ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ നോറ ഫത്തേഹിയുമായി പ്രണയത്തിലാണോ ?
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നടി നോറ ഫത്തേഹിയുമായി ഡേറ്റിംഗിലാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ. പുറത്ത് വന്നിരിക്കുന്ന ഫോട്ടോകൾ അതിന് തെളിവാണെന്നും അവർ പറയുന്നു.
ബോളിവുഡ് താരങ്ങൾ ആഡംബര ജീവിതം ആസ്വദിക്കുന്നു. അവരുടെ കുട്ടികളും ഇക്കാര്യത്തിൽ ഒട്ടും കുറവല്ല. അവർ അത്താഴവും ഔട്ടിംഗുകളും പാർട്ടികളും ഡേറ്റിംഗും ആസ്വദിക്കുന്നു. എന്നാൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നായകനായി അരങ്ങേറ്റം കുറക്കാതെ തന്നെ ഈ വക കാര്യങ്ങൾ നടത്തുന്നതായി ബോളിവുഡ് മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവരുന്നു. ആര്യൻ ഖാൻ നടി നോറ ഫത്തേഹിയുമായി ഡേറ്റിംഗ് നടത്തുകയാണ്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി നോറ ഫത്തേഹിയും ആര്യൻ ഖാനും ദുബായിൽ പോയിരുന്നു.
അടുത്തിടെ ഒരു ഡിന്നർ പാർട്ടിയിൽ ആര്യൻ-നോറ ഫത്തേഹി തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആര്യൻ ഖാനും നോറ ഫത്തേഹിയും തമ്മിൽ രഹസ്യ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ആര്യന് 25 വയസ്സ്, നോറ ഫത്തേഹിക്ക് വയസ്സ് 30. അഞ്ച് വർഷത്തെ ഇടവേള വലിയ കാര്യമല്ല. മാത്രമല്ല, ബോളിവുഡിൽ ഇത്തരത്തിൽ വ്യത്യസ്ത പ്രണയ ജോഡികൾ അനവധിയുണ്ട് . 50 കാരിയായ മലൈക അറോറയുമായി അർജുൻ കപൂർ പ്രണയത്തിലാണ്.
കഴിഞ്ഞ വർഷം ഏറ്റവും വലിയ വിവാദത്തിൽ പെട്ടിരുന്നു ആര്യൻ ഖാൻ. റേവ് പാർട്ടിയിൽ പങ്കെടുത്ത ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. 2021 ഒക്ടോബർ 3-ന് ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആര്യൻ ഖാനെ പുറത്തിറക്കാൻ ഷാരൂഖ് ഖാൻ പരമാവധി ശ്രമിച്ചു.ആ സമയത്ത് ഷാരൂഖിന് മാനസികമായ വേദന അനുഭവപ്പെട്ടു. സിനിമയുടെ ഷൂട്ടിങ്ങുകൾ മാറ്റിവച്ച് മകനുവേണ്ടി ജാമ്യം ലഭിക്കാൻ രാജ്യത്തെ മികച്ച അഭിഭാഷകരെ തേടി. ഏതാണ്ട് ഒരു മാസത്തിന് ശേഷം ഒക്ടോബർ 28 ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നോറ ഫത്തേഹിയുടെ കാര്യം വരുമ്പോൾ. തെലുങ്കിൽ ബാഹുബലി 1 എന്ന സിനിമയിൽ ഐറ്റം സോങ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് തെലുങ്ക് ചിത്രങ്ങളിലും ഐറ്റം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. കൃഷ് സംവിധാനം ചെയ്യുന്ന ഹരിഹര വീരമല്ലു എന്ന പവൻ കല്യാൺ ചിത്രത്തിൽ നോറ ഫത്തേഹിയാണ് നായിക.