fbpx
Connect with us

Entertainment

ഏകദേശം 400 കോടിയിലധികം ജനങ്ങൾക്കറിയാവുന്ന നടൻ, അതായത് ലോക ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ

Published

on

✍️ Bipin Elias Thampy. (ഒരു കട്ട ഷാരൂഖ് ഫാൻ )

3 ദശകങ്ങൾ പിന്നിടുന്ന ചക്രവർത്തി പദം.

30 വർഷങ്ങൾക്ക് മുൻപ് അതായത് കൃത്യമായി പറഞ്ഞാൽ 1992 ജൂൺ 25ന് ആണ് ഇന്ത്യൻ സിനിമയിലേക്കും സിനിമാ പ്രേമികളുടെ മനസ്സിലേക്കും പാറിപറക്കുന്ന തലമുടിയും, കുസൃതി നിറഞ്ഞ ചിരിയും നീട്ടി വിരിച്ച കൈകളുമായി ആ ഡെല്ഹിക്കാരൻ പയ്യൻ ബൈക്ക് ഓടിച്ചു കയറി വന്നത്.

30 വർഷത്തിന് ഇപ്പുറം ഇന്നയാൾ ഷാഹ് രൂഖ് ഖാൻ എന്ന പേരിൽ നിന്ന് SRK എന്ന മൂന്നക്ഷരത്തിലേക്കു മാറി ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ Brand Ambassador ആയി നിൽക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നർ ആയ നടന്മാരിൽ രണ്ടാം സ്ഥാനം, ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ഇതൊക്കെ ആണ് ഇന്ന് SRK. The most successful actor in the world, 2015ൽ CNN, BBC എന്നീ ചാനലുകൾ ഷാരുഖിനെ വിശേഷിപ്പിച്ചത് ലോക സിനിമയിലെ ഏറ്റവും പ്രശസ്തനെന്നാണ്. ഏകദേശം 400 കോടിയിലധികം ജനങ്ങൾക്കറിയാവുന്ന നടൻ അതായത് ലോക ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ വരുന്നത്, ഇന്ത്യയെന്ന രാജ്യത്തെ ഷാ രൂഖിന്റെ രാജ്യം എന്ന പേരിൽ മാത്രം കേട്ടിട്ടുള്ള ആളുകൾ. ( 400 കോടി ആളുകൾ എന്നത് അദ്ദേഹത്തിന്റെ ഫാൻസ് അല്ല അദ്ദേഹത്തെ പറ്റി കേട്ടിട്ടുള്ള ആളുകളുടെ എണ്ണം മാത്രം ആണ്‌ )

Advertisement

ഒരു സുപ്രഭാതത്തിൽ നേടിയെടുത്തതല്ല അദ്ദേഹം ഇത്. ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാഹ് രുഖ് ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ആയതു സ്വപ്രയത്‌നത്തിലൂടെയാണ്. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ പട്ടിണി മാറ്റാനും, സ്വന്തം ജീവിതം കരുപിടിപ്പിക്കാനുമായി ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് വണ്ടി കയറിയ അയാളുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യം മാസ് കമ്മ്യുണിക്കേഷനിലെ ബിരുദവും ജീവിതം പൊരുതി ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ആയിരുന്നു. മുംബയിലെ തെരുവുകളിൽ അലഞ്ഞ അവൻ പൈപ്പ് വെള്ളം കുടിച്ചു വയർ നിറച്ചു, കടത്തിണ്ണകളിൽ അന്തിയുറങ്ങി, ഒരു ജോലി തേടുകയെന്നതിനേക്കാൾ പോലീസ് വന്ന് ആട്ടിയോടിക്കാത്ത ഇടം ഉറങ്ങാൻ കണ്ടെത്തുക എന്നതായി അയാളുടെ ഏറ്റവും വലിയ കടമ്പ. അങ്ങനെ അവിടെ ഒരു തിയറ്ററിന്റെ ടിക്കറ്റ് കളക്ടറായി ജോലി നോക്കി, 50 രൂപ ആയിരുന്നു ആദ്യ ശമ്പളം.

കിട്ടുന്നതിൽ ഒരു പങ്ക് വീട്ടിലേക്ക് അയച്ച് കഴിഞ്ഞാൽ വീണ്ടും പൈപ്പ് വെള്ളവും കടത്തിണ്ണയും തന്നെ ശരണം, ഇങ്ങനെ ജീവിതം എങ്ങുമെത്തില്ലാ എന്ന് മനസ്സിലാക്കുന്ന ഷാഹ് രൂഖ് അഭിനയിക്കാൻ അവസരങ്ങൾ തേടി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് അലച്ചിൽ തുടർന്നു.അവസരം തേടി സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആ അലച്ചിലുകൾക്കൊടുവിൽ ഒരു ജോലി അയാൾ തരപ്പെടുത്തുന്നു, ഒരു സീരിയൽ നടിയുടെ ഡ്രൈവർ. തൽക്കാലത്തെ പട്ടിണിക്കും കിടപ്പാടം ഇല്ലായ്മക്കും ശമനം ആകാൻ ഉപകരിക്കുന്ന ആ ജോലി അയാൾ മനസ്സോടെ സ്വീകരിക്കുന്നു. അങ്ങനെ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് നടിയുടെ ഡ്രൈവറായി യാത്ര.

ഒരിക്കൽ ഒരു സെറ്റിൽ സമയത്തിന് എത്താതിരുന്ന ഒരു നടന് പകരം സംവിധായകന്റെ നിർബന്ധത്തിനു വഴങ്ങി ഷാരൂഖ് ക്യാമറയ്ക്കു മുന്നിലേക്ക്‌, അങ്ങനെ ലോക സിനിമയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ SRK യുടെ അഭിനയ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

Advertisement

⭐️അഭിനയ ജീവിതത്തിലേക്ക്

80കളുടെ മധ്യത്തിൽ തന്നെ ഇന്ത്യയിൽ ടെലിവിഷൻ വരുകയും 80കളുടെ അവസാനത്തിൽ നല്ല പ്രചാരത്തിലാവുകയും ചെയ്ത ആ കാലഘട്ടത്തിൽ ആയിരുന്നു ഷാ റുഖ്‌ തന്റെ അഭിനയജീവിതവും ആരംഭിച്ചത് 1988ൽ ദിൽ ദരിയ എന്ന ഒരു സീരിയലിൽ അദ്ദേഹം അഭിനയിച്ചു പക്ഷെ പ്രൊഡക്ഷൻ താമസം കാരണം അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്നത് 1988ൽ തന്നെ ഫൗജി എന്ന സീരിയൽ ആണ് തുടർന്ന് 1989-1990 സർക്കസ് 1991 ഇഡിയറ്റ് എന്നീ പരമ്പരകൾ ഷാരൂഖിനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി 1989ൽ തന്നെ ഷാ റുഖിന്റേതായി ഒരു ഇംഗ്ലീഷ് ടെലീ ഫിലിം കൂടി പുറത്തിറങ്ങി ബുക്കർ ജേതാവ് അരുന്ധതി റോയ് തിരക്കഥ എഴുതിയ IN WHICH ANNIE GIVES IT THOSE ONES എന്ന ടെലിഫിലിം ആയിരുന്നു അത്. അദ്ദേഹത്തിന്റെ അഭിനയത്തെ എല്ലാവരും താരതമ്യം ചെയ്തത് ഇതിഹാസ നടൻ ദിലീപ് കുമാറുമായി ആയിരുന്നു. ഷാരൂഖിന്റെ ബോളിവുഡ് പ്രവേശനം ആ സമയത്തുണ്ടാകുമെന്നു പലരും കണക്കു കൂട്ടിയെങ്കിലും അദ്ദേഹത്തിന് അതിനോട് താല്പര്യം ഇല്ലായിരുന്നു. പക്ഷെ 1991ഷാരൂഖിന്റെ ജീവിതത്തിലെ നിർണായകമായ വർഷമായിരുന്നു . 1991ൽ അമ്മയുടെ മരണ ശേഷം ഡിപ്രഷനിൽ ആയ മൂത്ത സഹോദരിയോടൊപ്പം ഖാൻ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക്‌ താമസം മാറ്റി, അതെ വർഷം തന്നെ ഗൗരി ചിബ്ബർ എന്ന ഹിന്ദു പെൺകുട്ടിയെ ഖാൻ തന്റെ ജീവിത സഖിയാക്കി. 1991ൽ തന്നെ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ദിൽ ആഷിയാന എന്ന ചിത്രത്തിലേക്ക് ഖാൻ കരാർ ഒപ്പ് വച്ചു.

⭐️ബോളിവുഡ് എന്ന സ്വപ്‍ന സാമ്രാജ്യത്തിലേക്ക്

80കളുടെ അവസാനം ബോളിവുഡ് അതിന്റെ പുതിയ ചക്രവർത്തിയെ തേടുന്ന സമയം കൂടിയായിരുന്നു. ദിലീപ് കുമാറിനും, രാജേഷ് ഖന്നക്കും ശേഷം ബോളിവുഡ് ഷെഹൻഷാ ആയിരുന്ന അമിതാഭിന്റെ പ്രഭാവവും അൽപം ഒന്ന് മങ്ങി വരുന്ന സമയം, കപൂർ കുടുംബത്തിലെ ഇളമുറക്കാരും, ഡിയോളും, ദത്തും ഒക്കെ താര സിംഹാസനം സ്വന്തമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആ 80, 90 കാലഘട്ടം,

Advertisement

ആ താര സിംഹാസനം തേടി പുതിയ യുവ രാജാക്കന്മാരുടെ വരവും. അവർക്ക് വേണ്ടി ബോളിവുഡ് മഹാരഥന്മാർ ഖായാമത് സെ ഖായാമത് തകും, മേനെ പ്യാർ കിയാ ഹൈയും, ഫൂൽ ഔർ ഖാണ്ടേയും രചിച്ചു. ഈ സാമ്രാജ്യത്തിന്റെ സിംഹാസനം തങ്ങളുടേതാവുമെന്നും, തങ്ങളുടെ പിതാക്കന്മാരുടെ ബലത്തിൽ നില കൊള്ളുന്ന ഈ സാമ്രാജ്യത്തിലേക്ക് ഇനി പുറത്ത് നിന്ന് മറ്റൊരു അവകാശി വരില്ലെന്നവരും ഉറച്ചു വിശ്വസിച്ചു.

പക്ഷെ ആ സിംഹാസനം അതിന്റെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുക തന്നെയായിരുന്നു. അവിടെക്കായിരുന്നു 1992 ജൂൺ 25ന് ഷാ രൂഖ് ഖാൻ ദീവാന എന്ന സിനിമയുടെ രണ്ടാം പകുതിയിൽ “കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു കയറി വന്നത്. ആ വരവിൽ അയാൾ ഓടിക്കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് കൂടിയാണ് ആണ്.
ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി SRK

പിന്നീട് സിനിമാലോകം കണ്ടത് യാതൊരു വിധ സിനിമ പാരമ്പര്യവും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ഡെല്ഹിക്കാരൻ പയ്യൻ ബോളിവുഡിന്റെ ശ്രദ്ധാ കേന്ദ്രം ആകുന്നതാണ്.1992ൽ ഷാരൂഖിന്റേതായി പുറത്തിറങ്ങിയത് 4 സിനിമകൾ ആണ്. നായകൻ ആയിരുന്നു എങ്കിലും മറ്റു ചില നായക നടന്മാരുടെ കൂടെ സാനിധ്യവും ഇവയിലൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലവര മാറ്റിയ വർഷം ആയിരുന്നു 1993. 1993ൽ പുറത്തിറങ്ങിയ 5 ചിത്രങ്ങളിൽ ഒന്നിൽ ഗസ്റ്റ് റോൾ 2എണ്ണം വില്ലൻ എന്ന രീതിയിൽ ഉള്ള വേഷങ്ങൾ.

Advertisement

ബോളിവുഡിന്റെ പതിവ് ചേരുവയായ അച്ഛന്റെ ശത്രുവിനോടുള്ള പ്രതികാരം പറഞ്ഞ കഥയിലെ അജയ് ശർമ ആവാൻ അബ്ബാസ് മസ്താൻമാർ ആദ്യം സമീപിച്ചത് കോളജ് കുമാരിമാരുടെ സ്വപ്ന സുന്ദരൻ സൽമാൻ ഖാനെ, പക്ഷെ വില്ലൻ വേഷം ഉണ്ടാക്കുന്ന വിപരീത പ്രതിഛായ ഭയന്ന സല്ലു ചിത്രം ഏറ്റെടുത്തില്ല. പകരം വന്ന ഷാഹ് രൂഖ് ഖാനെ വച്ച് എടുത്തപ്പോൾ അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രം ബാസിഗർ എന്ന സിനിമ ഏറ്റവും മികച്ചതായി മാറുകയായിരുന്നു. കൂട്ടത്തിൽ താര സിംഹാസനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു അയാൾ. ഇതിനെപറ്റി പിന്നീട് സൽമാൻ ഖാൻ പറഞ്ഞത് ബാസിഗർ എന്ന സിനിമ ഞാൻ ചെയ്തിരുന്നു എങ്കിൽ ഷാഹ് രൂഖ് ഖാൻ എന്ന താരം ഒരിക്കലും ഉണ്ടാവുകയില്ല എന്നായിരുന്നു.

ബാസിഗറിന് ആ വർഷത്തെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി ഖാൻ . ബാസിഗറിന് പിന്നാലെ വന്നത് യാഷ് ചോപ്രയുടെ ഡർ എന്ന ചിത്രം. കിരൺ എന്ന പെൺകുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്ന രാഹുൽ എന്ന കഥാപാത്രം നായകനായ സണ്ണി ഡിയോളിനെപോലും നിഷ്പ്രഭമാക്കി കളഞ്ഞു. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത ആ രണ്ട് സൈക്കിക് വേഷങ്ങൾ (ബാസിഗർ, ഡർ) അദ്ദേഹത്തിന് ഏറെ നിരൂപക പ്രശംസയും നേടി കൊടുത്തു. ഖാനെ ആ വർഷത്തെ ഏറ്റവും മികച്ച വില്ലനുള്ള ഫിലിം ഫെയർ അവാർഡിന് നോമിനെറ്റ് ചെയ്യപ്പെടുകയുണ്ടായി.

പക്ഷെ തൊട്ടടുത്ത വർഷം 1994ൽ ഇറങ്ങിയ അൻജാം എന്ന ചിത്രത്തിലെ വിജയ് അഗ്നിഹോത്രി ഇന്നും കടുത്ത SRK ഫാൻസിനു പോലും വെറുപ്പുണ്ടാക്കുന്ന വില്ലൻ വേഷം ആയിരുന്നു, ആ ചിത്രത്തിലൂടെ അദ്ദേഹം ഏറ്റവും മികച്ച വില്ലനുള്ള അവാർഡും, കഭി ഹാ കഭി നാ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡും അദ്ദേഹം സ്വന്തമാക്കി 3 വർഷം വിവിധ കാറ്റഗറിയിൽ 4 അവാർഡുകൾ ഇന്ത്യയിൽ മറ്റൊരു നടനും ഇല്ലാത്ത റെക്കോർഡ് ആണത്.

1995 ആദ്യമായി ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന സിനിമ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെയിലെ നായകൻ രാജ് മൽഹോത്ര ആവാൻ ആദ്യം ആദിത്യ ചോപ്ര മനസ്സിൽ ഉറപ്പിച്ചത് സാക്ഷാൽ ടോം ക്രൂസിനെ. (അനുപമ ചോപ്ര എഴുതിയ KING OF BOLLYWOOD എന്ന ബുക്കിലും ഇതിനെ പറ്റി പരാമർശിക്കുന്നുണ്ട് ) പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ പക്ഷെ ഇവ രണ്ടും നടക്കാതെ വന്നപ്പോൾ യാഷ് ചോപ്ര നിർദ്ദേശിച്ചത് അനുസരിച്ചു രാജ് മൽഹോത്ര ആവാൻ SRKക്ക് നറുക്ക് വീഴുന്നു ഫലം ബോളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോഡികൾ, നിത്യ ഹരിത പ്രണയ സിനിമ ഇവയെല്ലാം ആണ് നമുക്ക് ലഭിച്ചത്.

1995ൽ തന്നെ ആയിരുന്നു ആമിർ ഖാൻ നായകൻ ആയ രാം ഗോപാൽ വർമ ചിത്രം രംഗീലയും റിലീസ് ആയതു അതിലെ ആമിറിന്റെ അഭിനയത്തിന് അവാർഡ് കിട്ടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു പക്ഷെ 95ന്റെ അവസാനം എത്തിയ DDLJയിലെ SRKയുടെ അഭിനയവും അവാർഡിനായി പരിഗണിക്കയുണ്ടായി ഫലം ഏറ്റവും മികച്ച നടനുള്ള അവാർഡ് ഷാരൂഖിന്, തുടർച്ചയായി 3വർഷം നോമിനേറ്റ് ചെയ്യപ്പെടുകയും 2 വർഷം SRKയോട് തന്നെ തോൽക്കുകയും ചെയ്ത ദേഷ്യത്തിൽ പിന്നീടൊരു ഫിലിം ഫെയർ അവാർഡും ആമീർ ഖാൻ പങ്കെടുക്കുക ഉണ്ടായിട്ടില്ല. ( പക്ഷെ കാലാ കാലങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിവിധ കാറ്റഗറികളിൽ പരിഗണിക്കപെടുക ഉണ്ടായി)

Advertisement

1998ൽ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹേ എന്ന സിനിമയിലൂടെ അദ്ദേഹം ബോളിവുഡ് ബാദ്ഷായിൽ നിന്ന് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ കളെക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ . 2001ൽ ഇറങ്ങിയ കഭി ഖുഷി കഭി ഗം ആണ് ആ റെക്കോർഡ് തിരുത്തിയത്.
90കൾ അവസാനിക്കുമ്പോൾ തന്റെ കരിയറിലെ 30ഓളം ചിത്രങ്ങൾ പൂർത്തി ആക്കി കഴിഞ്ഞിരുന്നു SRK. അവയിൽ ഏറിയ പങ്കും സൂപ്പർ ഹിറ്റുകളും. അഭിനയത്തിന് പുറമെ ഗായകനായും, നിർമാതാവായും തിളങ്ങിയ അദ്ദേഹം, കോൻ ബനേഗാ ക്രോർപതിയുടെയും അവതാരകനും ആയി.

1999ൽ ഡ്രീംസ്‌ അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങിയ അദ്ദേഹം പിന്നീട് 2003ൽ അത്‌ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്നാക്കി. റെഡ്‌ചില്ലീസ് VFX എന്ന സ്റ്റുഡിയോ ബോളിവുഡിലെ മികച്ച VFX സ്റ്റുഡിയോകളിൽ ഒന്നാണ്. 2007ൽ ക്രിക്കറ്റ് ലോകത്തേക്കും കൈവച്ച റെഡ് ചില്ലീസിന്റെ ഉടമസ്ഥതയിൽ ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് (KKR) എന്ന ക്രിക്കറ്റ് ടീമടക്കം നാല് ക്രിക്കറ്റ് ടീമുകൾ ഉണ്ട് (അബുദാബി നൈറ്റ്‌ റൈഡേഴ്‌സ്, ലോസ് എഞ്ചൽസ് നൈറ്റ്‌ റൈഡേഴ്‌സ്, ട്രിൻബാഗോ നൈറ്റ്‌ റൈഡേഴ്‌സ് ). ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റ് ടീമുകളിൽ ഒന്നാണ് KKR. ക്രിക്കറ്റ് ആരാധകരേക്കാൾ കൂടുതൽ കിങ് ഖാന്റെ ആരാധകർ ആണതിൽ ഏറിയ പങ്കും എന്നതാണ് രസകരം.

1998ൽ ദിൽസേ എന്ന ചിത്രത്തിലൂടെ കലാ മൂല്യം ഉള്ള ചിത്രങ്ങളിലേക്ക് ശ്രദ്ധിച്ച അദ്ദേഹം 2000 മുതൽ തന്റെ പ്രശസ്തിയെ മാറ്റി നിർത്തി കലാ മൂല്യം ഉള്ള കൂടുതൽ ചിത്രങ്ങൾ ഏറ്റെടുക്കാൻ ശ്രദ്ധിച്ചു അങ്ങനെ ഇറങ്ങിയ ഒരുപറ്റം സിനിമകൾ ഇന്നും സിനിമ ആസ്വാദകരുടെ ആൾ ടൈം ഫേവറൈറ്റുകൾ ആണ്. ( ഹേയ് റാം, മൊഹബതൈൻ, അശോകാ, ദേവ്ദാസ്, വീർ-സാറാ, സ്വദേശ്, കൽ ഹോ നാ ഹോ, പാഹേലി,ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, റബ്ബ് നെ ബനാദി ജോഡി)

എങ്കിലും പുട്ടിനു തേങ്ങ പീര പോലെ പതിവ് ബോളിവുഡ് ചേരുവകൾ ഉള്ള സിനിമയും ഇക്കാലയളവിൽ ഇറങ്ങിയിരുന്നു. ആ കാലയളവിൽ 2006ൽ ആണ് ഫർഹാൻ അക്തർ 1978ലെ അമിതാഭ് ബച്ചന്റെ ഡോൺ എന്ന ചിത്രം SRKയെ വച്ച് remake ചെയ്യുന്നതും. ബോളിവുഡ് അത്‌ വരെ കാണാത്ത രീതിയിൽ ഉള്ള ഒരു മേക്കിങ് തന്നെ ആയിരുന്നു ഡോണിന്റെത്. തീർത്തും സ്റ്റൈലിഷ് ആയുള്ള ഡോൺ എന്ന കഥാപാത്രം പുതു തലമുറയിലെ ചെറുപ്പക്കാരുടെ ആരാധനയും പിടിച്ചു പറ്റി. ഡോൺ ഉണ്ടാക്കിയ തരംഗം തെന്നിന്ത്യൻ സിനിമ മേഖലയിലും വീശിയടിച്ചതിന്റെ ഫലം ആയിരുന്നു രജനികാന്തിന്റെ 1980ലെ ബില്ല എന്ന ചിത്രം വീണ്ടും അജിതിനെ വച്ച് തമിളിലും, പ്രഭാസിനെ നായകനാക്കി തെലുങ്കിലും remake ചെയ്യാൻ ഉണ്ടായ പ്രചോദനം. ഡോണിന്റെ രണ്ടാം ഭാഗമായ ഡോൺ2, 2011ൽ ഇറങ്ങിയപ്പോൾ മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് അവസാനിക്കുന്നത്.

Advertisement

2010 മുതൽ പരീക്ഷണ ചിത്രങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ച അദ്ദേഹം അങ്ങനെ ഏറ്റെടുത്ത ചിത്രങ്ങൾ ആണ് മൈ നെയിം ഈസ് ഖാൻ, റാ വൺ ഫാൻ, സിറോ എന്നിവ. സയൻസ് ഫിക്ഷൻ സിനിമാ ആയ റാ വൺ അദ്ദേഹത്തിന്റെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നും ആയിരുന്നു പക്ഷെ എന്തിരൻ എന്ന സിനിമ ഉണ്ടാക്കിയ ആരവത്തിൽ മുങ്ങി പോയി എങ്കിലും സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമകളിൽ ഒന്നാണ് അത്‌, അതിന് കാരണം ഇതിലെ VFX തന്നെ ആയിരുന്നു, അത്‌ അക്കാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച VFX ആയിരുന്നു. റെഡ് ചില്ലീസ് VFX എന്ന സ്റ്റുഡിയോ ചെയ്ത ഇതിലെ VFX ഇന്നും അതിന്റെ നിലവാരം കൊണ്ട് മാത്രം മുൻപന്തിയിൽ ആണ്. അവസാനം പുറത്തിറങ്ങിയ സീറോയിലും അത്തരം ഒരു വേഷം തന്നെയാണ് അദ്ദേഹം ചെയ്തത് (കുള്ളൻ).

ഇക്കാലയളവിൽ 2012ൽ ആണ് തന്റെ ഗോഡ്ഫാദർ ആയ യാഷ് ചോപ്രയുടെ അവസാന ചിത്രം ആയ ജബ് തക് ഹേ ജാൻ എന്ന സിനിമയും റിലീസ് ആകുന്നത്. സ്ക്രിപ്റ്റ് പോലും നോക്കാതെ 8വർഷത്തിന് ശേഷം യാഷ് ചോപ്രയുടെ സിനിമയിൽ അഭിനയിക്കാൻ പോകുന്ന അദ്ദേഹത്തോട് അന്നൊരു അഭിമുഖത്തിൽ കഥാപാത്രത്തെ പറ്റി ചോദിക്കയുണ്ടായി. അതിന് ഖാന്റെ മറുപടി യാഷ് ജിയുടെ മുന്നിൽ ഞാൻ ഷാരൂഖ് അല്ല ഒരു നഗ്നാനായ മനുഷ്യൻ ആണ് എനിക്ക് പാകമായ വസ്ത്രം അദ്ദേഹം എന്നേ ധരിപ്പിക്കും എന്നാണ്. കാലാ കാലങ്ങളിൽ ചില പ്രത്യേക കഥാപാത്ര ചട്ടകൂടിൽ തളക്കപ്പെടുമ്പോഴും യാഷ് ചോപ്രയുടെ സിനിമയോ യാഷ് രാജ് ഫിലിംസിന്റെ സിനിമയോ ആണ് അദ്ദേഹത്തിന് ഒരു മാറ്റം നൽകിയിട്ടുള്ളതും.
ജബ് തക് ഹൈൻ ജാനിനു ശേഷം 2013ൽ ഇറങ്ങിയ ചെന്നൈ എക്സ്പ്രസ് അത്‌ വരെ ഉള്ള ബോളിവുഡ് റെക്കോർഡുകൾ കട പുഴക്കി എറിഞ്ഞ സിനിമ ആയിരുന്നു 3ദിവസത്തിനുള്ളിൽ 100 കോടി collect ചെയ്ത ആദ്യ സിനിമയും അതായിരുന്നു ഏകദേശം 101 കോടി രൂപ,

⭐️കരിയറിലെ മാറ്റവും വീഴ്ചകളും

ചെന്നൈ എക്സ്പ്രസിന്റെ ഗംഭീര വിജയത്തിനു ശേഷം ആ പ്രഭാവം നില നിർത്താൻ SRKക്ക് ആയോ എന്നതും സംശയം ആണ്‌, 2014ൽ വന്ന ഹാപ്പി ന്യൂ ഇയർ എന്ന സിനിമ വാണിജ്യപരമായി വിജയിച്ചു എങ്കിലും അദ്ദേഹത്തിന്റെ താര പദവിക്ക് ചേർന്ന ഒരു വിജയം ഉണ്ടാക്കി എടുത്തില്ല.ചെന്നൈ എക്സ്പ്രസിന്റെ വിജയം ആവർത്തിക്കാൻ രോഹിത് ഷെട്ടിയോടൊപ്പം നിത്യഹരിത ജോഡികളായ SRKയും കജോളും കൂടി വീണ്ടും ദിൽവലെയിലൂടെ 2015ൽ ഒന്നിച്ചെങ്കിലും വൻ വിജയം ആയില്ല ചിത്രം.2016ൽ വൻ പ്രതീക്ഷയോടെ വന്ന ഫാൻ എന്ന ചിത്രം ബോക്സ്ഓഫീസിൽ തകർന്നു വീഴുകയും,പിന്നാലെ ആലിയയോടൊപ്പം വന്ന ഡിയർ സിന്ദഗി എന്ന ചിത്രം ആവറേജിൽ ഒതുങ്ങുകയും ചെയ്തു.

2017ൽ റയീസ് എന്ന ചിത്രം വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും ബോക്സ് ഓഫീസിൽ അത്യാവശ്യം ചലനം ഉണ്ടാക്കിയത് SRK ക്കും ആരാധകർക്കും അൽപം ആശ്വാസം പകർന്നു. പിന്നാലെ എത്തിയ ജബ് ഹാരി മെറ്റ് സജൽ എന്ന സിനിമയും 2018ൽ വൻ പ്രതീക്ഷയിൽ വന്ന ZEERO എന്ന ചിത്രവും ബോക്സ്‌ ഓഫീസിൽ വീണതോടെ അദ്ദേഹത്തിന്റെ താരപദവിക്ക് മങ്ങലേറ്റിരിക്കുകയാണ് എന്നത് സത്യമാണ്. 4 വർഷമായി റിലീസുകൾ ഇല്ലാതെ അയാൾ നിശബ്ദനാണ്, ആ നിശബ്ദതയെ ചിലർ അയാളുടെ ബലഹീനതയായി കണ്ടു. പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു. അണിയറയിൽ ഒരുങ്ങുന്നത് DON 3 അടക്കം ഏകദേശം അര ഡസനോളം ചിത്രങ്ങൾ അതിൽ 2023ൽ മാത്രം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്നത് സിദ്ധാർഥ് ആനന്ദിന്റെ പത്താൻ, അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ, രാജ് കുമാർ ഹിറാനിയുടെ ഡങ്കി, എന്നീ ചിത്രങ്ങൾ ആണ്

Advertisement

രൺബീറും,രൺവീറും അടങ്ങുന്ന പുതു തലമുറയോട് മത്സരിച്ച് അയാൾക്കിനി തിരിച്ചു വരവില്ലെന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, അയാൾ വന്നത് ആരോടും മത്സരിക്കാനല്ല ബോളിവുഡ് ഭരിക്കാനാണ്. ഇവിടെ അയാൾ ഉണ്ടാക്കിയ ചക്രവർത്തി പദത്തിന് വേറൊരു പകരക്കാരാനും തൽക്കാലമില്ലാ, കാരണം അയാൾ വന്നത് മറ്റ് പലർക്കും പകരക്കാരനായി ആണ്, പ്രതിഛായ ഭയന്ന് പലരും ഉപേക്ഷിച്ച വേഷങ്ങൾ മറ്റൊന്നും നോക്കാതെ ചെയ്തു ഫലിപ്പിച്ചാണ്, അനുഭവിച്ച ദാരിദ്ര്യത്തെക്കാളും, പട്ടിണിയേക്കാളും, അരഷിതാവസ്ഥയെക്കാളും വലിയ പരീക്ഷണങ്ങൾ ആയിരുന്നില്ല അയാൾക്കാ വേഷങ്ങൾ.
ഒന്നുമില്ലാതെ ശൂന്യമായ കൈകൾ പ്രേക്ഷകനെ നോക്കി അയാൾ വിരിച്ച് പിടിച്ചപ്പോൾ അതിലൊതുങ്ങാൻ ഉള്ള വലിപ്പമേ ബോളിവുഡ് എന്ന സാമ്രാജ്യത്തിനും ഉണ്ടായിരുന്നുള്ളു. ഇന്ന് ഒരുപാട് പേരുടെ ഐഡന്റിറ്റി ആണ് ബോളിവുഡ് പക്ഷെ ലോകത്തിന് മുൻപിൽ ബോളിവുഡിന്റെ ഐഡന്റിറ്റി ആണയാൾ.

സൂര്യന്റെ കിരണങ്ങൾ എവിടെ വരെ പതിക്കുന്നുവോ ആ മുഴുവൻ സാമ്രാജ്യങ്ങളും അവന്റേതായരിക്കും, ഏതൊരു ചക്രവർത്തിയുടെ ഭരണവും സൂര്യനെ പോലെ ഉദിച്ചുയരുകയും, അസ്തമിക്കുകയും ചെയ്യും. അവന്റെ പ്രതാപവും അതുപോലെ തന്നെ അസ്‌തമിക്കും പക്ഷെ…..!
അതിരാവിലെ വീണ്ടും സൂര്യൻ പൂർവാധികം തേജസോടെ ഉദിക്കും പോലെ അയാളും തിരികെ വരും, കാരണം അയാളില്ലാതെ ബോളിവുഡിന് നിലനിൽപ്പില്ല. ആ സിംഹസനത്തിന് അയാൾക്ക് ശേഷം പുതിയൊരാവകാശി ഇനിയുണ്ടാകാനും സാധ്യതയില്ല. ഷാഹ് രൂഖിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ

I am the Last of the SUPER STARS 🔥
Dedicated to all SRK fans.

Advertisement

**

 3,519 total views,  4 views today

Continue Reading
Advertisement
Comments
Advertisement
article4 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album6 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment7 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured7 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space7 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space8 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »