fbpx
Connect with us

Entertainment

മുയലിലും മാനിലും മാത്രമല്ല … സിംഹത്തിലും കടുവയിലും പെണ്ണുങ്ങളുണ്ട്

Published

on

വിദ്യാർത്ഥിയായ Midhun M.S സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘SHE’ . ഇത് തികച്ചുമൊരു പ്രചോദനപ്രദമായ ഷോർട്ട് മൂവിയാണ്. വളരെ ലളിതമായി പറഞ്ഞുപോകുന്ന ആശയഘടന മാത്രമാണ് എന്നിരുന്നാലും പ്രതികരണശേഷി കുറഞ്ഞ പെൺകുട്ടികൾക്ക് പ്രചോദനം തന്നെയാണ് ഈ മൂവിയുടെ ആസ്വാദനം വഴി കിട്ടുക.  വിശ്വസിച്ചുപോയ പുരുഷന്മാർ പോലും എപ്പോഴാണ് അപകടകാരികൾ ആകുന്നതെന്നറിയാത്ത ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രത്യേകിച്ചും .

ശാരീരിക ശേഷി കുറഞ്ഞ അബലകൾ എന്ന പരിവേഷം പലപ്പോഴും സ്ത്രീകളെ ദുർബലർ തന്നെ ആക്കാറുണ്ട്. മാത്രമല്ല ചെറുപ്പംമുതൽ മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞുപഠിപ്പിച്ച പിന്തിരിപ്പൻ ആശയങ്ങളും കൂടിയാകുമ്പോൾ അവളുടെ പതനം പൂർണ്ണമാകുന്നു. പെൺകുട്ടികളെ എന്തുകൊണ്ടാണ് ധൈര്യം സംഭരിച്ചു വളർത്താൻ സാധിക്കാത്തത് ? പുരുഷന്റെ കീഴിൽ ഒതുങ്ങിക്കൂടണം എന്ന് പഠിപ്പിക്കുന്നത് ? അത് എന്തുകൊണ്ടെന്നു അറിയാമോ ? സ്ത്രീകൾക്ക് മാത്രം കന്യകാത്വം, ചാരിത്ര്യം, മാനാപമാനങ്ങൾ എന്നിവ നിശ്ചയിക്കപ്പെട്ട ഒരു ലോകമാണിത്. അത്തരമൊരു സംസ്കാരത്തിൽ എങ്ങനെ പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ പരിധികൾ നിശ്ചയിക്കാതിരിക്കും ?

vote for she

എപ്പോഴും മുയലിന്റെയും മാനിന്റെയും മാടപ്പിറവിന്റെയും പരിവേഷമാണ് സ്ത്രീകൾക്ക് നൽകുന്നത്. ഈവിധ ജീവികൾ എല്ലാം തന്നെ എപ്പോഴും മറ്റൊന്നിനു ഇരയാകുന്നതാണ്. അതുകൊണ്ടാണ് അത്തരം പരിവേഷങ്ങൾ അവൾക്കു നൽകുന്നത്. എന്നാൽ ഇവയെ വേട്ടയാടുന്ന സിംഹത്തിലും കടുവയിലും പുലിയിലും ചെന്നായയിലും പരുന്തിലും എല്ലാം തന്നെ പെണ്ണ് ഉണ്ടെന്നത് അവർ മറന്നുപോകുന്നു.

സ്ത്രീകൾ മനസിലാക്കേണ്ട കാര്യം, അവരുടെ സ്വപ്നങ്ങളിലും ചിന്തകളിലും ഭ്രമിപ്പിക്കുന്ന കുതിര ആയിരിക്കില്ല യാഥാർഥ്യം . യാഥാർഥ്യത്തിൽ കാണാൻ കഴിയുക വെറിയുടെ ചെന്നായ്ക്കളെ ഒളിപ്പിച്ച ട്രോജൻ കുതിരകളെ തന്നെ ആയിരിക്കും.

Advertisementഈ ഷോർട്ട് മൂവിയിൽ പരിക്കുപറ്റി മലയടിവാരത്തിലെ കാട്ടിൽ കിടന്ന നഗര പെൺകുട്ടിയെ ഒരു ആദിവാസി പെൺകുട്ടി കണ്ടെത്തുന്നു. പരിക്ക് പറ്റിയത് താൻ ഇഷ്ടപ്പെട്ട പുരുഷനിൽ നിന്നാണെന്നും മലമുകളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായിട്ടുള്ള ചെറുത്തുനിൽപ്പിനിടെ ആണ് താൻ വീണതെന്നും ‘നാട്ടുപെണ്ണ് ‘ പറയുന്നു. ശേഷം അവൾ കാട്ടിലെ പെണ്ണിനോട് ചോദിക്കുന്നു , നിനക്ക് ഇങ്ങനെ നടക്കാൻ പേടിയാകുന്നില്ലേ എന്ന്. അപ്പോൾ അവൾ ചോദിക്കുന്നു , ഞങ്ങളുടെ പുരുഷന്മാർ എല്ലാം ജഡായുക്കൾ ആണ്, നിന്റെ നാട്ടിലെ പുരുഷന്മാർ എല്ലാം രാവണന്മാർ ആണോ എന്ന് .

ശേഷം പുരുഷന്മാരോട് പയറ്റേണ്ട യുദ്ധമുറകളെ കുറിച്ച് ആദിവാസി പെൺകുട്ടി നഗരപ്പെണ്ണിനോടു ഗീതോപദേശം നടത്തുന്നു. എന്തൊരു വിരോധാഭാസം അല്ലെ? വിദ്യാസമ്പന്ന ആയ നഗരപ്പെണ്ണിന് പോലും അവൾ പരിഷ്കാരത്തിന്റെ കൊടുമുടിയിൽ നിന്നിട്ടും പുരുഷനോട് പ്രതികരിക്കാൻ ആകുന്നില്ല. എന്നാലോ ഫാഷന്റെ ഭ്രമങ്ങൾ കൊണ്ട് നാം പുശ്ചിക്കുന്ന ആദിവാസി പെൺകുട്ടികൾ സമത്വബോധം നേടിയെടുത്തിരിക്കുന്നു. പുരുഷന് തുല്യ എന്ന് സ്ഥാപിച്ചുകൊണ്ട് അവൾ നിവർന്നു നിൽക്കുന്നു.

വിദ്യാസമ്പന്നരുടെ നഗരത്തിൽ കാണാൻ കഴിയാത്ത സ്ത്രീപുരുഷ സമത്വം പണ്ടേ നിലവിൽ വന്ന പല ഗോത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഒരുപക്ഷെ സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നും ഒരുപടി ഉയർന്ന സ്ഥാനമുള്ള ഗോത്രങ്ങൾ പോലുമുണ്ട്. വിദ്യാഭ്യാസവും ഫാഷനും ഒന്നും മനുഷ്യന്റെ പുരോഗമനത്തിന്റെ സൂചകങ്ങൾ അല്ല. ഈ മൂവി സ്ത്രീകൾക്ക് ചിന്തിക്കാൻ പ്രേരണ നൽകുന്ന ഒന്നുതന്നെയാണ്. ഒരു യുവകലാകാരന്റെ പരീക്ഷണം എന്ന നിലക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

സംവിധായകൻ Midhun M.S ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement“ഞാനൊരു വിദ്യാർത്ഥിയാണ്. സത്യത്തിൽ ഈ ഷോർട്ട് മൂവി ചെയ്യാൻ കാരണം SHE എന്ന ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കാരണമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട, ഒരു പ്രചോദനം നൽകുന്ന വിഷയം ആയിരിക്കണം എന്നാണു അതിന്റെ സംഘാടകർ പറഞ്ഞത്. അങ്ങനെ ഞാൻ ആ ഒരു കോമ്പറ്റിഷനിൽ പാർട്ടിസിപ്പേറ്റ് ചെയ്യാൻ വേണ്ടി എടുത്തതാണ് ‘she’ എന്ന ഷോർട്ട് ഫിലിം .”

“എനിക്ക് പറയാനുള്ള കാര്യം കഥാപാത്രങ്ങളെ മുൻനിർത്തി പറയണം അതുമാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ മോട്ടിവേറ്റ് ചെയ്യുന്നൊരു ത്രെഡ് കിട്ടി. അത് രണ്ടുദിവസം കൊണ്ട് ചെയ്തു. അങ്ങനെ പെട്ടന്ന് എടുത്തൊരു ഷോർട്ട് മൂവിയാണ്.”

“ഞാൻ മുൻപ് ചെയ്തൊരു വർക്ക് അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അത് ഞാൻ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടില്ല. പഠനം ഒക്കെ നടക്കുന്നതു കൊണ്ട് അങ്ങനെ ഇപ്പോൾ ശ്രമിക്കുന്നില്ല. പ്രൊഡക്ഷൻ ആണ് പ്രധാനപ്രശ്നം.”

“സിനിമയിൽ അഭിനയിക്കണം എന്നതാണ് എന്റെ ഏറ്റവുംവലിയ ആഗ്രഹം. അതിന്റെ മുന്നോടിയായിട്ട് കുറച്ചു ഷോർട്ട് ഫിലിം ചെയ്തു എക്സ്പീരിയൻസ് ഉണ്ടാക്കാം എന്ന് കരുതി. മുൻപൊരു ഷോർട്ട് മൂവി ചെയ്യാനിരുന്നതാണ് അത് മുടങ്ങിപ്പോയി. പിന്നെ ഒരു അവെയർനസ് വീഡിയോ ചെയ്യണം എന്ന് തോന്നി. ഞാൻ തന്നെ അഭിനയിച്ചു ഞാൻ തന്നെ എടുക്കണം എന്നാണ് പ്ലാൻ ചെയ്തത്. എന്നാൽ എഴുതി കഴിഞ്ഞപ്പോൾ എനിക്ക് തോന്നി എന്തുകൊണ്ട് മറ്റൊരാളെ കൊണ്ട് അഭിനയിപ്പിച്ചുകൂടാ എന്ന്. അപ്പോൾ എനിക്ക് സംവിധാനത്തിൽ കൂടി ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നി.”

Advertisement“ഇതിൽ കാസ്റ്റിങ് എന്ന് പറയുമ്പോൾ എന്റെകൂടെ പഠിക്കുന്ന സ്റ്റുഡൻസ് ആണ് എല്ലാരും. അതിലെ രണ്ടു ഗേൾസും വേറെ ഡിപ്പാർട്ട്മെന്റിൽ ഉള്ളവർ ആണ്. സ്റ്റോറി പറഞ്ഞപ്പോൾ അവർക്കു താത്പര്യം ഉണ്ടായി വന്നതാണ്. എൻട്രൻസ് കോച്ചിങ്ങിനു പഠിക്കുന്ന ഒരു പയ്യനാണു അതിൽ ഉള്ളത്. അവനെ വച്ച് ഞാൻ മുൻപൊരു മൂവി ചെയ്തിട്ടുണ്ട്. അതാണ് മേല്പറഞ്ഞത്.”

അഭിമുഖം ശബ്‌ദരേഖ

BoolokamTV InterviewMidhun M.S

SHE
Malayalm short film
Nabes Movie Entertainments
written & Directed by Midhun M.S
Produced by jothy basu, Suresh kumar
Editing saurav santhosh
camera Vishak
BGM Neeraj D Raj
sound Abhijith R
Asst Director Bhagavath Nath P, Ananthu AM
Mixing Mastering Syam SR
Production design Sangeeth
This video contains NCS videos
follow us on Instagram Nabes movie offical
follow us FB Nabes movie entertainment

 2,370 total views,  3 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment48 mins ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media2 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment3 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment3 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment22 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement