ഷെയർ,ഒരു എത്തിനോട്ടം

817

കമ്പനികൾ ഷെയർ ഇഷ്യൂ ചെയ്യുന്നത് എന്തിനാണെന്നും, സ്വർണം, പുരയിടം മറ്റുള്ളവയേക്കാൾ ഷെയറിനു ഇരട്ടിയിലധികം വരവും വർധനയും ലഭിക്കുമെന്നും സാധാരണ ജനങ്ങൾക്ക് തീർത്തും അറിവില്ലാത്ത കാര്യമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി ഷെയർ മാർക്കറ്റിലെ അവസരങ്ങൾ മുതലാക്കുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളാണ്. ഇന്ത്യൻ ജനതയിൽ പരമാവധി 5 ശതമാനം ആളുകൾ മാത്രമെ ഷെയർ മാർക്കറ്റ് ഉപയോഗപ്പെടുത്തുന്നുള്ളു എന്നതാണ് വാസ്തവം.”ഷെയർ മാർക്കറ്റിൽ കളിച്ചു ചുമ്മാ പൈസ കളയുന്നത്” എന്ന ചിന്താഗതി ഉള്ളവരാണ് മിക്യ ആൾക്കാരും. അതിൽ ഒരു പരിധിവരെ വാസ്തവം ഉണ്ട്.

ചിട്ടയായ നിക്ഷേപം നടത്താത്തത് കൊണ്ട് വരുന്ന വിപത്തുകളാണിത്. പിന്നെ അറിവില്ലായീമയും പൈസ നഷ്ട്ടപെടാൻ ഒരു കാരണമായി പറയാം. ഷെയർ മാർക്കറ്റിൽ പൈസ നിക്ഷേപിച്ചു ചുരുങ്ങിയ സമയം കൊണ്ട് കോടീശ്വരൻമാരായതും കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരും നമ്മുക്ക് ചുറ്റിലും കാണാൻ സാധിക്കും. ഷെയർ മാർക്കൻറെ കുതിപ്പും കിതപ്പും അറിയാത്തവർ തീർച്ചയായും മാർക്കറ്റിനെ കുറിച്ച് അറിവുള്ള ആൾക്കാരെ മുൻ നിർത്തി വേണം പൈസ നിക്ഷേപിക്കാൻ. ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി വൻ വരുമാനം ചുരുങ്ങിയ കാലം കൊണ്ട് നേടാൻ സാധിക്കുന്നതാണ്.

മാർക്കറ്റിൽ നിന്നും ഷെയർ വാങ്ങാൻ ആദ്യം ഒരു ബ്രോക്കറിന്റെ സഹായം അത്യാവശ്യമാണ്. ഹെഡ്ജ് ഇക്വിറ്റീസ്, ജിയോജിത് തുടങ്ങിയവർ ഇന്ത്യയിലെ മുൻ നിര ബ്രോക്കർമാരാണ്. അക്കൗണ്ട് തുറക്കാൻ ഒരു ഫോട്ടൊ, ഐ ഡി പ്രൂഫ്, പാൻ കാർഡ് പിന്നെ ബാങ്ക് സ്റ്റേറ്റ്മെന്റ് മതിയാകും. അക്കൗണ്ട് തുറക്കാൻ പൈസയൊന്നും ചിലവാക്കേണ്ട കാര്യമില്ല. ഒരാഴ്‌ച സമയം മതിയാകും അക്കൗണ്ട് ആക്ടിവേറ്റാകാൻ. അതിനു ശേഷം നിക്ഷേപിക്കുന്നതിന് നിങ്ങളെ ബ്രോക്കർമാർ സഹായിക്കുന്നതാണ്. ഷെയറിനെയും മാർക്കറ്റിനെ കുറിച്ച് വിശകലനം ചെയ്യാൻ സമർഥമായ ഒരു ഗവേഷണ സംഘം തന്നെ ഇവർക്കുണ്ടാകും. അവരുടെ ഉപദേശം പരമാവധി ഉപയോഗപെടുത്തുക.

ചുരുങ്ങിയത് 1 ലക്ഷം രൂപ കൊണ്ട് ഏതാണ്ട് 2000 രൂപ ഓരോ ദിവസവും സമ്പാദിക്കാൻ ഷെയർ മാർക്കറ്റ് കൊണ്ട് കഴിയും. ജോലിയില്ലാത്ത വിദ്യാസമ്പന്നരായ ആൾക്കാർ ഇനിയും ഇതിലേക്ക് കടന്നു വരാൻ മടിക്കരുത്. ഒരു കമ്പനിയിൽ ജോലി ചെയ്തു ശമ്പളമായി കിട്ടുന്നതിന്റെ ഇരട്ടി തുക ഷെയർ മാർക്കറ്റിലൂടെ ലഭിക്കും. അതിനായി ചുരുങ്ങിയത് 1 ലക്ഷം രൂപ മതിയാകും. ലോകത്തിൽ പല രാജ്യത്തും അനവധി സ്റ്റോക്ക് മാർക്കറ്റ് ഉണ്ടെങ്കിലും അമേരിക്കൻ, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റാണ് അതിൽ മുമ്പൻമാർ.. ഇന്ത്യയിൽ നാഷണൽ സ്റ്റോക്ക് മാർക്കറ്റ്, ഭാരത് സ്റ്റോക്ക് മാർക്കറ്റ് എന്നീ രണ്ടു മാർക്കറ്റ് നിലവിലുള്ളു. നിഫ്റ്റി, സെൻസെക്സ് എന്നെ രണ്ടു സൂചികകൾ ഇന്ത്യയുടെ വളർച്ചയുടെ നാഴികകല്ലുകൾ കൂടിയാണ് സൂചിപ്പിക്കുന്നത്. നിഫ്റ്റി വളർച്ച 10000 കടക്കുന്ന ഈ സന്തോഷ വേളയിൽ കൂടുതൽ ആളുകൾ ഇതിലേക്ക് കടന്നു വന്നു അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നു ആഗ്രഹിച്ചു കൊണ്ട് ലേഖകൻ അവസാനിപ്പിക്കുന്നു. എന്ത് സംശയത്തിനും മെസ്സേജ് അയക്കുക.