ഷേവ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

727

നമ്മളില്‍ പലരും ഷേവ്‌ ചെയ്യുന്നതിന് ഓഫീസില്‍ പോകുന്നതിനു മുന്‍പുള്ള അവസാന മിനുട്ടുകള്‍ ആയിരിക്കും കൊടുക്കാറ്. യാതൊരു കെയറും ഇല്ലാതെ അതിവേഗം ഷേവിംഗ് തീര്‍ത്തു ഓടുന്നവരാണ് ചിലര്‍. എന്നാല്‍ നമ്മുടെ ഷേവിംഗില്‍ വരുത്തുന്ന ചില ചെറിയ മാറ്റങ്ങള്‍ കൊണ്ട് തന്നെ വളരെ വലിയ റിസള്‍ട്ട് ആയിരിക്കും നമുക്ക് ലഭിക്കുക.

1. ഷേവിംഗ് ക്രീം/ ജെല്‍ ഉപയോഗിക്കുക.

ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. അതുപയോഗിക്കുന്നത് മൂലം ഷേവിംഗ് ബ്ലേഡും നമ്മുടെ മുഖവും തമ്മില്‍ നല്ലൊരു കോമ്പിനേഷന്‍ ഉണ്ടാവും. ഹെയറിനെ കൂടുതല്‍ സോഫ്റ്റ്‌ ആക്കുകയും മുഖത്തുള്ള എണ്ണ മയം പോക്കി ഷേവിംഗ് ബ്ലേഡിനെ മുഖത്ത് ഓടി നടക്കുവാന്‍ സഹായിക്കും. ഇത് ഷേവിംഗ് മൂലം മുഖത്ത് ഉണ്ടായേക്കാവുന്ന ചെറിയ മുറിവുകളുടെ എണ്ണം കുറയ്ക്കും.

2. ഷേവിംഗ് ചെയ്യുന്ന ഭാഗം വലിച്ചു പിടിക്കുക

ഷേവ്‌ ചെയ്യുമ്പോള്‍ പലരും മുഖം വലിച്ചു പിടിക്കാറില്ല. ഇത് ബ്ലേഡ്‌ കൊണ്ട് മുറിവ് ഉണ്ടാക്കാന്‍ ചാന്‍സ് ഉണ്ട്. നമ്മള്‍ക്ക് കാണാവുന്ന വലുപ്പത്തില്‍ ആവില്ല ആ മുറിവുകള്‍. എന്നാലും പിന്നീട് ആഫ്ടര്‍ ഷേവ്‌ ഉപയോഗിക്കുമ്പോള്‍ എരിയുന്നത് അത് കൊണ്ടാണ്. അത് കൊണ്ട് തന്നെ വലിച്ചു പിടിച്ചാല്‍ അത് കുറക്കാം

3. ആന്റി ഫോഗ് ഗ്ലാസ്‌ ഉപയോഗിക്കുക

ആന്റി ഫോഗ് ഗ്ലാസ്‌ ഉപയോഗിക്കുന്നത് ഷേവ്‌ ചെയ്യുമ്പോള്‍ മിററില്‍ ഉണ്ടാവുന്ന ആവി ഇല്ലാതെയാക്കും.

4. കുറച്ചു മാത്രം ഷേവിംഗ് ജെല്‍ ഉപയോഗിക്കുക

പലരും ധാരാളം ഷേവിംഗ് ജെല്‍ ഉപയോഗിക്കുന്നവരാണ്. അതിനു പകരം വളരെ കുറച്ചു മാത്രം ജെല്‍ ഉപയോഗിക്കുക. എന്നിട്ട് നമ്മുടെ വിരലുകള്‍ കൊണ്ട് നല്ലവണ്ണം മസ്സാജ് ചെയ്‌താല്‍ വളരെ കുറച്ചു ക്രീം അല്ലെങ്കില്‍ ജെല്‍ കൊണ്ട് തന്നെ കാര്യം സാധിക്കാം. കൂടുതല്‍ ക്രീം ഉപയോഗിക്കുന്നത് സ്കിന്നിനും കേടാണ്.

5. ഹെയര്‍ ഇല്ലാത്ത ഭാഗത്ത് കുറെ ഷേവ്‌ ചെയ്‌താല്‍ അവിടെ ഹെയര്‍ വളരുമോ?

ഇതൊരു വിഡ്ഢിത്തം നിറഞ്ഞ ചോദ്യം ആണ്. ഓരോരുത്തരുടെ ജീന്‍ അനുസരിച്ചായിരിക്കും മുഖത്ത് രോമ വളര്‍ച്ച ഉണ്ടാവുക. അതിനു ഷേവ്‌ ചെയ്യുന്നതുമായി ഒരു ബന്ധവും ഇല്ല. അത് കൊണ്ട് ഇല്ലാത്തിടത്ത് കുറെ ചെയ്തിട്ടും ഒരു കാര്യവും ഇല്ല.

6. ഇലക്ട്രിക്‌ ട്രിമ്മര്‍ ഉപയോഗിക്കുന്നവര്‍ അത് അണ്‍ പ്ലഗ് ചെയ്തു ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

7. ഷേവ്‌ ചെയ്ത ശേഷം നല്ല തണുപ്പുള്ള വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. അതിനു ശേഷം ആഫ്ടര്‍ ഷേവ്‌ ഉപയോഗിക്കുന്നത് നല്ലതാണ്.

Advertisements