സിനിമാപരിചയം
Shattered (1991)
Unni Krishnan TR
തുടക്കം മുതൽ അവസാനം വരെ ട്വിസ്റുകളുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. ആർക്കിടെക്റ്റ് ഡാൻ മെറിക്കും ഭാര്യ ജൂഡിത്തിനും ഒരു കാർ യാത്രയ്ക്കിടയിൽ അപകടം സംഭവിക്കുന്നു. തലച്ചോറിന് സാരമായ പരിക്കുമൂലം കോമസ്റ്റേജിലായ ഡാനിന് മുൻകാല ഓർമ്മകൾ നഷ്ടമായി. പതിയെ ഭാര്യ ജൂഡിത്തിൻ്റെ സഹായത്തോടെ ഡാൻ കണ്ട നഷ്ടപ്പെട്ട മുൻകാല ജീവിതാനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ ഭാര്യയും മറ്റാരും തമ്മിലുള്ള ഫോട്ടോഗ്രാഫുകൾ ഡാന്നിന് ലഭിക്കാനിടയായി. അതോടുകൂടി അയാൾക്ക് സംശയങ്ങൾ കൂടിവന്നു. ഭാര്യയും കാമുകനും വാഹനാപകടം ഉണ്ടാക്കി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത്താണോ എന്നു അയാൾക്ക് സംശയമായി. അതറിയാൻ ഡാൻ ഒരു പ്രൈവറ്റ് ഡിറ്റെക്ടിവിൻ്റെ സഹായം തേടുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവർക്ക് ലഭിച്ചത്. തുടർന്ന് കാണുക. ആദ്യവസാനം വരെ നെഞ്ചിടിപ്പോടെ കാണാവുന്ന നിരവധി ട്വിസ്റുകളുള്ള ഒരു കിടിലൻ ത്രില്ലർ സിനിമയാണ്.
**