എന്താണ് ലൈംഗികത ?ഇത്‌ എങ്ങനെ അനുഭവപ്പെടുന്നു? ഇതെല്ലാം വിശദീകരിക്കാനും ലൈംഗികതയ്ക്കുള്ള തോന്നലിന് പകരം വെക്കാനും കൂടുതല്‍ ലൈംഗികതയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

രണ്ടു പേരും പരമാനന്ദത്തില്‍ ആറാടിയ ശേഷം അവളെ വീണ്ടും തന്നിലേക്ക് ഒഴുകിക്കുന്നതിന് എന്തെല്ലാമാണ് പുരുഷന്‍ അറിഞ്ഞിരിക്കേണ്ടത്. പലമാര്‍ഗങ്ങളുണ്ടതിന്. ഇവ അറിഞ്ഞിരുന്നാല്‍ സംതൃപ്തിയുടെ നിറവില്‍ നിങ്ങള്‍ക്കു അഴിഞ്ഞാടാം.

അവള്‍ക്കൊരു മസാജ് ആകാം

സെക്‌സിനു ശേഷം ക്ഷീണിച്ചു തിരിഞ്ഞു കിടക്കാന്‍ വരട്ടെ. അവളെ നിങ്ങള്‍ എത്രത്തോളം കെയര്‍ ചെയ്യുന്നുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നും അവള്‍ക്കു കൂടി ബോധ്യപ്പെടുത്തിയേക്കാം. അതിനു സെക്‌സിനു ശേഷം അവള്‍ക്കൊരു മസാജ് കൊടുക്കാം. മാനസികമായും ശാരീരികമായും അവള്‍ കൂടുതല്‍ നിങ്ങളിലേക്ക് അടുക്കുന്നതിനു ഇതിലും മികച്ചൊരു പോംവഴി വേറെയെന്ത്.

അഭിനന്ദിക്കുന്നതിന് എന്തിന് മടിക്കണം

അവളെ പുകഴ്ത്തുന്നതിന് എന്തിന് മടിക്കണം. സെക്‌സില്‍ അവളുടെ നീക്കങ്ങളും ഇടപെടലുകളും നിങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചുവെങ്കില്‍ അതുഅവളോട് തുറുന്ന പറഞ്ഞോളൂ. അവള്‍ക്കതൊരു വലിയ കാര്യമാണ് നിങ്ങള്‍ക്ക് ചെറുതാണെങ്കിലും. സെക്‌സില്‍ അവളുടെ എന്തെല്ലാം കൊഞ്ചലുകളാണ് നിങ്ങള്‍ക്കു ഇഷ്ടമെങ്കില്‍ അതും പറയാന്‍ മടിക്കേണ്ട.

നിങ്ങളുടെ ടി ഷര്‍ട്ട് അവളുടെയും

സെക്‌സിനു ശേഷം അവളുടെ വസ്ത്രങ്ങള്‍ അണിയാന്‍ പ്രേരിപ്പിക്കുന്നതിനു പകരം നിങ്ങളുടെ ഒരു ടി ഷര്‍ട്ട് കൊടുക്കു അവള്‍ക്ക്. കൂടുതല്‍ കട്ടിയുള്ളത് വേണ്ട. വളരെ നേര്‍ത്തതും നിങ്ങളുടെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂം അടിച്ചതും അവളോട് ധരിക്കാന്‍ പറയാം. സത്യത്തില്‍ പുരുഷന്മാരുടെ വസ്ത്രങ്ങള്‍ അണിയുമ്പോള്‍ അവള്‍ കൂടുതല്‍ സെക്‌സി ആയിരിക്കും

ചേര്‍ത്തു കിടത്താം

ലൈംഗികതയ്ക്കു ശേഷം അവളെ ചേര്‍ത്തു പിടിച്ചു കുറച്ചു നേരം കിടക്കാം. കൈ കെണ്ടു അവളുടെ അരയില്‍ ചുറ്റി കാലുകള്‍ തമ്മില്‍ പിണച്ചു ഇറുകെ പുണര്‍ന്നു സന്തോഷം കൊടുക്കാം. അവള്‍ക്കു നിങ്ങളോടുള്ള ഇന്റിമസി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.

വിരല്‍കൊണ്ടു വീണമീട്ടാം

അവളെ ചുറ്റിപ്പുണര്‍ന്നു കിടക്കുമ്പോള്‍ കൈകൊള്‍ കൊണ്ടുള്ള കുസൃതിയും കാണിക്കാം. നിങ്ങള്‍ അവളെ എങ്ങനെ കാണുന്നു എന്നതിനു ഇത് സഹായിക്കും. അവളുടെ ശരീരത്തില്‍ മെല്ലെ മെല്ലെ വിരലുകള്‍കൊണ്ടു കഥകളെഴുതൂ. അവള്‍ നിങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കാണാം.

തൊട്ടുണര്‍ത്താം

വിരല്‍കൊണ്ടു കുസൃതികാണിച്ചിരിക്കുകയാണോ. എങ്കില്‍ അവളെ ഒന്നു മെല്ലെ പിച്ചിയേക്ക്. മെല്ലെ എന്നു പറഞ്ഞാല്‍ വളരെ പതിയെ. ഇതല്ലാം ചെയ്യുന്നത് വളരെ പതുക്കെയാവണം.

മ്യൂസിക്ക് ഓണ്‍!

ലൈംഗികതയ്ക്കു ശേഷം നിങ്ങളുടെ ഞരമ്പുകള്‍ കൂടുതല്‍ അയവ് വരുത്തുന്നതിനായി മ്യൂസിക്ക് ഓണ്‍ ചെയ്യാം. തല്ലിപ്പൊളി പാട്ടൊന്നും വെക്കരുത്. രണ്ടു പേര്‍ക്കും നല്ല താല്‍പ്പര്യമുള്ള നല്ല പ്രണയരാഗങ്ങള്‍ നിങ്ങള്‍ക്കു ചുറ്റും ഒഴുകിക്കൊള്ളട്ടെ.

ഒരുമിച്ചു കഴിക്കാം

ലൈംഗികതയ്ക്കു ശേഷം നിങ്ങള്‍ക്കു ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാകും. തമാശയല്ല കാര്യമാണ്. ഒറ്റയ്ക്കു പോയി ഭക്ഷണം കഴിക്കുന്നതിനു പകരം രണ്ടുപേരും ഒരുമിച്ചു പോയി കഴിച്ചു നോക്കൂ. രസകരമായിരിക്കും. നിങ്ങള്‍ക്കു അവളോടുള്ള കെയര്‍ എത്രത്തോളമുണ്ടെന്ന് അവള്‍ മനസിലാക്കട്ടെ. ഭക്ഷണം അവളുടെ വായില്‍ വെച്ചുകൊടുക്കാം. ഒരു പീസ് പിസ രണ്ടു പേര്‍ക്കും ഒരുമിച്ചു കടിക്കാം. അങ്ങനെ…

ബിയറും വൈനും

ലൈംഗികതയ്ക്കു ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. എന്നാല്‍ ഇതോടൊപ്പം അല്‍പ്പം ബിയറോ വൈനോ അതും ആകാം. രണ്ടു പേരുടെയും താല്‍പ്പര്യം നോക്കിയിട്ടു വേണം ഈ കാര്യങ്ങള്‍ ചെയ്യാന്‍.

നമുക്കു കുളിക്കാം

രണ്ടു പേര്‍ ഒരുമിച്ചു കുളിക്കുന്നത് സിനിമയിലൊക്കെ കണ്ടിട്ടില്ലേ. സംഗതി രസകരമാണ്. സെക്‌സ് കഴിഞ്ഞു രണ്ടുപേരും ഒരുമിച്ചു ഷവറിന്റെ താഴെ നഗ്നരായി കുളിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല മറിച്ചു കൂടുതല്‍ രസകരമായിരിക്കുകയും ചെയ്യും.

Leave a Reply
You May Also Like

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത് 1952 വരെ മെഡിക്കൽ…

സ്ത്രീകൾ പ്രായമായ പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നതിനും അവരുമായി ബന്ധം പുലർത്തുന്നതിനുമുള്ള പൊതുവായ കാരണങ്ങൾ ഇതാ

സ്ത്രീകൾ പ്രായമായ പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നതിനും അവരുമായി ബന്ധം പുലർത്തുന്നതിനുമുള്ള പൊതുവായ കാരണങ്ങൾ ഇതാ. പ്രണയത്തിന്റെ അടുത്ത…

ഇന്ത്യയിൽ ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി നിയമവിധേയമാക്കേണ്ടതുണ്ട് , കുറിപ്പ്

SP Hari ഇന്ത്യയിൽ ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി നിയമവിധേയമാക്കുന്നത് വഴി കുറെ പേർക്ക് ജോലി , വരുമാനം…

പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട്‌

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങള്‍. പല…