ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയാണ് ജഗദീഷിന്റെ ഏറ്റവും പുതിയ ചിത്രം. കാർക്കശ്യക്കാരനായ പിതാവായാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ജഗദീഷ് ഷേവ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പതിറ്റാണ്ടുകൾ നീണ്ട തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് താൻ തലമുടി വടിക്കുന്നതെന്ന് താരം വീഡിയോയിൽ പറയുന്നു. കഥാപാത്രത്തിന് ഷേവ് ചെയ്യുന്നതിൽ സന്തോഷവും അഭിമാനവും മാത്രമേ ഉള്ളൂവെന്നും ഷേവ് ചെയ്യാതെ മറ്റ് കൃത്രിമ മേക്കപ്പോ വിഗ്ഗോ ഇട്ടില്ലെങ്കിൽ സ്വാഭാവികത ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Nithish Sahadev (@nithish_sahadev)

അതേസമയം, ഇതെല്ലാം വെറും പറച്ചിൽ മാത്രമാണെന്നും ഷേവ് ചെയ്യുന്നതിന് മുമ്പ് ജഗദീഷ് കരയുന്നത് കണ്ടിരുന്നുവെന്നും മഞ്ജു പിള്ള തമാശയായി വീഡിയോയിൽ പറയുന്നു, അതിനോട് സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാകൂ എന്ന് ജഗദീഷ് തിരിച്ചടിക്കുന്നു. ജഗദീഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

You May Also Like

അന്ന് രാഹുൽ റോയിയുടെ ഹെയർസ്റ്റെൽ അനുകരിക്കാൻ സലൂണുകളിൽ നല്ല തിരക്കായിരുന്നത്രേ

ഹരിപ്പാട് സജിപുഷ്ക്കരൻ സിനിമയുടെ പ്രമേയത്തിലുപരി പാട്ടുകളാൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു മഹേഷ്ഭട്ട് സംവിധാനം ചെയ്ത് 1990…

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ. Darsaraj R Surya സ്വർഗ്ഗത്തിലെ മാടമ്പള്ളി മേട. തന്റെ…

ഇരട്ട സഹോദരന്മാരായി ജോജു വിന്റെ ഇതുവരെ കാണാത്ത വേഷം

ജോജു ജോർജ് നായകനായെത്തുന്ന ചിത്രമാണ് ‘ഇരട്ട’ .ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന…

ചോരക്കളിയുമായി രൺബീർകപൂർ, ആനിമൽ ഫസ്റ്റ് ലുക്ക്

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…