Connect with us

കാളക്കൂറ്റന്‍മാരും കരടികളും

രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.

 10 total views

Published

on


രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.അന്ന് അല്‍പ്പം നേരത്തെ കിടന്നു.സാധാരണ പതിനൊന്നു മണിക്കുള്ള ഇംഗ്ലീഷ് ന്യൂസ് കേട്ടാണ് ഉറങ്ങാന്‍ പോകുക.കൃഷിസ്ഥലത്ത് പോയിവന്നതിന്റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.

‘എന്താ പീറ്ററെ?’ അസമയത്ത് അയാളെ കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്റെ ഒരു ചാര്‍ച്ചക്കാരിയെ വിവാഹം ചെയ്ത പീറ്റര്‍ നാലുവീടുകള്‍ക്കപ്പുറമാണ് താമസം.വീട്ടില്‍ പീറ്ററിന്റെ പ്രായമായ മാതാപിതാക്കളുണ്ട്.എന്തെങ്കിലും പ്രശ്‌നം?

‘ഏയ് ഒന്നുമില്ല’, പീറ്റര്‍ ചിരിച്ചു.

‘കയ്യില്‍ കാശിരിപ്പുണ്ടോ?’

‘എന്തേ?’

അന്ന് പകല്‍ റബ്ബര്‍ വിറ്റത് അയാള്‍ക്കറിയാം.

‘ഒരു കാര്യം പറയാനുണ്ട്.’ പീറ്റര്‍ ഇരുന്നു.അയാള്‍ സുമുഖനായ ഒരു ചെറുപ്പക്കാരനാണ്.ഫെഡറല്‍ ബാങ്കില്‍ ആണ് ജോലി.ഭാര്യ ഡേയ്‌സി, ടീച്ചര്‍.രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന സംതൃപ്ത കുടുംബം.

ഫെഡറല്‍ ബാങ്കിന്റെ ഷെയറിന് വലിയ വില വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.ആരോ ബാങ്ക് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഷെയറിനെക്കുറിച്ചും ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും എനിക്കു സാമാന്യ വിവരമേ ഉള്ളൂ.എന്തും വായിക്കുന്ന കൂട്ടത്തില്‍ ഷെയര്‍ നൂസും വായിക്കും,അത്രമാത്രം.

Advertisement

ബാങ്കുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് കൊള്ളാവുന്ന ഇടപാടുകാരെ ഷെയര്‍ ഏല്‍പ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.ഓരോ മാനേജര്‍ക്കും ക്വാട്ടാ നിശ്ചയിക്കും.അവര്‍ അത് ഇടപാടുകാരെ പിടിപ്പിക്കും.ഒരു നിക്ഷേപമെന്ന നിലയിലല്ല.മാനേജര്‍ പറയുന്നതുകൊണ്ടു ആയിരമോ രണ്ടായിരമോ മുടക്കി നൂറോ ഇരുന്നൂറോ ഷെയര്‍ വാങ്ങും.ചെറിയ നിലയിലുള്ള ഡിവിഡന്റ് ചിലപ്പോള്‍ കിട്ടിയേക്കാം.അത്രമാത്രം.അത് പഴയ കഥ. ഫെഡറല്‍ ബാങ്കിന്റെ ഷെയറുകള്‍ ആരൊക്കയോ ശേഖരിക്കാന്‍ തുടങ്ങി.1992 ആണ് കാലം.പഴയ ലൈസന്‍സ് രാജ് ഉപേക്ഷിച്ചു രാജ്യം തുറന്ന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി.സാമ്പത്തികരംഗത്ത് പൊതുവേ ഉണര്‍വ്വിന്റെ നാളുകളായിരുന്നു.ഓഹരി വിപണി കുതിച്ചു കയറുന്നു.

ബാങ്കിന്റെ ഷെയര്‍വില അഞ്ഞൂറു രൂപയാകും എന്നു പീറ്ററിന് ഉറപ്പാണ്.തൃശ്ശൂരുള്ള മയൂര ഷെയര്‍ എക്‌സ്‌ചേഞ്ചില്‍ നൂറ്റമ്പത് രൂപയ്ക്കു കച്ചവടം നടക്കുന്നു. അടുത്തുള്ള ബേക്കറിക്കാരന്റെ കയ്യില്‍ 200 ഷെയര്‍ ഉണ്ട്.അയാള്‍ വില്‍ക്കാന്‍ തയ്യാറാണ്.ഷെയറിന് എഴുപതു രൂപയ്ക്ക് കിട്ടും.ഇന്ന് വാങ്ങി നാളെ തൃശ്ശൂര്‍ മയൂരയില്‍ കൊണ്ടുക്കൊടുത്താല്‍ ഒരു ഷെയറിന് നൂറു രൂപയെങ്കിലും വെച്ചു ലാഭം കിട്ടും.പക്ഷേ പീറ്ററിന്റെ കയ്യില്‍ കുറച്ചു പൈസയെ ഉള്ളൂ.കച്ചവടത്തില്‍ ഞാനും കൂടണം.കുറച്ചു സംശയങ്ങളൊക്കെ ചോദിച്ചെങ്കിലും,ഞാന്‍ ഡ്രസ്സ് ചെയ്തു പീറ്ററിന്റെ കൂടെ ബേക്കറിക്കാരന്റെ വീട്ടിലേക്ക് പുറപ്പെട്ടു.വിലപേശി,130000 രൂപയ്ക്ക് 200 ഷെയര്‍ വാങ്ങി.പിറ്റെന്നു പീറ്റര്‍ ജോലിക്കു കയറിയില്ല.ഷെയര്‍ കൈവശമുള്ളവരുടെ അഡ്രസ് സംഘടിപ്പിച്ചു ഞങ്ങള്‍ ഷെയര്‍ വേട്ടക്കിറങ്ങി.വൈകുന്നേരമായപ്പോഴേക്കും കൈവശം എഴുന്നൂറു ഷെയറായി.

വേറൊരു ആവശ്യത്തിനു വെച്ചിരുന്ന പൈസയെടുത്താണ് ബിസിനസ് തുടങ്ങിയത്.ഉടനെ വിറ്റു പൈസ തിരികെയെടുക്കണം.ഞാന്‍ തൃശ്ശൂര്‍ മയൂരയില്‍ വിളിച്ച് ബാങ്ക് ഷെയറിന്റെ വില അന്യോഷിച്ചു.180 രൂപാ തരാമെന്നായി അയാള്‍.ബ്രോക്കര്‍ വീട്ടില്‍ വന്നു ഷെയര്‍ കൊണ്ടുപോയിക്കൊള്ളും.ആ ചൂണ്ടയില്‍ ഞാന്‍ കൊത്തിയില്ല.പകരം കോഴിക്കോടും കൊച്ചിയിലുമുള്ള ചില ബ്രോക്കര്‍മാരെ വിളിച്ച് വിലയന്യോഷിച്ചു.എല്ലാവര്ക്കും ഷെയര്‍ വേണം.ആലുവായിലുള്ള മരിയാ സ്‌റ്റോക്കിലെ ആന്റണി 220 രൂപാ ഓഫര്‍ ചെയ്തു.ഷെയര്‍ കൊടുക്കുന്ന ദിവസം വില കൂടുകയാണെങ്കില്‍ (അത് നൂറു ശതമാനം ഉറപ്പാണ്),അതനുസരിച്ചുള്ള വില തരാമെന്നുമേറ്റു.

കുറച്ചു ദിവസം പിടിച്ചുവെച്ചാലുണ്ടാവുന്ന ലാഭത്തെക്കുറിച്ച് പീറ്റര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുവെങ്കിലും പൈസയുടെ ആവശ്യം പറഞ്ഞപ്പോള്‍ വിറ്റു ലാഭം നേടുന്നതിനെ അയാളും അനുകൂലിച്ചു.പീറ്ററിന്റെ സുഹൃത്തിന്റെ കാറില്‍ ഞങ്ങള്‍ ആലുവായ്ക്ക് യാത്ര തിരിച്ചു.വഴിക്കു തൃശ്ശൂര്‍ മയൂരാ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കയറി.220 രൂപാ നിരക്കില്‍ 200 ഷെയര്‍ അവിടെ വിറ്റു.ബാക്കി ഷെയറുമായി ഞങ്ങള്‍ ആലുവായ്ക്ക് പുറപ്പെട്ടു.ചാലക്കുടി കഴിഞ്ഞപ്പോള്‍ ഒരു ബന്ദിന്റെ പ്രതീതി.വഴിയിലെങ്ങും ആരുമില്ല.ഇടക്ക് ചില വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.ആലുവായിലെത്തിയപ്പോള്‍ ഒട്ടുമിക്ക കടകളും അടഞ്ഞു കിടക്കുന്നു.ജങ്ക്ഷനില്‍ കല്ലേറിന്റെയും പോലീസ് ആക്ഷന്റെയും ലക്ഷണങ്ങളുണ്ട്.ഭാഗ്യത്തിന് പെരിയാറിന്റെ തീരത്തെ റസ്‌റ്റോറന്റ് അടച്ചിട്ടില്ല.അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കിത്തന്നു.അവിടെ നിന്നു ആന്റണിയെ വിളിച്ചു.ആന്റണി പറഞ്ഞു തന്ന വഴിയിലൂടെ ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി.

240 രൂപാ നിരക്കില്‍ ബാക്കി അഞ്ഞൂറു ഷെയര്‍ ആന്റണി വാങ്ങി.ആന്റണി ബ്രോക്കര്‍ മാത്രമല്ല,പ്രശസ്ഥമായ ഒരു കലാലയത്തിലെ അദ്ധ്യാപകനുമാണ്.ആ മാന്യത പിന്നീടുള്ള ഇടപാടുകളിലും ആന്റണി കാണിച്ചിട്ടുണ്ട്.

പോരുന്ന വഴി ഞങ്ങള്‍ ലാഭം കണക്ക് കൂട്ടി .120000 ലാഭം ഉണ്ട്.ആനന്ദം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥ.പീറ്റര്‍ പറഞ്ഞതനുസരിച്ച് കാറിന്റെ ഉടമയ്ക്കു പതിനായിരം രൂപ കൊടുത്തു (ആയിരം രൂപയുടെ ഓട്ടമാണ്).

ലാഭത്തിന്റെ പ്രലോഭനം തടുക്കാന്‍ വയ്യാത്തതാണ്.ഞങ്ങള്‍ വീണ്ടും ഷെയര്‍ വാങ്ങാനിറങ്ങി.ഇതിനിടെ അഞ്ചുരൂപാ പലിശയ്ക്കു ബാങ്കിലെ വിജയന്റെ കയ്യില്‍ നിന്നും പീറ്റര്‍ കുറച്ചു പൈസ സംഘടിപ്പിച്ചു.അമ്പത് രൂപാ തൊട്ട് നൂറ്റമ്പത് രൂപാ വരെയുള്ള നിരക്കില്‍ ഞങ്ങള്‍ 3000 ഷെയര്‍ വാങ്ങി.അനുജന്റെ കയ്യില്‍നിന്ന് ഞാനും കുറച്ചു തുകയുണ്ടാക്കി.ഇനി ഷെയര്‍ വില്‍ക്കണം.300 രൂപാ വരെ തരാന്‍ ആളുണ്ട്.അപ്പോഴാണ് കല്‍ക്കത്തയില്‍ 400 രൂപാ വിലയുണ്ടെന്ന വാര്‍ത്തയെത്തുന്നത്.കല്‍ക്കത്തയില്‍ ഫെഡറല്‍ ബാങ്കില്‍ ജോലിചെയ്യുന്ന പീറ്ററിന്റെ സുഹൃത്താണ് വിവരം തന്നത്.അന്നു രാത്രി തന്നെ ഞങ്ങള്‍ കല്‍ക്കത്തക്ക് പുറപ്പെട്ടു.ചെന്നെ വരെ ട്രയിനില്‍ സെക്കന്റ് എ.സിയില്‍.അവിടെനിന്നു ഫ്‌ലൈറ്റില്‍ കല്‍ക്കത്ത.(ഞങ്ങളുടെ ആദ്യ വിമാന യാത്ര ).പീറ്ററിന്റെ സുഹൃത്ത് ഒരു ത്രീസ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു.

Advertisement

പിറ്റെന്നു രാവിലെ ഞങ്ങള്‍ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് ചെന്നു.അവിടെ ഭയങ്കര ബഹളം.മാനേജരും ക്ലാര്‍ക്കും തമ്മിലാണ് വഴക്കു.മിസ്റ്റര്‍ ചാറ്റര്‍ജി തലേന്ന് അവധിയായിരുന്നു.തലേദിവസത്തെ ചില ജോലികള്‍ ചെയ്യാന്‍ ഓഫീസര്‍ പറഞ്ഞതാണ് പ്രശ്‌നമായത്.അദ്ധ്വാനിക്കുന്ന തൊഴിലാളിയെ അങ്ങിനെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല.അന്ന് മലം കോരുന്ന തോട്ടികളും,യാത്രക്കാരെ വലിച്ചുകൊണ്ടുപോകുന്ന റിക്ഷാക്കാരുമുള്ള തീരെ വൃത്തിയില്ലാത്ത കല്‍ക്കത്ത ഒരു മിനി നരകം തന്നെയായിരുന്നു.

പീറ്ററിന്റെ സുഹൃത്ത് ബ്രോക്കറെയും കൂട്ടി വൈകുന്നേരം മുറിയിലേക്ക് വരാമെന്ന് പറഞ്ഞു.ഇതിനിടെ ഞങ്ങളുടെ കല്‍ക്കത്താ യാത്ര അറിഞ്ഞു ആന്റണിയും കല്‍ക്കത്തയിലെത്തി.വൈകുന്നേരം സുഹൃത്തും ബ്രോക്കറും മുറിയില്‍ വന്നു .നാനൂറു രൂപാ വിലയില്ലാ.350നു ആണെങ്കില്‍ രൊക്കം പണം പിടിച്ചോ എന്നായി ബ്രോക്കര്‍.അപ്പോഴാണ് ആന്റണിക്ക് ഒരു സുഹൃത്തിന്റെ കാള്‍. ചെന്നൈയില്‍ 450 രൂപാ വിലയുണ്ടത്രേ.ഞങ്ങള്‍ കൂടിയാലോചിച്ചു.തല്‍ക്കാലം കച്ചവടം ഒരു ദിവസം നീട്ടാം.ആന്റണി അടുത്ത ഫ്‌ലൈറ്റിന് ചെന്നൈയ്ക്കു പോകുന്നു.അവിടെ വില കൂടുതലാണെങ്കില്‍ ഞങ്ങളും മദ്രാസ്സിനു പുറപ്പെടും.

ആന്റണി ചെന്നൈയില്‍ ചെന്നപ്പോള്‍ അവിടെ വില 250.വിവരമറിഞ്ഞു ഞങ്ങള്‍ ബ്രോക്കറെ വിളിച്ചു.അയാളുടെ പുതിയ വില 220.ഷെയര്‍ കൊടുക്കേണ്ട,നാട്ടിലേക്കു മടങ്ങാം എന്നു തീരുമാനിച്ചു.ഫ്‌ലൈറ്റിന് ബാംഗ്ലൂര്‍ വഴി കരിപ്പൂരിലിറങ്ങി.ടാക്‌സി വിളിച്ച് വീട്ടിലെത്തി.അന്ന് പെസഹാ വ്യാഴമായിരുന്നു.പിറ്റെന്നു ദു:ഖ വെള്ളി.കുരിശു മരണത്തിന് ശേഷമുള്ള ഉയിര്‍പ്പിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു.പക്ഷേ നല്ല വാര്‍ത്തകളൊന്നും കിട്ടിയില്ല.കിട്ടുന്ന വിലയ്ക്ക് വിറ്റു തടി രക്ഷപ്പെടുത്താം എന്നു പറഞ്ഞത് പീറ്ററിന് സമ്മതമായില്ല.എന്തായാലും ഞങ്ങള്‍ തൃശ്ശൂര്‍ വീണ്ടും പോയി.അവിടെ എഞ്ചിനോയിലിന്റെ കച്ചവടം നടത്തുന്ന ജോസഫ് ചേട്ടന്‍ മുഴുവന്‍ ഷെയറും 300 രൂപാ നിരക്കില്‍ വാങ്ങാന്‍ തയ്യാറായി.അഞ്ഞൂറു രൂപ വില വരുമെന്ന പ്രതീക്ഷയില്‍ പീറ്റര്‍ എതിര്‍ത്തു.എന്തായാലും കല്‍ക്കത്ത ട്രിപ്പിന്റെ ചെലവു വസ്സൂലാക്കാന്‍ ഞാന്‍ 500 ഷെയര്‍ വിറ്റു.

ഇനിയുള്ളത് ചരിത്രമാണ്.ഹര്‍ഷത്ത് മേത്തയുടെ കുംഭകോണങ്ങളുടെ കഥകള്‍ കുറേശ്ശെ പുറത്തുവന്നു തുടങ്ങി.(മന്‍മോഹന്‍ സിംഗിനെ മാറ്റി മേത്തയെ ഇന്ത്യയുടെ ധനകാര്യമന്ത്രിയാക്കണം എന്നു പലരും ആ കാലങ്ങളില്‍ പറഞ്ഞിരുന്നു.) ഓഹരി വിപണി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു.വിപണിയില്‍ വില്‍ക്കാനുള്ളവരെ ഉണ്ടായിരുന്നുള്ളൂ.ഫെഡറല്‍ ബാങ്കിന്റെ ഷെയര്‍ വില 35 രൂപയായി.ഒരു സമയം മാസം ഇരുപത്തയ്യായിരം രൂപാ വരെ ഞങ്ങള്‍ വട്ടിപ്പലിശ കൊടുത്തു.ഒടുവില്‍ ഞങ്ങള്‍ പങ്ക് പിരിഞ്ഞു.രണ്ടാളുടെയും കയ്യില്‍ വിലയില്ലാത്ത ഓരോ കെട്ടു കടലാസ് മിച്ചം വന്നു.

റബ്ബറിന്റെ ബലത്തില്‍ ഞാന്‍ ഒരു വിധം പിടിച്ച് നിന്നു.60000 രൂപയുടെ ചിട്ടി പിടിച്ചു.പെങ്ങളുടെ കയ്യില്‍ നിന്നു 50000 രൂപാ കടം വാങ്ങി.ക്രമേണ അനുജന്റെ അടക്കമുള്ള വട്ടിപ്പലിശകളൊക്കെ ഒഴിവാക്കി.കൂടാതെ ആന്റണിയുടെ ഉപദേശപ്രകാരം നല്ല ഷെയറുകള്‍ നിസ്സാര വിലയ്ക്ക് വാങ്ങിയത് 1996ലെ കയറ്റത്തില്‍ നല്ലവിലയ്ക്ക് വില്‍ക്കാനും കഴിഞ്ഞു.

പൈസ ഇല്ലാതെ പീറ്റര്‍ വലഞ്ഞു.അയാള്‍ക്ക് ശമ്പളമല്ലാതെ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗതികെട്ട ഒരു നിമിഷത്തില്‍ നമ്മുടെ പഴയ ടാക്‌സി സുഹൃത്തിനോട് അയാള്‍ പതിനായിരം രൂപ കടം ചോദിച്ചു.പക്ഷേ കിട്ടിയില്ല.പീറ്ററിന് മോഹിച്ചു പണിതുയര്‍ത്തിയ തന്റെ വീട് നിസ്സാര വിലയ്ക്ക് വില്‍ക്കേണ്ടി വന്നു.പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.ജോസഫ് ചേട്ടന്റെ കട പൂട്ടിപ്പോയി.അയാള്‍ ആല്‍മഹത്യ ചെയ്തു.

ഓഹരി വിപണിയുടെ തകര്‍ച്ച ധാരാളം കുടുംബങ്ങളെ വഴിയാധാരമാക്കി.ഇന്നും ഏറിയും കുറഞ്ഞും ആ ചരിത്രം ആവര്‍ത്തിക്കുന്നു.

Advertisement

ഈ ലേഖനം ഇവിടെയും വായിക്കാം

 11 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment52 mins ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment7 hours ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment1 day ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Advertisement