കണ്ണീരോടെ അവൾ ആ വിധി കേട്ടു, ‘തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള കാലം ജീവിച്ചു തീർക്കണം’

165

കണ്ണീരോടെ അവൾ ആ വിധി കേട്ടു. തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള കാലം ജീവിച്ചു തീർക്കണം..!അവൾ… മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരി ക്രിസ്ത്യൻ പെൺകുട്ടി .നമ്മുടെ സഹോദരി!

പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതംമാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായ നിലപാട് സ്വീകരിച്ച് കോടതിയും. ഓഗസ്റ്റ് നാലിന് ലാഹോര്‍ ഹൈക്കോടതിയാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ്‌ നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഭയന്ന് പോയെങ്കിലും, കുതറി മാറാനും, എതിർക്കാനും ശ്രമിച്ച മരിയയെ നിര്‍ബന്ധപൂര്‍വ്വം ബലമായി കാറിലേക്ക് വലിച്ച് കയറ്റി തട്ടി കൊണ്ടു പോവുകയായിരുന്നെന്നു

ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല.. മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന ആധികാരികമായ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധി. ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ലാഹോര്‍ ഹൈക്കോടതി വിധിയെ ‘അവിശ്വസനീയം’ എന്ന് മരിയയുടെ അഭിഭാഷകന്‍ ഖലീല്‍ താഹിര്‍ സന്തു വിശേഷിപ്പിച്ചു.

വിധി വന്നപ്പോള്‍ മരിയ കരയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ‍ പറയുന്നു.2014-ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ്‌ പീസ്‌ പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വ്യക്തമായിരിന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.