ഷാർജയിലെ ‘ഹാങ്ങിംഗ് ഗാർഡൻ’

അറിവ് തേടുന്ന പാവം പ്രവാസി

വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ദൃശ്യങ്ങളാണ് ഷാർജയിലെ ‘ഹാങ്ങിംഗ് ഗാർഡൻ ‘ ഉള്ളത്. യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ പദ്ധതി 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പരന്നു കിടക്കുന്നു.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷാർജയിലെ കൽബ നഗരത്തിൽ ആളുകൾക്കായി ഹാങ്ങിംഗ് ഗാർഡൻ തുറന്നു. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 281 മീറ്റർ ഉയരത്തിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ പൂന്തോട്ടത്തിൽ 100,000 ത്തോളം മരങ്ങളും ഉൾപ്പെടുന്നു. കാർഷിക ഇടങ്ങൾ, ടെറസുകളെ അലങ്കരിക്കുന്ന പൂക്കൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന മരങ്ങൾ എന്നിവയായിരിക്കും ഇവിടെ വരുന്ന വിനോദസഞ്ചാരികളെ പ്രധാനമായും ആകർഷിക്കുക.

ഏകദേശം 215 പേർക്ക് വരെ ഇരിക്കാവുന്ന ഗാർഡന് നടുവിലുള്ള റെസ്റ്റോറന്റും മനോഹരമാണ്. പൂന്തോട്ടങ്ങളുടെയും , വെള്ളച്ചാട്ടത്തിൻ്റെയും അതിശയകരമായ കാഴ്ചകളുൾക്കൊള്ളുന്ന അർദ്ധവൃത്താകൃ തിയിലുള്ള വാസ്തുവിദ്യയിലാണ് ഈ റെസ്റ്റോറന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ മലകയറ്റത്തിനായി ഒരുക്കിയിരിക്കുന്ന പാതകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു എക്‌സ്‌കർഷൻ ട്രെയിൻ സഞ്ചരിക്കും. 820 മീറ്റർ നീളമുള്ള ഈ ട്രെയിനിൽ 55 പേർക്ക് യാത്ര ചെയ്യാനാകും.പാർക്കിൽ 262 കാർ പാർക്കിംഗ് സ്ഥലങ്ങൾ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, വിശ്രമമുറികൾ, പ്രാർത്ഥനാ മുറികൾ, ലഘുഭക്ഷണത്തിനുള്ള കഫറ്റീരിയ എന്നിവയും ഉൾപ്പെടുന്നു.

പ്രദേശവാസികൾക്കും, വിനോദസഞ്ചാരി കൾക്കും ഒരുപോലെ കൗതുകമുണർത്തുന്ന ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിനോദം, കായികം, പ്രകൃതിദത്തമായ ഹരിതഭംഗിയോടു കൂടിയ ചുറ്റുപാടുകൾ എന്നിവ ഇവിടെത്തെ വിനോദസഞ്ചാരവും സമ്പദ് വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

You May Also Like

മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്

ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ ‘ഒളി’അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. ‘വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും’ എന്ന് ഫൈസല്‍ . ‘എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം’ എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.

ലോകം ചുറ്റാന്‍ എണ്‍പത് ദിവസം

80 ദിവസങ്ങള്‍ കൊണ്ട് ലോകം ചുറ്റി സഞ്ചരിക്കുവാന്‍ ഫ്രഞ്ച് വൈമാനികര്‍.

കക്കാടം പൊയിലില്‍ ഒരു ദിവസം

നിങ്ങക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ..? ഇന്ന് എവിടേക്കാ…. വീട്ടില്‍ നിന്നും ഇറങ്ങുമ്പോ ഉമ്മാന്റെ ചോദ്യത്തിന് എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. ഇടക്കിടെ കാടും മലയും കയറുന്നതായിരുന്നു ഉമ്മാന്റെ പ്രശ്‌നം. ഇന്ന് അരീക്കോട്ടേക്കാണ്. അവിടെ ചെറിയ ഒരു മലയുണ്ട് എന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.

തടാകങ്ങളുടെ നഗരത്തിലൂടെ ഒരു യാത്ര – രാജസ്ഥാന്‍..

“..ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കേറി വന്ന മുഖം ഒരു എട്ടോ പത്തൊ വയസ്സുള്ളകുട്ടിയുടെ നിസംഗതയായ മുഖമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലുകാര്‍ വൈകുന്നേരങ്ങളില്‍ പാവക്കളി ഏര്‍പ്പേടുത്തിയിട്ടുണ്ടായിരുന്നു. പാവക്കളി, കൊച്ചുനാളില്‍ ഒരുപാട് കൌതുകം തോന്നിയിട്ടുള്ളതാണ്…”