98 ശതമാനം വരെ ഗോറില്ലകളുടെ ഡിഎൻ‌എ മനുഷ്യരുടേതിന് സമാനമാണ്

32

Sharath Sasidharan

2019 ആഗസ്റ്റ് 30 എടുത്ത പിഗ്മെന്റേഷൻ കുറഞ്ഞ ഒരു ഗോറില്ലയുടെ ചിത്രമാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്നത്. ഇവക്ക് നമ്മളുമായുള്ള സമാനതകൾ എത്രത്തോളം ശക്തമാണെന്ന് ഈ ചിത്രങ്ങൾ വെക്തമാക്കി തരുന്നുണ്ട്. മനുഷ്യർക്കും ഗോറില്ലകൾക്കും നിരവധി സാമ്യതകളുണ്ട്. ഏകദേശം 98 ശതമാനം വരെ ഗോറില്ലകളുടെ ഡിഎൻ‌എ മനുഷ്യരുടേതിന് സമാനമാണ്. ചിമ്പാൻസികൾക്കും ബോണബോസിനും ശേഷം മനുഷ്യരുമായി ഏറ്റവും അടുത്ത് നിൽക്കുന്നവരാണ് ഗൊറില്ലകൾ. ഇവിടെ ചേർത്തിരിക്കുന്ന അനക എന്ന ഗോറില്ലയുടെ കൈയുടെ ചിത്രം ശ്രദ്ധിക്കുക. പിഗ്മെന്റേഷന്റെ കുറവ് മൂലം അവളുടെ വിരലുകൾക് ഒരു മനുഷ്യ കൈയോട് സാദൃശ്യം വന്നതായി കാണാം. 2019 ആഗസ്റ്റ് 30 ന് അനകയുടെ ആറാം ജന്മദിനാഘോഷ ചിത്രങ്ങൾ സൂ അറ്റ്ലാന്റ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു അതിലെ ഒരു ചിത്രത്തിൽ ഉള്ള അവളുടെ വിരലുകളുടെ ഒരു ക്ലോസ് ആപ്പാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. അനകയുടെ ചർമ്മത്തിൽ പിങ്ക് പാച്ച് ഉണ്ടെന്നും അവളുടെ വിരലുകൾ ഒരു മനുഷ്യന്റെതിനു സാമ്യമാണെന്നും ശ്രദ്ധിച്ചു. മനുഷ്യരെപ്പോലെ ഗോറില്ലകൾക്കും സ്വാതന്ത്രമായ പെരുവിരലുകൾ ഉണ്ട്. കൂടാതെ പ്രൈമേറ്റുകൾക്കും ഏകമായ വിരലുകളും കാൽവിരലുകളും ഉണ്ട് ചിലപ്പോൾ ഈ പ്രത്യേകതകൾ അവയുടെ തിരിച്ചറിയലിനായും നമ്മൾ ഉപയോഗിക്കുന്നു. മനുഷ്യർക്ക് സമാനമായി പ്രൈമേറ്റുകൾക്കും നഖങ്ങളുണ്ട് ശിഖിരങ്ങൾ നുറുക്കുന്നതിനും ക്ലീനിങ്നും, കുഴിയെടുക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നു. മനുഷ്യ ജീനോമിന്റെ 15% ചിമ്പാൻസിയേക്കാൾ ഗോറില്ലയുടെ ജീനോമിനോട് അടുത്തിരിക്കുമ്പോൾ 15% ചിമ്പാൻസി ജീനോം മനുഷ്യനേക്കാൾ ഗോറില്ലയുമായി അടുത്തിരിക്കുന്നു.