മുഖ്യധാരാ മലയാള സിനിമയിലെ നായക നിരയിലേയ്ക്കുള്ള ഷറഫിന്റെ ആദ്യ ചുവടുവെപ്പാകും ഈ സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
350 VIEWS

ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദിൻ മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2015ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ചിത്രത്തില്‍ ഷറഫുദ്ദീന്‍ ചെയ്ത കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ക്ഷ്രേകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 2018ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം വരത്തനില്‍ ഷറഫുദ്ദൂന്‍ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 1983, പാവാട, ഹാപ്പി വെഡിംഗ്, പ്രേതം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോര്‍ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍സ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സണ്‍ഡേ ഹോളിഡേ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്‌. താരം നായകവേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘പ്രിയൻ ഓട്ടത്തിലാണ് ‘

‘സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ’ എന്ന സുസ്ഥിരമായ സത്യൻ അന്തിക്കാട് വിജയ ഫോർമാറ്റിൽ തന്നെ സൃഷ്ടിച്ചിരിയ്ക്കുന്ന സിനിമയാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. മുഖ്യധാരാ മലയാള സിനിമയിലെ നായക നിരയിലേയ്ക്കുള്ള ഷറഫിന്റെ ആദ്യ ചുവടുവെപ്പാകും ഈ സിനിമ. നമ്മൾ നമുക്ക് ചുറ്റും കണ്ടിട്ടുള്ള, സ്വന്തം കാര്യം കളഞ്ഞ് മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന ‘പ്രിയന്മാരെ’ ഓർമ്മിപ്പിയ്ക്കുന്ന അത്ര അത്രയ്ക് മികച്ച പെർഫോമൻസ്. ആള് വില്ലൻ വേഷം ഒക്കെ കുറച്ച് ഇത്തരം പരിപാടികൾ ചെയ്യുന്നതാണ് കൂടുതൽ രസം. ഷറഫുദ്ധീൻ നിങ്ങൾ അപാര കഴിവുകൾ ഉള്ള നടനാണ് നിങ്ങളിലെ ഭാവവ്യത്യാസങ്ങൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നുണ്ട് . വേറെ ആരു ചെയ്താലും ഇത്ര നന്നായിട്ട് പ്രിയനെ അവതരിപ്പിക്കാൻ കഴിയില്ല എന്നൊരു തോന്നൽ ഉളവാക്കുന്ന പ്രകടനം തന്നെ ആണ് ഷറഫു കാഴ്ച വച്ചിരിക്കുന്നതും. എന്ത് അനായാസമായിട്ടാണ് പുള്ളി നുറുങ്ങു കോമഡിയും ഒപ്പം സീരിയസ് സിറ്റുവേഷനും ഹാൻഡിൽ ചെയുന്നത്. എവിടെയൊക്കെയോ നമ്മൾ കണ്ടുമുട്ടിയിട്ടുള്ള ഒരാൾ പ്രിയൻ.. ചിലപ്പോൾ നമ്മൾ തന്നെ എന്നു തോന്നുന്ന അനുഭവം.ചിലതൊക്കെ വ്യക്തിപരമായി റിലേറ്റ് ചെയ്യുന്നവയും ഷറഫുദീൻ നിറഞ്ഞ് നിൽക്കുന്ന സിനിമ .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ