മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

172

Shanu Mullappally

മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് “”മതമെന്നാൽ സമാധാനമാണ്”” എന്ന കൊടും തള്ള്

മതവും ദൈവങ്ങളും ജനിച്ചകാലം മുതൽ തൊട്ടിങ്ങോട്ട് മനുഷ്യർ സമാധാനം എന്താണെന്നറിഞ്ഞിട്ടില്ല എന്ന പച്ചയായ യാഥാർഥ്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും മതവാദികൾ ഈ മുടിഞ്ഞ തള്ള് ഇപ്പോഴും തള്ളിമറിക്കുന്നു…

മുസ്ലീങ്ങൾ മുസ്ലീങ്ങളാൽ കൊലചെയ്യപെടുകയും പള്ളികളുൾപ്പെടെ പൊട്ടിത്തെറിക്കപ്പെടുകയും ആട്ടിയോടിക്കപെടുകയും അഭയാർത്ഥികളാക്കപെടുകയും ചെയ്യുന്ന ഇടങ്ങളിൽ നിന്നും സൂത്രത്തിൽ ദൃഷ്ടി തിരിച്ച് ചിലരിപ്പോഴുമിവിടെ സേവ് ഗാസയെന്നുച്ചത്തിൽ തള്ളുന്നു…

സ്വാതന്ത്ര്യനന്തരം കീറിമുറിച്ച് പകുത്ത ഇരുരാജ്യങ്ങളിലൊന്ന് ഇസ്‌ലാമിക രാഷ്ട്രവും മറ്റൊന്ന് മതേതരരാജ്യവും ആയിമാറിയതിന്റെ കാരണം ഗ്രഹിച്ചിട്ടും ചിലരിപ്പോഴുമിവിടെ ഇസ്‌ലാമിക സഹിഷ്ണുതയെ കുറിച്ച് വാചാലമായ് തള്ളുന്നു…

അര പുരുഷന്റെ സ്ഥാനം മാത്രവും സ്വന്തം പിതാവിന്റെ സ്വത്തിൽ പോലും നക്കാപ്പിച്ച അവകാശി മാത്രവും പുരുഷന്റെ കൃഷിസ്ഥലമെന്ന് ഖുർആൻ അവഹേളിച്ചതുമായ മുസ്ലിം സ്ത്രീകൾ ഇസ്‌ലാമിലെ സ്ത്രീ സമത്വത്തേയും സ്വാതന്ത്ര്യത്തേ കുറിച്ചുമൊക്കെ കറുത്ത ചാക്കുകൾക്കുള്ളിലിരുന്ന് ലവലേശം ഉളുപ്പില്ലാതെ തള്ളുന്നു…

ആറ് വട്ടം പ്രസവിച്ച മേരി കന്യകയാണെന്ന്
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്‌കൃത മനുഷ്യരുടെ മുൻപിലും യാതൊരുവിധ നാണവും മാനവുമില്ലാതെ സഭയും വിശ്വാസികളും തള്ളുന്നു…

പാതിരിക്ക് പതിമൂന്ന്ക്കാരിയിൽ പിറന്ന കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാല് പോലും നിഷേധിച്ചു സഭക്ക് വേണ്ടി അമ്മയിൽ നിന്നും അടർത്തിമാറ്റിയ കന്യാസ്ത്രീകൾ സ്നേഹത്തെ കുറിച്ച് വാ തോരാതെ തള്ളികൊണ്ടിരിക്കുന്നു…

കാമഭ്രാന്ത് മൂത്ത ബിഷപ്പ്മാരുടെ ആക്രാന്തങ്ങൾക്കിടയിൽ അടിവസ്ത്രം പോലും ധരിക്കാൻ സമയം ലഭിക്കാത്ത കന്യാസ്ത്രീകളിൽ ചിലർ മനംമടുത്ത് തിരുവസ്ത്രമുപേക്ഷിച്ചു മഠം വിട്ടപ്പോൾ അവരെ നേരിടാൻ സഭ കെട്ടിയിറക്കിയ കന്യാസ്ത്രീകൾ സഭ അണിയിച്ച അടിമചങ്ങലകളുരഞ്ഞുപൊട്ടിയ വൃണങ്ങൾ തിരുവസ്ത്രത്തിനുള്ളിലൊളിപ്പിച്ച് സഭ പഠിപ്പിച്ച തള്ളുകൾ വള്ളിപുള്ളി തെറ്റാതെ ആഞ്ഞു തള്ളുന്നു…

കിണറിന്റെ വലപൊട്ടാതെ കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത അഭയയേക്കാൾ മിറക്കിൾ പ്രവർത്തിച്ചത് നട്ടപാതിരക്ക് മഠത്തിന്റെ മതില് ചാടിവന്ന കർത്താവിന്റെ പ്രതിപുരുഷന്മാർക്ക് പായവിരിച്ച സിസ്റ്റർ സ്റ്റെഫിയാണെന്ന് വത്തിക്കാൻ കഴിഞ്ഞ ഇരുപത് വർഷത്തോളമായി മനസ്സ് തുറന്ന് തള്ളുന്നു…

“SE\ST ഒഴികെ ” എന്ന വിവാഹ പരസ്യം പത്രത്തിൽ കൊടുത്തതിന് ശേഷം തിരിച്ചു വന്ന ഹിന്ദു സംസ്ക്കാരക്കാരൻ ജാതിവിവേചനത്തിനെതിരെ ഫേസ്ബുക്കിലൂടെ ഉറഞ്ഞു തള്ളുന്നു…

ശംബൂക വിരോധികളായ സവർണർ” ഉണരൂ ഹിന്ദു ഉണരൂ.. “എന്ന് ഉള്ളിലൂറി ചിരിച്ചുകൊണ്ട് ചങ്ക് പൊട്ടുമാറുച്ചത്തിൽ ഉറക്കെ തള്ളുന്നു…

ഹിന്ദു മതമെന്നാൽ ബ്രാഹ്മണ മതമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത അവർണപൂർവ്വിക പാരമ്പര്യം പേറുന്ന ചിലർ ഞാനും ഹിന്ദുവാണെന്ന് അവകാശപെട്ടുകൊണ്ട് ജയ് ശ്രീറാമെന്ന് ഉച്ചത്തിൽ തള്ളുന്നു…

ദ്രാവിഡരേയാണ് വേദങ്ങൾ രാക്ഷസരെന്ന് വിശേഷിപ്പിച്ചെതെന്ന സത്യം ഇത് വരേ തലയിൽ കേറാത്ത ദ്രാവിഡരായ ദക്ഷിണേന്ത്യർ ഇപ്പോഴും ആര്യദൈവങ്ങൾക്കായി വേദമന്ത്രങ്ങൾ ഉരുവിട്ടുരുവിട്ട് തള്ളികൊണ്ടിരിക്കുന്നു…

സ്ത്രീകളെ കണ്ടാൽ കണ്ട്രോള് പോകുന്നവനാണ് ഞങ്ങളുടെ ദൈവമെന്ന് ചിന്താശേഷിയില്ലാത്ത കുലസ്ത്രീകൾ യാതൊരുവിധ ലജ്ജയുമില്ലാതെ ഇന്നും തള്ളി കൊണ്ടിരിക്കുന്നു…

കലാപങ്ങളും, കൊള്ളിവെപ്പും, സ്ത്രീപീഡനങ്ങളും, വർഗ്ഗീയതയും, അസഹിഷ്ണുതയും ഫാസിസവും മുഖമുദ്രയും കുലത്തൊഴിലുമാക്കിയ തൊലിവെളുപ്പുള്ള ആൺകുട്ടികളെ പോലും വെറുതെ വിടാത്ത മൊയ്‌ല്യാക്കന്മാരും പാതിരിമാരും സ്വാമിമാരും ചേർന്ന് ധാർമ്മികതയെ കുറിച്ച് ഘോരഘോരം നിരന്തരം മുടിഞ്ഞ തള്ള് തള്ളുന്നു…

മതം കാർന്ന് തിന്ന് തീർത്ത മസ്തിഷ്കശേഷിപ്പുകളുടെ ഫോസിലുകളുമായ് പേപിടിച്ചലയുന്ന ഈ ഇരുകാലി മൃഗങ്ങൾ ഒരുനാൾ മനുഷ്യരായ് പരിണമിക്കുമെന്ന് പ്രത്യാശയോടെ ലോകത്തോട് വിളിച്ചു പറഞ്ഞ മതമുപേക്ഷിച്ചവരുടെ വാക്കുകളും വെറും തള്ളുകളായ് ഇന്നും അവശേഷിക്കുന്നു…

ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണെന്നുമുള്ള ഇന്ത്യകണ്ട ഏറ്റവും മികച്ച രണ്ട് തള്ളുകൾ തള്ളുകളെന്നാൽ എന്താണെന്നറിയാത്ത കുരുന്നുകൾ മാത്രമിന്ന് പള്ളികൂടമുറ്റങ്ങളിൽ ഏറ്റ് ചൊല്ലീടുന്നു…

Shanu Mullappally