Baiju Raju എഴുതുന്നു 

കൊച്ചിയിൽനിന്നു ദുബായ്ക്കു പോകുന്നതാണോ അതോ ദുബായിൽനിന്നു കൊച്ചിക്കു പോകുന്നതാണോ സമയം കുറഞ്ഞത് ?

ചോദ്യം ഒന്നുകൂടെ വിശദീകരിക്കാം.
രാജ്യങ്ങൾ തമ്മിലുള്ള സമയത്തിലെ വിത്യാസം അല്ല ഇവിടെ പറയുന്നത്.
കൊച്ചി- ദുബായ് ദൂരം 2,790 km ആണ്. 
കൊച്ചിയിൽനിന്നു ദുബായ്ക്കു പോകുന്നതാണോ അതോ ദുബായിൽനിന്നു കൊച്ചിക്കു പോരുന്നതാണോ

Baiju Raju

സമയം കുറവ് എടുക്കുന്നത് എന്ന്. അതായത് ഭൂമിയിൽ പടിഞ്ഞാറോട്ട് വിമാനത്തിൽ പോകുന്നതാണോ, അതോ കിഴക്കോട്ട് വിമാനത്തിൽ ഒരേ ദൂരം പോകുന്നതും തമ്മിൽ സമയത്തിന് വിത്യാസം വരുമോ എന്ന്.
( ഇവിടെ കൊച്ചിയും, ദുബായും ഒരു ഉദാഹരണത്തിന് എടുത്തു എന്നുമാത്രം )

yes. പടിഞ്ഞാറോട്ട് വിമാനത്തിൽ സഞ്ചരിക്കുന്നതും, കിഴക്കോട്ട് അതെ ദൂരം വിമാനത്തിൽ സഞ്ചരിക്കുന്നതും തമ്മിൽ ചെറിയ സമയവ്യത്യാസം ഉണ്ട്. അത് ഭൂമി കിഴക്കോട്ട് കറങ്ങുന്നതുകൊണ്ടല്ല. മറിച് കാറ്റിന്റെ ദിശ കാരണമാണ്. എന്നാൽ കാറ്റിന്റെ ദിശയെ ഭൂമിയുടെ കറക്കം സ്വാധീനിക്കുന്നുണ്ട്. കൊറിയോലിസ് എഫക്ട് എന്ന് ഇതിനെ പറയും.

ഭൂമധ്യരേഖയ്ക്ക് അടുത്ത് കിടക്കുന്ന ഇന്ത്യ, ഗൾഫ്, ആഫിക്ക അടങ്ങിയ ഭൂമധ്യരേഖയ്ക്കു അടുത്ത പ്രദേശങ്ങളിൽ വിമാനം പോകുന്ന ഉയരത്തിലുള്ള കാറ്റിന്റെ ദിശ അധികവും കിഴക്കുനിന്നും പടിഞ്ഞാറോട്ട് ആണ്.
അതിനും വടക്കോട്ടോ, തെക്കോട്ടോ പോയാൽ കാറ്റിന്റെ ദിശ തിരിച്ചു ആവും, ധ്രുവങ്ങളിലേക്കു പോയാൽ വീണ്ടും തിരിയും. ചിത്രം നോക്കുക * ഇനി ദുബായ്-കൊച്ചി യാത്രയ്ക്ക് എടുക്കുന്ന സമയം ഒന്ന് കണക്കുകൂട്ടി നോക്കാം നമ്മുടെ വിമാനം കണക്കുകൂട്ടുവാൻ എളുപ്പത്തിനുവേണ്ടി 930 km സ്പീഡിൽ പോകുന്നു എന്ന് കരുതാം. അപ്പോൾ 2,790 km യാത്ര ചെയ്യുവാൻ കൃത്യം 3 മണിക്കൂർ എടുക്കും. ( 2,790 / 930 = 3 )
കൊച്ചിയിൽനിന്നും ദുബായ്ക്കു പോകുന്ന വഴി വിമാനത്തിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് കാറ്റ് എന്ന് പറഞ്ഞുവല്ലോ. കാറ്റിന്റെ സ്പീഡ് 30 km
എന്ന് തൽക്കാലം വിചാരിക്കാം.

Image may contain: 1 personവിമാനം കരയിലൂടെ അല്ല പോകുന്നത്. വായുവിലൂടെ ആണ്. അതുകൊണ്ട് കാറ്റിന്റെ സ്പീഡികൂടെ അതിൽ ചേർക്കണം. ദുബായിലേക്ക് പോകുന്നത് പടിഞ്ഞാറു ദിശയിലേക്കു ആണ്. അപ്പോൾ 3 മണിക്കൂറുണ്ടാവുന്ന കാറ്റു അതായതു 30 km x 3 = 90 km വിമാനത്തിന് ലാഭം. എത്രദൂരം വിമാനത്തെ കാറ്റു കൊണ്ടുപോയ്ക്കോളും. എന്നാൽ തിരിച്ചു ദുബായിൽനിന്നു കൊച്ചിക്കു പറക്കുമ്പോൾ വിമാനം കാറ്റിനു എതിരായാണ് 3 മണിക്കൂർ പറക്കുന്നത്. അപ്പോൾ 30 km x 3 = 90 km ദൂരം വിമാനം കൂടുതൽ പറക്കണം.

കാറ്റിന്റെ സ്പീഡ് 30 km പടിഞ്ഞാറോട്ട് എന്നത് കണക്കിലെടുത്താൽ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള ‘വായുവിലൂടെയുള്ള ദൂരം’ 2,790 – 90 = 2700 ഉം, ദുബായിൽനിന്നു കൊച്ചിയിലേക്കുള്ള വായുവിലൂടെയുള്ള ദൂരം 2,790 + 90 = 2880 km ഉം ആണെന്ന് കാണാം.
ദുബായിയിൽനിന്നു കൊച്ചിയിലേക്ക് കൂടുതൽ ഉള്ള ദൂരം 2880 -2700 = 180 കിലോമീറ്റർ എന്ന് കാണാം. അതിനാൽ ദുബായിൽനിന്നു കൊച്ചിയിലേക്ക് വിമാനത്തിന് കൊച്ചിയിൽനിന്നു ദുബായിലേക്ക് എടുക്കുന്ന സമയത്തേക്കാൾ ഏകദേശം 11 മിനിറ്റു കൂടുതൽ സഞ്ചരിക്കണം 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.