“കണ്ണീക്കണ്ട പൊലയന്റേം പറയന്റേം കൂടെയൊന്നുമല്ലല്ലോ ഏടത്യേ അവള് പോയത് ഒരു നസ്രാണി ചെക്കന്റെയോപ്പമല്ലേ…”

0
193

What is India's caste system? - BBC NewsShanu Mullappally

ഭഗവാന്റെ ജാതി

“” കണ്ണീക്കണ്ട പൊലയന്റേം പറയന്റേം കൂടെയൊന്നുമല്ലല്ലോ ഏടത്യേ അവള് പോയത് ഒരു നസ്രാണി ചെക്കന്റെയോപ്പമല്ലേ… “”
മകള് ഒരുത്തന്റെയൊപ്പം ഇറങ്ങിപോയതിൽ മനംനൊന്ത് കരഞ്ഞുകൊണ്ടിരുന്ന രത്നവല്ലിചേച്ചിയേ സമാധാനിപ്പിപ്പിക്കാൻ അനുജൻ മാധവേട്ടൻ പറഞ്ഞ ഞാനെന്റെ ചെറുപ്പത്തിൽ ക്കേട്ട വാക്കുകളാണിത്‌.ഈ നാറിയ ചിന്താഗതി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളിൽ എത്രത്തോളം രൂഢമൂലമാണ് എന്ന് മനസ്സിലാക്കാൻ ഇന്നത്തെ പത്രത്തിലെ വിവാഹ പരസ്യം നോക്കിയാൽ മാത്രം മതിയാകും.എന്തുകൊണ്ടാണ് മനുഷ്യർ ഈ നാറിയ ജാതി ചിന്ത ഉപേക്ഷിക്കാൻ തയ്യാറാകാത്തത് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? ജാതിചിന്ത വെടിയണമെങ്കിൽ വിശ്വാസികൾക്ക് ആദ്യം ദൈവങ്ങളെ ഉപേക്ഷിക്കേണ്ടിവരും.അടിസ്ഥാന പ്രാമാണിക ഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും ഉപേക്ഷിക്കേണ്ടിവരും.കാരണം ഹൈന്ദവരുടെ ദൈവങ്ങൾക്കെല്ലാം ജാതിയുണ്ട്.

ഉടലോടെ സ്വർഗാരോഹണമെന്ന ലക്ഷ്യവുമായി ഇന്ദ്രനെ പ്രസാദിപ്പിക്കാൻ തപസ്സിൽ മുഴുകിയ ശംബൂകനെ രാമൻ കൊല്ലുവാനുണ്ടായ കാരണം ശംബൂകൻ ശൂദ്രൻ ആയിരുന്നത് കൊണ്ട് മാത്രമായിരുന്നല്ലോ.ശംബൂകനേയും ബാലിയെയും വധിച്ചതിന് ശേഷം രാമൻ പറഞ്ഞത് “ഞാൻ മനുവിന്റെ നിയമാണ്‌ നടപ്പിലാക്കിയത് ” എന്നായിരുന്നു.ശൂദ്രൻ വേദം കേൾക്കാനിടയായാൽ അവന്റെ ചെവിയിൽ ഈയമുരുക്കിയൊഴിക്കണമെന്നതടക്കം ഒരുപാട് തെണ്ടിത്തരങ്ങൾ എഴുതിവെച്ച മനുസ്മ്രിതിനോക്കി ഭരിച്ച രാമൻ ഇന്നും ഹൈന്ദവരുടെ ഒരു പ്രമുഖദൈവമാണ്.”നമുക്ക് സന്ന്യാസം തന്നത് വെള്ളക്കാരാണ് സ്‌മൃതികൾ നോക്കിഭരിക്കുന്നവരുടെ കാലത്താണെങ്കിൽ നമുക്ക് സന്യസിക്കാൻ കഴിയില്ലായിരുന്നു” എന്ന് നാരായണഗുരുപറഞ്ഞതും രാമനെ ഉദ്ദേശിച്ചു മാത്രമായിരുന്നു.
രാമന്റെ കാലത്തായിരുന്നുവെങ്കിൽ അരുവിപ്പുറത്ത് അദ്ദേഹത്തിന്റെ തല ഉരുളുമായിരുന്നു എന്നാണ് ഗുരു വളരേ വെക്തമായി ലോകത്തോട് വിളിച്ചു പറഞ്ഞത്.യഥാർത്ഥത്തിൽ ഹിന്ദു എന്നൊരു മതത്തെ നമുക്ക് വേദങ്ങളിലൊന്നും കാണാൻ കഴിയില്ല. വേദങ്ങൾ ആഴത്തിൽ പഠിച്ചാൽ ബ്രാഹ്മണമതം എന്ന ഒരേയൊരു മതത്തെ മാത്രമേ നമുക്കതിൽ കാണാൻ സാധിക്കൂ.അവർക്ക് പണിയെടുക്കാതെ അധികാരവർഗ്ഗങ്ങളായി എക്കാലവും അഭിരമിക്കാൻ അവർ ഉണ്ടാക്കിയെടുത്താണ് ചാതുർവർണ്യം…
അതിനുവേണ്ടി അവർ വേദങ്ങൾ എഴുതിയുണ്ടാക്കി വേദദൈവകഥാപാത്രങ്ങൾക്കൊപ്പം ഗ്രന്ഥകർത്താക്കളായി വ്യാസനെയും വാല്‌മീകിയെയുമൊക്കെ അവർ തന്നെ നിർമ്മിച്ചെടുത്തു.

ലക്ഷ്മിയും സരസ്വതിയുമുൾപ്പെടെ സുന്ദരികളായ ദൈവങ്ങളെ സൃഷ്ടിച്ചു സ്വയമുപയോഗിച്ച അവർതന്നെ ശൂദ്രന് വേണ്ടി കാളിയേയും കരിംകുട്ടിയെയുമൊക്കെ ആരാധിക്കാനായ് നിർമ്മിച്ച് കൊടുക്കുകയും ചെയ്തു.ചാതുർവർണ്ണ്യത്തിന്റെ മേൽത്തട്ടിൽ സിംഹാസനസ്ഥരായിരുന്നപ്പോഴും താഴെത്തട്ടുക്കാർക്കിടയിൽ ചാതുർവർണ്യം ഒരു പൊതുബോധമായി വളർത്തിയെടുക്കാനും അവർക്ക് സാധിച്ചു.ചുരുക്കിപറഞ്ഞാൽ നായന്മാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ ഈഴവർ ആഗ്രഹിച്ചിരുന്നുവെങ്കിലും പുലയർ തങ്ങളോടപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന കാലം ഈഴവർ ആഗ്രഹിച്ചിരുന്നില്ല എന്ന് സാരം.ചാതുർവർണ്യം സൃഷ്ടിച്ചതിന് ശേഷം അത് നടപ്പിലാക്കാൻ അവർ ഉണ്ടാക്കിയെടുത്ത കഥാപാത്രങ്ങൾ മാത്രമാണ് ഇന്നത്തെ ദൈവങ്ങളായ രാമനും കൃഷ്‌ണനും ബാക്കിയുള്ള മുപ്പത്തിമുക്കോടിയും.വേദങ്ങൾ എഴുതിയുണ്ടാക്കിയത് ബ്രാഹ്മണനാണെന്ന് വേദങ്ങൾ ഒരുവട്ടമെങ്കിലും വായിച്ച യുക്തിയുള്ള ഏതൊരു മനുഷ്യനും വളരേ പെട്ടെന്ന് തന്നെ മനസ്സിലാക്കാം.കാരണം ബ്രാഹ്മണനെതിരായി ഒരു വരിപോലും ഒരു വേദങ്ങളിലും ആർക്കും കണ്ടെത്താൻ കഴിയില്ല.

അങ്ങനെ നോക്കുമ്പോൾ ഭഗവാനെ ഉണ്ടാക്കിയവരുടെ ജാതി തന്നെയാണ് ഭഗവാന്റെയും ജാതി.ഈ നാറിയ വർണ്ണാശ്രമ വ്യവസ്ഥിതിയും മനുഷ്യരിൽ അടിച്ചേൽപ്പിക്കാൻ ബ്രാഹ്മണർ തിരഞ്ഞെടുത്തതും ദൈവങ്ങളെ തന്നെയായിരുന്നു.സംശയമുള്ളവർ ഗീതയിലേക്ക് വരൂ… 👇👇👇

ചാതുർവർണ്യാം മയാ
സൃഷ്ടം ഗുണകർമവിഭാഗശഃ
തസ്യ കർതാരമപി
മാം വിദ്ധ്യകർതാരമവ്യയം(4:13)
ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.
ജന്മസിദ്ധമായ ഗുണങ്ങളുടെ അടിസ്ഥനത്തിൽ ചെയ്യേണ്ട ജോലിയെ കുറിച്ചും കൃഷ്ണൻ കല്പനയിറക്കിയിരിക്കുന്നു… 👇👇👇
ബ്രഹ്മാണിക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ
കർമാണി പ്രവിഭാക്താനി
സ്വഭാവപ്രഭവൈര് ഗുണൈഃ(18:41)
ബ്രാഹ്മണൻ, ക്ഷത്രിയൻ , വൈശ്യൻ, ശൂദ്രൻ എന്നിവരുടെ കര്മ്മങ്ങൾ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
ശമോ ദമസ്തപഃ ശൌചം
ക്ഷാന്തിരാര്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമ സ്വഭാവജം(18:42)
ശമം ( മനഃസംയമനം ), ദമം (ഇന്ദ്രിയസംയമനം ), തപസ്സ്, ശൗചം , ക്ഷമ , കാപട്യമില്ലായ്മ , ലൗകികവും അധ്യാത്മികവുമായ അറിവ് , ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന് സ്വാഭാവികമായുള്ള കർമ്മങ്ങൾ.
ശൌര്യം തേജോ ധൃതിർദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കർമ സ്വാഭാവജം(18:43)
ശൂരത്വം , തേജസ്സ് , ധൈര്യം, സാമർഥ്യം , യുദ്ധത്തിൽ നിന്ന് പിന്തിരിയാതിരിക്കൽ, ദാനം, പ്രഭുത്വം എന്നിവയാണ് ക്ഷത്രിയന് സ്വാഭാവികമായുള്ള കർമ്മങ്ങൾ.
കൃഷിഗൌരക്ഷ്യവാണിജ്യം
വൈശ്യകർമ സ്വാഭാവജം
പരിചര്യാത്മകം കർമ
ശൂദ്രസ്യാപി സ്വാഭാവജം(18:44)

കൃഷി , പശുവിനെ വളർത്തൽ, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകർമ്മങ്ങളും, പരിചാരകവൃത്തി ശൂദ്രന്റെ സ്വാഭാവികകർമ്മങ്ങളുമാകുന്നു.ശൂദ്രൻ തോട്ടിപ്പണി മാത്രം ചെയ്താൽ മതി എന്നാണ് പ്രപഞ്ച സൃഷ്ടാവായ കൃഷ്‌ണൻ ഗീതയിലൂടെ വെച്ച് കാച്ചുന്നത്.തോട്ടിപണി ചെയ്യേണ്ട ശൂദ്രൻ തോട്ടിപണി മോശമാണെന്ന് കരുതി അമ്പലത്തിലെ പൂജാരിയാകാനോ കച്ചവടത്തിനോ മുതിരേണ്ടതില്ല എന്നാണ് മ്മ്‌ടെ കൃഷ്ണേട്ടൻ പറയുന്നത്.കൂടുതൽ ഡയലോഗൊന്നും അടിക്കാതെ പറഞ്ഞപണി ചെയ്യടെ എന്നാണ് കൃഷ്ണേട്ടന്റെ പക്ഷം… 👇👇👇

ശ്രേയാൻ സ്വധർമോ വിഗുണഃ
പരധർമാത്സ്വനുഷ്ഠിതാത്
സ്വഭാവനിയതം കർമ
കുർവ്വന്നാപ്നോതി കില്ബിഷം(18:47)
അന്യരുടെ ധർമ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധർമ്മമാകുന്നു. സ്വഭാവാനുസൃതമായ കർമ്മം ചെയ്യുന്നവൻ പാപം അടയുന്നില്ല.
ശ്രേയാൻ സ്വധർമോ വിഗുണഃ
പരധർമാത്സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയഃ
പരധർമോ ഭയാവഹഃ(3:35)

വിധി പ്രകാരം അനുഷ്ഠിച്ച പരധർമ്മത്തെക്കാളും ഗുണഹീനമായ സ്വധർമ്മമാണ് ശ്രേയസ്ക്കരം. സ്വധർമ്മാനുഷ്ഠാനത്തിൽ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധർമ്മം ഭയാവഹമാകുന്നു.കൃഷ്ണൻ ഗീതയിൽ പറഞ്ഞ ശൂദ്രർ നമ്മുടെ മലയാളക്കരയിൽ പറയനും പുലയനുമൊന്നുമല്ല കെട്ടോ.നമ്മുടെ നാട്ടിൽ ശൂദ്രർ എന്നാൽ നായന്മാരാണ്.ശൂദ്രർ കഴിഞ്ഞുള്ള ഈഴവർ മുതൽ നായാടി വരെയുള്ളവരൊക്കെ സ്മ്രിതികളും വേദങ്ങളുമനുസരിച്ചു പഞ്ചമർ മാത്രമാണ്.ഹൈന്ദവ ദൈവങ്ങളവരെ മനുഷ്യരായ് പോലും പരിഗണിച്ചിട്ടില്ല.ഇനി നമ്മുടെ പത്രങ്ങളിലെ ജാതി തിരിച്ചുള്ള വിവാഹ പരസ്യത്തേ കുറിച്ച് നമുക്കൊന്ന് അന്വേഷിച്ചു നോക്കാം.ഇത്‌ വരുന്നതും ഗീതയിൽ നിന്ന് തന്നെയാണ്.. 👇👇
കുലക്ഷയേ പ്രണശ്യന്തി
കുലധർമാഃ സനാതനാഃ
ധർമ്മേ നഷ്ടേ കുലം
കൃത്സ്നധർമ്മോഽഭിഭവത്യുത(1:40)
കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കുന്നു, ധർമ്മം നശിക്കുമ്പോൾ കുലത്തെ മുഴുവൻ അധർമ്മം ബാധിക്കുന്നു.
അധർമ്മാഭിഭവാത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രിയഃ
സത്രീഷു ദുഷ്ടാസു വാർഷ്ണേയ
ജയതേ വർണസങ്കരഃ(1:41)
വൃഷ്ണിവംശജനായ കൃഷ്ണാ, അധർമ്മം ബാധിക്കുമ്പോൾ കുല സ്ത്രീകൾ ദുഷിക്കുന്നു. സ്ത്രീകൾ ദുഷിക്കുമ്പോൾ വർണസങ്കരം സംഭവിക്കുന്നു.
ഉത്സീദേയുരിമേ ലോകാ
ന കുര്യാം കർമ ചദഹം
സങ്കരസ്യ ച കർതാ
സ്യാമുപഹന്യാമിമാഃ പ്രജാഃ(3:24)
ഞാൻ കർമ്മം ചെയ്തില്ലെങ്കിൽ ഈ ലോകം മുഴുവൻ നശിക്കും. ഞാൻ വർണസങ്കരത്തിന്റെയും കർത്താവാകും. പ്രജകൾ ദുഷിക്കുകയും ചെയ്യും.മനുഷ്യരെ ഇതുപോലെ മനസ്സ്കൊണ്ട് വിഭചിച്ച മറ്റൊരു ഗ്രന്ഥം ഈ ഭൂമിയിലുണ്ടോ എന്ന് പോലും സംശയമാണ്…

“”ഞാൻ ഹിന്ദുത്വത്തിൽ അഭിമാനിക്കുന്നു, ഉണരൂ ഹിന്ദു ഉണരൂ..”” എന്നൊക്കെ തൊണ്ടപൊട്ടുമാറുച്ചത്തിൽ തള്ളിമറിച്ചുകൊണ്ട് നടക്കുന്ന നായർ മുതൽ താഴോട്ട് ( ഗീത പ്രകാരം ) ഉള്ള രാഖികെട്ടിയ വിവരമില്ലാത്ത ഇന്നത്തെ ചെറുപ്പക്കാരെ കാണുമ്പോൾ എന്നിൽ ഉണരുന്ന വികാരം പരിഹാസമോ വേദനയോ മറ്റെന്തെങ്കിലുമോ ഒന്നുമല്ല..
മറിച്ച് എന്നിലുയരുന്ന വികാരം.. 👇👇👇
“”കോമഡിയാണ്… നല്ല കട്ടകോമഡി… “”