Connect with us

INFORMATION

വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല , എന്തു കൊണ്ടാണ് അങ്ങനെ ?

വിമാനത്തിന്റെ ഇന്ധന ടാങ്ക് ചിറകുകളിൽ ആണ് ഉള്ളത്, എന്തിനാണ് ടാങ്ക് ചിറകുകളിൽ വെച്ചിരിക്കുന്നത് ??? പൈലറ്റ് മാർ രണ്ട് പേർക്കും എന്തിനാണ് രണ്ട് തരം ഭക്ഷണം

 135 total views

Published

on

✍️ shebeer khayoom

വിമാനത്തിന്റെ കാണാകാഴ്ചകൾ….

“”വിമാനത്തിന്റെ ഇന്ധന ടാങ്ക് ചിറകുകളിൽ ആണ് ഉള്ളത്, എന്തിനാണ് ടാങ്ക് ചിറകുകളിൽ വെച്ചിരിക്കുന്നത് ??? പൈലറ്റ് മാർ രണ്ട് പേർക്കും എന്തിനാണ് രണ്ട് തരം ഭക്ഷണം കൊടുക്കുന്നത്??? വിമാനം പറക്കുമ്പോൾ ആകാശത്തുവേച്ചു ഇത് വരെ ആരും മരിച്ചിട്ടില്ലത്രേ!! എന്തു കൊണ്ട്??? വിമാനത്തിന് എത്ര മൈലേജ് കിട്ടും??? എന്ന് തുടങ്ങിയുള്ള രസകരമായ വിശേഷങ്ങളാണ് എന്റെ ഇന്നത്തെ പോസ്റ്റ്.

വിമാനം കണ്ടുപ്പിടിച്ചത് ഇന്ന ആളാണ് ..ഇത്രാമത്തെ വർഷത്തിലാ കണ്ടുപിടിച്ചത് തുടങ്ങിയ കാര്യങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല.. അതെല്ലാം സ്കൂൾ കാലങ്ങളിൽ തന്നെ എല്ലാവർക്കുമറിയാമല്ലോ..

മനുഷ്യന്റെ ഏറ്റവും വലിയ നേട്ടങ്ങളുടെ ലിസ്റ്റ് എടുത്താൽ വിമാനത്തിന് മുൻപന്തിയിൽ തന്നെ ആയിരിക്കും സ്ഥാനം…അങ്ങിനെ ആണെങ്കിൽ ഈ വിമാനങ്ങൾക്കുള്ള പ്രത്യകതകൾ എന്തൊക്കെയാണന്നുള്ള ഒന്ന് രണ്ട് കാര്യങ്ങൾ നോക്കാം..

വിമാനങ്ങളിൽ ഇന്ധനം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകൾ രണ്ട് വശങ്ങളിലും ഉള്ള ചിറകുകളിലാണ്… എന്തായിരിക്കും അതിനു കാരണം… നമ്മുടെ വിമാനത്തിന്റെ ചിറകുകളെ വിങ്സ് (Wings) എന്നും ബോഡിയെ ഫ്യൂസിലേജ് (Fuselage) എന്നുമാണ് പറയാറുള്ളത്… ഇതിൽ ഫ്യൂസിലേജിന്റെ അതായത് ബോഡിയുടെ പുറകുവശത്തും അല്ലങ്കിൽ മുൻവശത്തും ആണ് ഇന്ധനടാങ്ക് ഉള്ളത് ഉള്ളത് എങ്കിൽ വിമാനം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ധനം തീരുന്നതിനനുസരിച്ചു സെന്റർ ഗ്രാവിറ്റിയിൽ മാറ്റം വരുകളെയും അത് വിമാനത്തിന്റെ ബാലൻസിങ്ങിനു വേണ്ടി കൂടുതൽ ഊർജ്ജം ചിലവാക്കേണ്ടി വരുകയും ചെയ്യും.

അതുപോലെ യാത്രക്കാർക്കുള്ള സുരക്ഷ ഇന്ധന ടാങ്ക് വിങ്സ്ൽ ഉള്ളതാണ്. കാരണം ലാൻഡ് ചെയ്യുമ്പോൾ മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ… ഇന്ധന ടാങ്ക് ഫ്യൂസിലേജ്ലാണ് ഉള്ളത് എങ്കിൽ ടാങ്ക് തകർന്നു തീപിടുത്തം പോലെ ഉണ്ടാവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കുകയും രക്ഷപ്രവർത്താനം കൂടുതൽ ദുഷ്കരമാകുകയും ചെയ്യും.

പിന്നെ ഉള്ളകാരണം എൻജിൻ ചിറകുകളിൽ തന്നെ ഉള്ളത് എന്നതുകൊണ്ടുമാണ്.
ചിറകുകളിൽ ഉള്ള ടാങ്കിൽ നിന്നും ഇന്ധനം തുല്യമായണ് എൻജിനിലേക്ക് സപ്ലൈ ആകുന്നത്.. അതുകൊണ്ട് ഇരു വശങ്ങളിൽ ഉള്ള ബാലൻസിങ്ങും ശെരിയായി തന്നെ നിലനിൽക്കും..അതുപോലെ ഈ ചിറകുകളിൽ ഒരു വലിയ ടാങ്ക് അല്ല ഉണ്ടാവുക.. ഒരു ചിറകിൽ തന്നെ പാർട്ട് പാർട്ട് ആയി നിരവധി അറകളിൽ ആണ് ഇന്ധനം ഉണ്ടാവുന്നത്.

Advertisement

അടുത്തത് , വിമാനത്തിൽ ഒരു പൈലറ്റും ഒരു കോ-പൈലറ്റുമാണുണ്ടാവുക. രണ്ടുപേർക്കും രണ്ട് തരത്തിൽ ഉള്ള ഭക്ഷണം ആണ് നൽകുക.. അതായത് മെയിൻ പൈലറ്റിന് ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് കൊടുക്കുന്ന ഭക്ഷണവും കോ- പൈലറ്റിന് എക്ണോമി ക്ലാസ്സ് യാത്രക്കാർക്കു കൊടുക്കുന്ന ഭക്ഷണവും ആണ് കൊടുക്കുക. അതെന്തിനാണെന്ന് വെച്ചാൽ , ഒരേ ഭക്ഷണം ആണ് രണ്ടുപേരും കഴിക്കുന്നു എന്നു കരുതുക, അവർ കഴിച്ച ഭക്ഷണത്തിൽ നിന്നും വല്ല ഭക്ഷ്യവിഷബാധയും (food poison ) ഉണ്ടാവുകയാണ് എങ്കിൽ രണ്ട് പേർക്കും അത് ബാധിക്കുകയും വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥ വരുകയും ചെയ്യും.. അതിനാണ് രണ്ട് പേർക്കും രണ്ട് തരത്തിലുള്ള ഭക്ഷണം നൽകുന്നത്, അതാകുമ്പോൾ ഒരാൾക്കു ഭക്ഷ്യവിഷബാധ ഏറ്റാലും അടുത്ത ആൾക്ക് വിമാനം നിയന്ത്രിക്കാൻ കഴിയും..എന്നതാണ്. 1984-ൽ ഒരു എയർക്രാഫ്റ്റിൽ സാധാരണ പോലെ എല്ലാവരും ഒരുപോലെ ഉള്ള ഭക്ഷണം ആണ് കഴിച്ചിരുന്നത്… അന്ന് ആ ഭക്ഷണം കഴിച്ച പൈലറ്റുമാരടക്കം പലർക്കും ഭക്ഷ്യവിഷ ബാധ ഏറ്റു… വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥആയി…അതിനു ശേഷം ആണ് ഈ നിയമം നിലവിൽ വന്നത്.

അടുത്തത്,  വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നതാണ് … എന്തു കൊണ്ടാണ് ഇങ്ങനെ…സത്യം പറഞ്ഞാൽ അതിൽ പ്രേത്യേകിച്ചു ഒരു മായമോ, മന്ത്രമോ ഒന്നും തന്നെ ഇല്ല… പറക്കുന്ന വിമാനത്തിൽ ആരെങ്കിലും മരിച്ചാൽ ആ വ്യക്തിയെ, വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിലേക്ക് കൈമാറും ആ പോർട്ടിലെ ഡോക്ട്ടേഴ്സ് പരിശോധിക്കുകയും മരണം ഉറപ്പാക്കുകയും…. പിന്നീട് ആ വ്യക്തിയുടെ മരണം ആ പോർട്ടിൽ വെച്ചാണ് എന്നും രേഖകളിൽ വരുകയും ചെയ്യും…അതുകൊണ്ടാണ് ഒരു രേഖകളിലും വിമാനത്തിൽ നിന്നും മരണപ്പെട്ടു എന്ന് ഇല്ലാത്തത് ….
ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസിൽ വന്ന അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു.. അപ്പോൾ ആരെങ്കിലും കൊലപ്പെടുത്തുകയാണങ്കിൽ… എവിടെ വെച്ച് കൊന്നു എന്ന് പറയും… എന്ന ചോദ്യം അല്ലെ… അത് വിമാനത്തിൽ വെച്ച് കൊലപാതകം ചെയ്യ്തു എന്ന് തന്നെ അല്ലാതെ വേറെ ഒന്നും പറയില്ല.. 😄😄. അതുപോലെ തന്നെ വിമാനത്തിൽ വെച്ച് ഒരാൾ വല്ല ക്രൈം ചെയ്താൽ എയർഹോസ്റ്റേഴ്സിന് ആ ക്രൈം ചെയ്യുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്… അതായത് വിലങ്ങും ഇട്ടു ഏതെങ്കിലും മൂലയിൽ കൊണ്ട് ഇരുത്താനും അവരെ കൊണ്ട് പറ്റും എന്ന്…ഈ എയർഹോസ്റ്റേഴ്സുമാർ കാണാൻ സുന്ദരികൾ എല്ലാംതന്നെ പക്ഷെ പല ആയോധനകലകളും കഴിഞ്ഞാണ് അവർ ഈ ജോലിക് പ്രവേശിച്ചിരിക്കുന്നത്… എന്ന് പ്രത്യകം ഓർമിപ്പിക്കുന്നു.. 😄

അതുപോലെ തന്നെ നമ്മൾ വിമാനത്തിലെ ടോയ്ലെറ്റിൽ കയറി നിശ്ചിത സമയം കഴിഞ്ഞും പുറത്തു വരാതിരിക്കുകയാണങ്കിൽ പുറത്തു നിന്നും ടോയ്ലറ്റ് ഡോർ തുറക്കുന്നതിനുള്ള സംവിധാനം ഉണ്ട്, ഈ സംവിധാനം വഴി എയർഹോസ്റ്റേഴ്സുമാർക്ക് തുറക്കാൻ കഴിയും…. അവരോട് “കടക്കു പുറത്തു” എന്ന് പറയിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. 😄
അടുത്തത്.. വിമാനത്തിന് എത്ര മൈലേജ് കിട്ടും… എന്റെ കഴിഞ്ഞ ലേഖനത്തിൽ കപ്പൽ മുതലാളിയോട് ചോദിച്ച അതെ ചോദ്യം 😄😄..
വിമാനത്തിലേ മൈലേജ് കണക്കാക്കുന്നത് സമയം / ലിറ്റർ എന്ന കണക്കിലാണ് ,ഒരു ബോയിങ് 747 ശ്രേണിയിൽ ഉള്ള വിമാനത്തിന്റെ കണക്കനുസരിച്ചു…ഒരു മിനിറ്റിൽ 42 ലിറ്റർ ഇന്ധനമാണ് കത്തിപ്പൊക്കുന്നത്.. അതായത് 12 മുതൽ 20 കിലോമീറ്ററിനു 1 ലിറ്റർ എന്നകണക്കിനാണ് ബോയിങ് 747 വിമാനങ്ങളിൽ ഇന്ധനം ചിലവാകുന്നത്.

അതുപോലെ ഒരു വിമാനത്തിന് ഉപയോഗിക്കുന്ന ഇലെക്ട്രിക്കൽ വയറിങ്ങിനുള്ള കേബിളുകളെ മൊത്തം നിവർത്തി വെച്ചാൽ 58 കിലോമീറ്ററോളം നീളം ഉണ്ടകുമാത്രേ..
അതുപോലെ 10-15 മണിക്കൂറുകളോളം യാത്ര ചെയ്യുന്ന വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർക്ക് ഒന്ന് നിവർന്നു കിടന്നു വിശ്രമിക്കാനും, വേണമെങ്കിൽ ഉറങ്ങിന്നതിനും വേണ്ടി പൈലറ്റ് ക്യാബീനകത്തു തന്നെ ചെറിയ രണ്ട് ബെഡ്‌റൂമുകൾ ഉണ്ട്‌… ഇരുന്നാൽ തലമുട്ടുന്ന അത്ര ഉയരത്തിൽ ഉള്ള അത്യാവശ്യം സൗകര്യം ഉള്ള ചെറിയ റൂമുകൾ ഉണ്ട്‌… ഇനി വിമാനം പറന്നു കൊണ്ടിരിക്കുമ്പോൾ രണ്ട് പൈലറ്റുമാരും ഉറങ്ങുകയാണെങ്കിൽ ആട്ടോ പൈലറ്റ് എന്ന സംവിധാനത്തിന്റെ നിയത്രണത്തിൽ ആയിരിക്കും വിമാനം…

അതുപോലെ വിമാനത്തിന്റെ ബോഡിയിൽ ഏറ്റവും പുറകുവശത്തുള്ള താഴ്ഭാഗം പ്രത്യക ആംഗിളിൽ ചരിഞ്ഞാണ് ഇരിക്കുന്നത്…. അതിനു കാരണം വിമാനം റൺവേ-യിൽ നിന്നും ഉയരുമ്പോൾ മുൻവശം ആണ് ആദ്യം ഉയരുക.. ഇങ്ങിനെ മുൻ വശം ഉയരുമ്പോൾ പിൻ വശം റൺവേ യിൽ ഉരഞ്ഞു അപകടം സംഭവിക്കുമാതിരിക്കാൻ വേണ്ടിയാണ് വിമാനത്തിന്റ ബോഡിക്ക് പിൻ വശം ചരിവ് കോടുത്തിരിക്കുന്നത്….
തല്ക്കാലം ഞാൻ നിർത്തുന്നു..ഇനിയും ഇതുപോലുള്ള കൂടുതൽ വിശേഷങ്ങളുമായി വീണ്ടും കാണാം.. 🙏

 136 total views,  1 views today

Advertisement
Advertisement
Entertainment4 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement