ജനമൈത്രി പോലീസ് എന്നാൽ ഇതാണോ ? ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ വനിതാപൊലീസുകാർ ഇല്ലാത്ത വരുന്നതാണോ ജനമൈത്രി പോലീസിന്റെ മര്യാദ ? അതും ഒരു സ്ത്രീയുടെ വീട്ടിൽ കയറി അധികാരഭാവത്തിൽ ഇരുന്നുകൊണ്ട് ജാതിയും മതവും തിരക്കുന്നതാണോ ജനമൈത്രി പോലീസിന്റെ മര്യാദ ? മതം ഇല്ലെന്നു പറയുന്നോരയുടെ കൂടെ മതവിശ്വാസി ആകേണ്ടതിന്റെ ആവശ്യകത പറഞ്ഞു പഠിപ്പിക്കൽ ആണോ ജനമൈത്രി പോലീസിന്റെ മര്യാദ ? സർവ്വോപരി സദാചാരത്തിന്റെ മൊത്ത കച്ചവടക്കാർ ആണോ ഇവർ ? ഷസിയ ഷസിയ തന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഷസിയയുടെ കുറിപ്പ് വായിക്കാം. സോഷ്യൽ മീഡിയയിൽ ആണ് ഷാസിയ തന്റെ കുറിപ്പ് പങ്കുവച്ചത് .
ഷസിയ ഷസിയ എഴുതുന്നു
“സാധാരണ അപരിചിതരായ ആളുകൾ വന്നാൽ ഞാൻ മുറ്റത്ത് തന്നെ നിർത്തി സംസാരിക്കാറേയുള്ളൂ….ഇന്ന് രണ്ട് പോലീസുകാർ വീട്ടിലേയ്ക്ക് വരുന്നു… ജനമൈത്രി പോലീസ് ആണെന്ന് പറയുന്നു… ഞാൻ കയറിയിരിക്കാൻ പറയാതെ തന്നെ അധികാരത്തോടെ നേരെ സിറ്റൗട്ടിൽ കേറിയിരിക്കുന്നു… എന്റെ ഫുൾ ഡീറ്റയിൽസും അഡ്രസും ഫോൺ നമ്പറുമൊക്കെ ചോദിച്ച് എഴുതിയെടുക്കുന്നു… എന്റെ മതമേതാണെന്ന് ചോദിക്കുന്നു…കുട്ടിയ്ക്ക് സർട്ടിഫിക്കറ്റിൽ മതം ചേർത്തില്ലെങ്കിൽ പ്രശ്നം വരുമെന്ന് പറയുന്നു… നിയമപ്രകാരം മതം വേണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ഞാൻ തിരിച്ച് പറഞ്ഞപ്പോ ജോലി കിട്ടുമ്പോ മതമുണ്ടെങ്കിൽ എക്സ്ട്രാ സർവ്വീസ് കിട്ടുമെന്നോ എന്തൊക്കെയോ മതം വേണമെന്ന് സമർത്ഥിക്കുന്ന സ്ഥിരം ആളുകളുടെ ടൈപ്പ് ബ്ലാ ബ്ലാ ബ്ലാ….”
“ഞാനേതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടോന്ന് ചോദിച്ചു….ഞാനൊരു സംഘടനയിലുമില്ലെന്ന് പറഞ്ഞിട്ടും രണ്ടൂന്ന് വട്ടം ഇത് തന്നെ പ്രത്യേകം എടുത്ത് ചോദിക്കുന്നു…ഒറ്റയ്ക്ക് താമസിക്കുമ്പോ അടുത്തുള്ള പ്രമുഖരൊക്കെ ആരാണെന്നറിഞ്ഞ് വെയ്ക്കണമെന്നും അവരോട് ഒക്കെ കോൺടാക്ട് വെയ്ക്കണമെന്നുമൊക്കെ പറഞ്ഞു….രാവിലെ വീട്ടീന്നിറങ്ങി വൈകിട്ട് ക്ലാസ് കഴിഞ്ഞ് എത്തുന്ന എനിക്കിവിടത്തെ പ്രമുഖരെ അറിയാനോ, പരിചയപ്പെടാനോ ഒന്നുമുള്ള സമയമില്ലെന്ന് പറഞ്ഞു (താൽപര്യവുമില്ല)… അപ്പോ കുറച്ച് സദാചാരം കലർത്തിയുള്ള ഉപദേശങ്ങളും കിട്ടി…”
“ഏത് ജനമൈത്രി പോലീസ് ആണെങ്കിലും ഒരു വീട്ടിലേയ്ക്ക് അധികാരത്തോടെ നേരെ കേറിയിരിക്കാൻ ഇവർക്ക് അവകാശമുണ്ടോ…? എന്ത് കാര്യത്തിനായി വന്നതാണെങ്കിലും അവരുടെ Id card കാണിച്ച് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണ്ടേ…? ജോലിയുടെ ആവശ്യങ്ങൾക്കായും പഠനാവശ്യങ്ങൾക്കായും ഇനി ഇതൊന്നുമില്ലാതെയും ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുന്ന സ്ത്രീകൾക്ക് സുരക്ഷയ്ക്കായി നാട്ടിലെ പ്രമുഖരുമായി കോൺടാക്ട് വെക്കണമെന്നൊക്കെ നിയമപാലകർ തന്നെ പറയുന്നതിൽ എന്ത് യുക്തിയാണെന്ന് എനിക്ക് മനസിലാവുന്നില്ല….”
“അതോ പോലീസുകാരെന്ന് വെച്ചാ ഇങ്ങനെയൊക്കെയാണോ….സദാചാര ഉപദേശം നൽകുന്ന പോലീസ്….ആദ്യായിട്ടാണ് ഇങ്ങനൊരനുഭവം….ഏറ്റവും സ്വസ്ഥമായ ജീവിതത്തിനായി ഉള്ള പരിചയക്കാരെ പോലും മാറ്റി നിർത്തി അത്രയ്ക്കും ഒതുങ്ങിക്കൂടി ജീവിക്കുന്ന ഞാനിനി പ്രമുഖരെ പോയി പരിചയമുണ്ടാക്കി വെയ്ക്കാനൊന്നും ഉദ്ദേശിക്കുന്നില്ല….ആർക്കും ഒരുപദ്രവമാകാതെ അവനവന്റെ സ്വസ്ഥതയിൽ മാത്രമൊതുങ്ങി ഒറ്റയ്ക്ക് ഒരാൾക്ക് കുറച്ച് കാലം ജീവിക്കണമെന്ന് തോന്നിയാൽ പറ്റില്ലേ.. ഇതെന്ത് വെള്ളരിക്കാപ്പട്ടണം ആണോ എന്തോ….? 😐”