Sharun Cyriac
ചെറുപ്പത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ ആ സംഭവം നടന്നത്, 26/11 ആ കറുത്ത ദിനങ്ങളിൽ ജീവൻ നൽകിയ ഒരുപാട് യോദ്ധാക്കളുടെ ഒപ്പമുള്ളയാളായിരുന്നു അദ്ദേഹവും. അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് അദ്ദേഹം ഒരു മലയാളിയായിരുന്നു എന്ന കാരണം കൊണ്ടും കൂടിയാണ്.കാലങ്ങൾക്ക് ശേഷം ആ കഥ സിനിമയായി. ‘ദി മേജർ’. ട്രെയിനിങ് സമയത്ത് സീനിയർ ഓഫീസർ അവരോട് ഒരു ചോദ്യം ചോദിച്ചു. ” What does it mean to be a soldier..? ”
ശശികിരൺ സംവിധാനം ചെയ്ത് advi sesh നായകൻ ആയി എത്തി 26/11 എന്ന ഇന്ത്യക്ക് മറക്കാൻ ആവാത്ത ആ കറുത്ത മണിക്കൂറുകളിൽ സ്വജീവൻ വെടിഞ്ഞ ധീരനായ ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദി മേജർ. നോൺ ലീനിയർ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ പകുതി സന്ദീപിന്റെ ചെറുപ്പകാലവും പ്രണയവും ദൃശ്യവത്കരിച്ചിരിക്കുന്നു..
എന്നാൽ ഒന്നാം പകുതിയുടെ അവസാനത്തോടെ കഥ ഒരൽപ്പം മാറി സഞ്ചരിക്കുന്നു. മുംബൈ നഗരത്തിലേക്ക് കടൽ മാർഗം വരുന്ന ഭീകരരുടെ കാഴ്ച മുതൽ പ്രക്ഷകർക്കുള്ളിലും ആ ഭയവും ടെൻഷനും വർദ്ധിക്കുന്നു . ശേഷം ആക്ഷൻ സീക്വൻസിന് കൂടുതൽ പ്രാധാന്യം നൽകി കണ്ണ് നനയിപ്പിക്കുന്ന ക്ലൈമാസിൽ കഥ അവസാനിക്കുന്നു.
ഒരു സോൾജിയറും അയാളുടെ കുടുംബത്തിന്റെ മാനസിക സംഘർഷങ്ങളുമെല്ലാം ഒപ്പിയെടുക്കാൻ സംവിധായകന് കഴിഞ്ഞു എന്ന് തന്നെ പറയാം..! കഥ അവസാനിക്കുമ്പോൾ സീനിയർ ഓഫീസർ തങ്ങളോട് ചോദിച്ച ആ ചോദ്യത്തിന്റെ ഉത്തരം അയാൾ പറയാതെ പറയുന്നുണ്ട്.ജീവിച്ച് കാണിച്ച് കൊണ്ട് തന്നെ !
സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന പോരാളി !
ഇനി സിനിമയിൽ നിന്ന് ഒരൽപ്പം വിട്ട് ചുറ്റിലും ഒന്ന് നോക്കിയാൽ ഈ സിനിമയെ വേണ്ട രീതിയിൽ നമ്മൾ സ്വീകരിച്ചോ എന്നൊന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സത്യമാണെങ്കിലും അത് അറിഞ്ഞിട്ടും കണ്ണടക്കുകയാണോ എന്നും അറിയില്ല. കാലങ്ങൾക്ക് മുൻപേ രാത്രിയുടെ മറവിൽ ചാക്കോ എന്നയാളെ പച്ചക്ക് കത്തിച്ച് ഒളിവിൽ പോയ കുറുപ്പിനെ പോലുള്ള കൊലയാളികളെ ജനം ആഘോഷമാക്കുമ്പോൾ അതേ നമ്മുടെ നാടായ കേരളത്തിൽ നിന്ന് വന്ന ഈ ധീര ജവാന്റെ കഥ ചർച്ച ചെയ്യുന്നുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു..
ഏത് സിനിമ കാണുക എന്നത് ഓരോ പ്രേക്ഷകന്റെയും ഇഷ്ട്ടം തന്നെ.സ്വന്തം പൈസയും സമയവും ചിലവാക്കി വർക് പ്രഷറും ടെൻഷൻസും കുറയ്ക്കാൻ വേണ്ടി കാണേണ്ടത് അവനവനു ഇഷ്ടപെട്ട സിനിമകൾ തന്നെയാണ്..!എന്നാലും ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്നതിന്റെ നിലക്ക് ചില സിനിമകളെ അറിയേണ്ടതുണ്ട്..ചില കഥകൾ കേൾക്കണ്ടതുണ്ട്.ആ സിനിമ പറയുന്ന ആളുകളെ കുറിച്ച് ആ 2 മണിക്കൂറെങ്കിലും ഓർക്കേണ്ടതുണ്ട്.പ്രേത്യകിച്ച് മറ്റുള്ള ജീവനുകൾക്ക് വേണ്ടി സ്വജീവൻ കൊടുത്ത സന്ദീപ് ഉണ്ണികൃഷ്ണനെ പോലുള്ള ധീര ജവാന്റെ കഥ കൂടിയാകുമ്പോൾ..!
Moreover it’s a fact that ആ കഥ സിനിമയാക്കാൻ മലയാള സിനിമ ശ്രമിച്ചുവെങ്കിലും അത് നടന്നത് അയൽസംസ്ഥാനങ്ങൾ വഴിയാണ്..!എന്നിട്ടും ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ ആ കഥയിലേക്ക് നമ്മുടെ നാട്ടിലെ വേണ്ടത്ര കണ്ണുകൾ ചെന്നെത്തുന്നില്ല എന്നത് സത്യം മാത്രം..!
കള്ളനും കൊലയാളികളും നായകന്മാരായി ആഘോഷിക്കപ്പെടുമ്പോൾ യഥാർത്ഥ ജീവിതത്തിലെ നായകന്മാർ ആഘോഷിക്കപ്പെടുന്നുണ്ടോ എന്ന് ഒരു വട്ടം ചിന്തിച്ചാൽ നല്ലത് !
And finally.. മുന്നേ പറഞ്ഞത് പോലെ ഏത് സിനിമക്ക് കയറണം..ഏതിന് കയറരുത് എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്..personal choice കൾ തന്നെയാണ് എല്ലാം..എങ്കിലും ഇടക്കെങ്കിലും വരുന്ന ഇതുപോലുള്ള നല്ല സിനിമകളെ അതും നമ്മുടെ നാട്ടിലെ ഒരു ചെറുപ്പക്കാരന്റെ ജീവിത കഥ കേൾക്കാനും സമയം ഉണ്ടാകണം ..!അയാൾ കടന്ന് പോയ ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ആ മണിക്കൂറുകളെ അറിഞ്ഞിരിക്കാൻ കാതുകൾ കോർക്കണം..!ആ കറുത്ത ദിനത്തിൽ പോരാടിയ ആ പടയാളിയുടെ കഥ..!
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ !