പെണ്ണിനെ ആക്രമിച്ചാൽ ഇനി ജാമ്യത്തിന് നെട്ടോട്ടമോടേണ്ട, അവളെ കൊണ്ടുതന്നെ ആർഷഭാരത കോടതികൾ രാഖികെട്ടിച്ചു തരും

39

Sharaf Sharaf

പെണ്ണിനെ ആക്രമിച്ചാൽ ഇനി ജാമ്യത്തിന് നെട്ടോട്ടമോടേണ്ട, അവളെ കൊണ്ടുതന്നെ ആർഷഭാരത കോടതികൾ രാഖികെട്ടിച്ചു തരും

ആക്രമണത്തിന് ഇരയാകുന്ന പെണ്ണിനെയുംകൊണ്ട് ആക്രമിയുടെ പൊന്നുംങ്കയ്യിൽ രാഖി കെട്ടിച്ചാൽ മതി, അതോടെ ചെയ്ത കുറ്റമേതും പൊറുത്തില്ലാതാകും.എന്നുമാത്രമല്ല കൈക്കൂലി, ശുപാർശ തുടങ്ങി ഏർപ്പാടുകൾ ഒന്നുമില്ലാതെ ആൾക്കന്നക്കന്ന് പുറത്തിറങ്ങുകയും ചെയ്യാം.മധ്യപ്രദേശ് ഹൈക്കോടതിയുടെ ഈ വിചിത്രവിധി പ്രസ്താവിച്ചിട്ടുള്ളത് ഒരു വനിത ആണെന്നതാണ് ഈ വാർത്തയുടെ കാതൽ.ഇവിടെ ആക്രമണത്തിനിരയായ പെൺകുട്ടി രാഖി കെട്ടിക്കൊടുക്കുമ്പോൾ അവിടെ ആക്രമണം നടത്തിയ, ആരോപണവിധേയനായ യുവാവ് പെൺകുട്ടിക്ക് മധുരം കൊടുക്കണം .പെൺകുട്ടിക്കു മാത്രമല്ല,ഓള്ടെ കുട്ടിക്കും മുട്ടായിപ്പൊതി സമ്മാനിക്കണം എന്നാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്! പുരോഗമന സ്ത്രീ കൂട്ടായ്മകൾ എമ്പാടുമുള്ള ഒരു രാജ്യത്തു നിന്നും ഇമ്മാതിരി വൃത്തികെട്ട തമാശ കേൾക്കേണ്ടി വരുന്നു എന്നത് അങ്ങേയറ്റം ലജ്ജാകരമാണ് . ഇത് ഇരയോടുള്ള അവഹേളനം കൂടിയാണ്,നീതി നിഷേധമാണ്.മധ്യപ്രദേശ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിധിയും വാർത്ത ആയിരിക്കുന്നു ഇന്ന്. ഇതും ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് .അതായത്, രണ്ടുമാസത്തോളം നവമാധ്യമങ്ങളിൽ കേറിനിരങ്ങുന്നതെന്നാണ് കൗമാരക്കാരനായ അപേക്ഷകനോട് കോടതി അപേക്ഷിച്ചിട്ടുള്ളത് !