റിലീസിന് മുൻപ് തന്നെ പോസ്റ്ററുകയിലൂടെയും ടീസർ, ട്രൈലറുകളിലൂടെയും ശ്രദ്ധനേടിയ ചിത്രമാണ് അദൃശ്യം. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യം. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ അനുവദിച്ച അഭിമുഖം ചിരിപടർത്തി. ജോജുവിനെ ട്രോളിയാണ് ഷറഫുദ്ദീൻ രംഗത്തെത്തിയത്. ജോജു എവിടെ എന്ന ചോദ്യത്തിന് വൈറ്റില ജങ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി. ഇനി വരികയുമില്ലെന്ന് നരേൻ പറഞ്ഞതും ഏവരിലും ചിരിയുണർത്തി.