മതത്തിലേക്ക് തിരികെപോകുവാൻ എനിക്ക് തടസം ഖുർആൻ തന്നെയാണ്

506

Shanu Mullappally എഴുതുന്നു

വി:ക്ഷണക്കത്ത്

മതത്തിലേക്ക് തിരിച്ചു കൊണ്ട് പോകുവാനുള്ള ക്ഷണകത്തുകൾ അച്ചടിക്കുന്ന പ്രസ്സുകൾ വീട്ടുകാരും നാട്ടുകാരും അടച്ച്പൂട്ടിയിട്ട് ഇപ്പൊ കാലം കുറച്ചായി.ഇനി ഇവനെ തിരിച്ചുകിട്ടാൻ പോകുന്നില്ല എന്ന തിരിച്ചറിവ് നേടിയതിന് ശേഷമാണ് അവർ ആ ഉദ്ദ്യമം അവസാനിപ്പിച്ചത്.

പക്ഷേ എന്റെ ഹൈന്ദവരും ക്രൈസ്തവരുമായ കൂട്ടുകാർക്ക് ഇത് വരേ ആ തിരിച്ചറിവ് ലഭിച്ചിട്ടില്ല എന്നാണ് അവരുടെ ഉപദേശങ്ങളിൽനിന്നും എനിക്ക് മനസ്സിലാകുന്നത്.നീ സാമ്പത്തികമായി തകരാൻ കാരണം നിനക്ക് ഈശ്വരവിശ്വാസം ഇല്ലാത്തത് കൊണ്ടാണ്.വണ്ടി ആക്സിഡന്റ് ആയി നീ എട്ട് മാസത്തോളം കിടപ്പിലായതും നിനക്ക് ഈശ്വരാനുഗ്രഹം ഇല്ലാഞ്ഞിട്ടാണ്.

എട്ട് മാസക്കാലത്തെ കിടപ്പിന് ശേഷം എഴുന്നേറ്റപ്പോൾ വീണ്ടും വണ്ടി മറഞ്ഞതും കിടപ്പിലായതും ദൈവനിന്ദകാരണം ഈശ്വരൻ തന്ന ശിക്ഷയാണ്, അതുകൊണ്ട് നീ ദൈവത്തെ വണങ്ങണം..
പള്ളിയിൽ പോകണം, നോമ്പ് നോൽക്കണം.ഇതൊക്കെയാണ് ഉപദേശങ്ങൾ.ഇതൊക്കെ വെറുപ്പ്കൊണ്ട് പറയുന്നതല്ല എന്നെനിക്കറിയാം.എന്നോടുള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ് അവർ നിരന്തരം ഉപദേശങ്ങളുമായി എന്റെ പുറകെ കൂടിയിരിക്കുന്നത്.ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുർആൻ ആണ് അവരുടെ പ്രാമാണികഗ്രന്ഥം. മതത്തിലേക്ക് തിരികെപോകുവാൻ എനിക്ക് തടസ്സവും ഈ ഖുർആൻ തന്നെയാണ്…

അതെങ്ങിനെയാണെന്ന് ഞാനൊന്ന് വിശദീകരിക്കാം.. .

(النّور)

ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ

വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല് അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (24 3)

1) ഖുർആനിലെ ഈ വചനം പ്രകാരം എന്റെ അയൽവാസികളായ പോളേട്ടന്റെ ഭാര്യയും സജീവേട്ടന്റെ ഭാര്യയുമെല്ലാം മോശം സ്ത്രീകളാണ്. എനിക്കങ്ങനെ തോന്നുന്നുമില്ല ഞാനതൊട്ട് അംഗീകരിക്കുകയുമില്ല..
മുസ്ലീങ്ങൾ അല്ലാത്തവരൊക്കെ വെഭിചാരികളാണെന്നുള്ള വൃത്തികെട്ട അദ്ധ്യാപനം നടത്തുന്ന ഖുർആനിനെ എനിക്ക് ഉൾകൊള്ളാൻ കഴിയില്ല…

(آل عمران)

لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ وَإِلَى ٱللَّهِ ٱلْمَصِيرُ

സത്യവിശ്വാസികള് സത്യവിശ്വാസികളെയല്ലാതെ ബഹുദൈവവിശ്വാസികളെ മിത്രങ്ങളാക്കിവെക്കരുത്‌. – അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അള്ളാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള് അവരോട് കരുതലോടെ വര്ത്തിക്കുകയാണെങ്കിലല്ലാതെ. അള്ളാഹു അവനെപ്പറ്റി നിങ്ങള്ക്ക് താക്കീത് നല്കുന്നു. അള്ളാഹുവിങ്കലേക്കത്രെ (നിങ്ങള്) തിരിച്ചുചെല്ലേണ്ടത്‌. (3 28)

2) ഞാൻ മതത്തിലേക്ക് തിരികെ പോയാൽ പിന്നെ നിങ്ങളുമായുള്ള ചങ്ങാത്തം തുടരാൻ എനിക്ക് സാധിക്കില്ല.ഖുർആനിൽ വിശ്വസിച്ചാൽ നിങ്ങളെ എനിക്ക് ഒഴിവാക്കേണ്ടി വരും.അതുകൊണ്ടാണ് ഞാൻ ഖുർആനിനെ നൈസായിട്ടങ്ങ് ഒഴിവാക്കിയത്.

(التّحريم)

يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَىٰهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ

അമുസ്‌ലീങ്ങളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. അതൊരു ദുരിതം നിറഞ്ഞയിടമാണ് (66 9)

(التوبة)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةً وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള് യുദ്ധം ചെയ്യുക. അവര് നിങ്ങളില് രൂക്ഷത കണ്ടെത്തണം. അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള് മനസ്സിലാക്കുകയും ചെയ്യുക.(9 123)

3) നിങ്ങളോട് തല്ലുകൂടാനും തെറിപറയാനും എനിക്ക് വയ്യെടേയ്.ഇതുകൊണ്ടൊക്കെയാണ് ഞാനീപുല്ല് വേണ്ടെന്ന് വെച്ചത്.

(التوبة)

قَٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْءَاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَٰغِرُونَ

വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില് അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അള്ളാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള് യുദ്ധം ചെയ്ത് കൊള്ളുക. അവര് കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.(9 29)
(التوبة)

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള് കഴിഞ്ഞാല് ആ ബഹുദൈവവിശ്വാസികളെ നിങ്ങള് കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര് പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്ന പക്ഷം നിങ്ങള് അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്ച്ചയായും അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.(9 5)

4) ഇത്രേം മത്യാ കാരണങ്ങൾ… തിരുപതിയായോ..?
ഇതൊന്നുമല്ല ഇനിയുമുണ്ട് ഒരുപാട്. ഖുർആൻ മുഴുവൻ ഇതുപോലുള്ള വെറുപ്പിന്റെ ആശയങ്ങളാണ്…
അതുകൊണ്ട് തന്നെ ഈ ഖുർആനിലും ഈ ഖുർആൻ പ്രമാണമാക്കി നിലകൊള്ളുന്ന ഇസ്‌ലാം മതത്തിലും ഞാൻ വിശ്വസിക്കുന്നില്ല.ഇനിയൊട്ട് വിശ്വസിക്കാൻ പോകുന്നുമില്ല.ഇനി ഹദീസുകളിലേക്ക് പോവുകയാണെങ്കിൽ..

ഉമർ ബിനു ഖത്താബിൽ നിന്ന് നിവേദനം :-നബി പ്രഖ്യാപിക്കുന്നതായി ഞാൻ കേട്ടു “” ജൂതരേയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപദ്വീപിൽ നിന്നും നിശ്ചയം ഞാൻ പുറത്താക്കും മുസ്ലിമീങ്ങളെയല്ലാതെ ഞാൻ (ഇവിടെ )താമസത്തിന് വിടുകയില്ല”” (1154)

“”അന്ത്യനാളിൽ മുസ്‌ലിമീങ്ങളുടെ കുറ്റങ്ങൾ അള്ളാഹു ബഹുദൈവവിശ്വാസികളുടെയും ജൂതന്മാരുടെയും തലയിൽ കെട്ടിവെച്ചു മുസ്ലീമുകളെ നരകത്തിൽ നിന്നും രക്ഷിക്കും””എന്ന് എഴുതിവെച്ച വൃത്തികെട്ട ഒരുപാട് ഹദീസുകളുമുണ്ട്. ഇത്രയും പറഞ്ഞു നിറുത്തുമ്പോൾ സ്വഭാവികമായും ഉയർന്നു വരാൻ സാധ്യതയുള്ള ഒരു ചോദ്യമുണ്ട്

“”ഇവിടെ ഇസ്ലാംമത വിശ്വാസികളായ ഒരുപാട് നല്ലമനുഷ്യർ ഉണ്ടല്ലോ…
അവരൊന്നും ഇതുപോലുള്ള വർഗീയത കൊണ്ട് നടക്കുന്നുമില്ലല്ലോ…..? “”

ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ് 👇👇

അവരൊന്നും യഥാർത്ഥത്തിൽ ഖുർആനിനെ പിന്തുടർന്ന് ജീവിക്കുന്നവരല്ല.അവർ മുസ്ലീം നാമധാരികൾ മാത്രമാണ്, കാരണം….

1) മുസ്ലീങ്ങളിൽ 80% ആളുകൾക്കും ഖുർആനിന്റെ അർത്ഥം അറിയില്ല.
സുന്നി ആശയക്കാർക്ക് ഖുർആനിന്റെ മലയാളം പരിഭാഷ വായിക്കൽ അനുവദനീയവുമല്ല.
(അതുകൊണ്ട് ഈ വിഭാഗത്തിനെകൊണ്ട് നാടിന് വല്ല്യ ദോഷങ്ങളൊന്നും ഉണ്ടാകാനിടയില്ല )

2) അർത്ഥം അറിഞ്ഞ ചിലർ എന്നെപോലെ ഖുർആനിനെ തള്ളിക്കളഞ്ഞു.

3) അർത്ഥം അറിഞ്ഞിട്ടും “ഇതൊക്കെ അന്നത്തെ കാലഘട്ടത്തിലേക്ക് മാത്രമായി ഇറങ്ങിയ വചനങ്ങളാണ്”” എന്ന് ന്യായീകരിച്ചു പിടിച്ചു നിൽക്കുന്നവർ.നിലനിൽക്കാത്ത ഒരു ന്യായീകരണം മാത്രമാണത്. ഖുർആൻ ലോകാവസാനം വരേ മനുഷ്യർക്ക് മാർഗനിർദേശവും നിയമവുമാണെന്ന് ഖുർആനിൽ തന്നെയുണ്ട്.എന്നിരുന്നാലും ഈ ന്യായീകരണവാദികൾ വല്ല്യ അപകടകാരികളല്ല..
കാരണം ഖുർആൻ ഈ കാലഘട്ടത്തിലേക്ക് ആവശ്യമില്ലാത്ത ഒരു സാധനമാണ് എന്ന് തന്നെയാണ് ഈ കൂട്ടർ സമ്മതിച്ചു തരുന്നത്.

4)അർത്ഥം അറിഞ്ഞിട്ടും മതം ഉപേക്ഷിച്ചിട്ടില്ലാത്തവർ.ഈ കൂട്ടരാണ് അനുകൂലസാഹചര്യത്തിനായ് കാത്തിരിക്കുന്നവർ.സാഹചര്യം അനുകൂലമാകുന്നത് വരേ മിതവാദിയായികഴിയാൻ ഇസ്‌ലാം അനുവദിക്കുന്നുണ്ട്.സാഹചര്യം അനുകൂലമായാൽ അവർ തീർച്ചയായും തനിക്കൊണം കാണിച്ചിരിക്കും…
(രണ്ടര ശതമാനത്തിൽ നിന്നും അമ്പത്തിമൂന്ന് ശതമാനത്തിലേക്ക് വളർന്നപ്പോൾ ശെരീഅത്ത് നിയമത്തിലേക്ക് മാറേണ്ടി വന്ന മലേഷ്യയുടെ ചരിത്രം ഒരു ഉദാഹരണം മാത്രം )

ഉപദേശകമ്മറ്റിക്കാരായ എന്റെ പ്രിയകൂട്ടുകാരെ.ഇനി നിങ്ങൾ പറയൂ.ഞാൻ നിക്കണോ…അതോ പോണോ…?