✍️ shebeer khayoom.
അന്റാർട്ടിക്കയും വരണ്ട താഴ്‌വാരവും (20 ദശലക്ഷം വർഷങ്ങളായിട്ടും മഴയില്ല…)
നമ്മുടെ ഭൂമിയിൽ 20 ദശലക്ഷം വർഷം ആയിട്ടും മഴയില്ലാതെ വരണ്ട് കിടക്കുന്ന ഒരു സ്ഥലമുണ്ട്…..’ എന്റമ്മോ എന്തൊരു തള്ളാണ്’… എന്നു തോന്നുന്നുണ്ടാകും..”” എന്നാൽ അങ്ങിനെ ഒരു സ്ഥലം ഉണ്ട്, തണുത്തുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്കയിലാണ് മഴ മേഘങ്ങൾ പോലും എത്തിനോക്കാത്ത കിടക്കുന്ന ഡ്രൈ വാലി എന്ന താഴ്‌വാരം.
ആദ്യം നമുക്ക് അന്റാർട്ടിക്കയുടെ ചില കാര്യങ്ങലിലേക്ക് നോക്കീയിട്ട് വരാം..
അന്റാർട്ടിക്ക എന്നും അത്ഭുതങ്ങളുടെ നിലാവറയാണ്. ഏറ്റവും കൂടുതൽ തണുപ്പുള്ള സ്ഥലം, സ്വന്തമായി ഒരു ജനങ്ങൾപോലും ഇല്ലാത്ത രാജ്യം, ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി..എന്നു തുടങ്ങി ഒരുപാട് വിശേഷണം ഉള്ള രാജ്യമാണ് അന്റാർട്ടിക്ക.ഈ ഭൂഖണ്ഡം കണ്ടു പിടച്ചത് (ഔദ്യോഗികമായി) തന്നെ ഈ അടുത്ത കാലത്താണ് 1853 ൽ ആണെന്ന് പറയപ്പെടുന്നു.അന്റാർട്ടിക്കക്ക് സ്വന്തമായി ജനങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ ജനാധിപത്യവും ഇല്ല, ഏകധിപത്യവും ഇല്ല..എന്നാലും ഇന്ത്യ ഉൾപ്പെടെ ഉള്ള 48 രാജ്യങ്ങൾ ചേർന്നുള്ള അന്റാർട്ടിക് ട്രീറ്റി സിസ്റ്റം (ATS) എന്ന സഘടനയാണ് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ആഗോള താപനം കാരണം അന്റാർട്ടിക ഉരുകുന്നത് കെട്ടിട്ടുണ്ടാകും എന്നാൽ അത് അന്റാർട്ടികയുടെ പടിഞ്ഞാറു ഭാഗത്തുള്ള മഞ്ഞ് മലകളാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്..എന്നിരുന്നാലും ശരാശരി 2.5 കിലോമീറ്റർ വരെയും ഘനത്തിലാണ് മഞ്ഞ് മുടപെട്ട്കിടക്കുന്നത്, 1 ശതമാനം മാത്രമേ അന്റാർട്ടികയിൽ നിലം കാണാൻ കഴിയു. ബാക്കി ഉള്ള ഭാഗം മുഴുവനും മഞ്ഞിനാൽ മുടപെട്ട്കിടക്കുകയാണ്. അതായത് ശുദ്ധ ജലത്തിന്റെ ഖര അവസ്ഥയിൽ ഉള്ള ഒരു വൻ ശെഖരം ആണ് അന്റാർട്ടിക്ക എന്നു തന്നെ പറയാം.
അതുപോലെ തന്നെ അന്റാർട്ടികയുടെ തണുത്തുറഞ്ഞ മഞ്ഞ് മലകൾക്കിടയിലും ഒരു തടാകം ഉണ്ട്. ഒരിത്തിരി പോലും ഐസ് ആകാതെ കെട്ടികിടക്കുന്ന ‘ഡീപ് ലെയ്ക്’ എന്ന ഈ തടാകം കടലിനെക്കാളും ഉപ്പിന്റെ അംശം വളരെ കൂടുതൽ ആയതു കൊണ്ടാണ് തണുത്തുറയാത്തത് എന്നാണ് ഗവേഷകർ പറയുന്നത്.
1893 ൽ രേഖ പെടുത്തിയ താപനിലയായ -89.2 ഡിഗ്രി സെലിഷ്യസ് ആണ് ഇന്ന് ഭൂമിയിലെ ഏറ്റവും താഴ്ന്ന താപനില ആ പെരുമയും അന്റാർറ്റിക്കക്ക് മാത്രം ആണ് സ്വന്തം. ഇവിടത്തെ ശരാശരി തപനില എന്നു പറയുന്നത് -40 ഡിഗ്രി സെലിഷ്യസ് ആണ്.ശീതകാലമായ 6 മാസം രാത്രിയും, വേനൽകാലമായ 6 മാസം പകലും ആണിവിടം ഭൂമിയുടെ അച്ചുതണ്ടിലുള്ള ചരിവ് കാരണം ആണ് ഇങ്ങനെ സംഭവിക്കുന്നത്.
മഞ്ഞ് കൊണ്ട് മൂടി കിടക്കുന്ന ഭൂഖണ്ഡം ആണീതെങ്കിലും, അന്റാർട്ടിക്കയുടെ മടിത്തട്ടിൽ ഉറങ്ങി കിടക്കുന്ന 138-ഓളം അഗ്നി പാർവ്വതങ്ങൾ ഗവേഷകർ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്, അതിൽ മൌണ്ട് സിദ്ലി, മൌണ്ട് എരിബസ് എന്ന 2 വലിയ അഗ്നി പർവ്വതങ്ങൾ ഉഗ്ര താണ്ഡവം തുടങ്ങിയാൽ അന്റാർട്ടികയുടെ 20% മഞ്ഞും ഉരുകി പോകുകയും അത് സമുദ്ര നിരപ്പിനെ 15 അടിയോളം ഉയർത്തുവാൻ സാധ്യത ഉണ്ട് എന്നും പറയപ്പെടുന്നു.
അന്റാർട്ടിക്കയിൽ ജീവജാലങ്ങൾ ഉള്ളത് തീര പ്രേദേശങ്ങളിൽ മാത്രം ആണ്, 120ലക്ഷത്തോളം വരുന്ന പെൻഗ്വിനുകളുടെ വാസസ്ഥലം ആണ് അന്റാർട്ടിക്ക. അതുകൂടാതെ സീലുകൾ തുടങ്ങിയ സമുദ്രജീവികളും കാണാം… ഇതുപോലെ പറഞ്ഞാൽ തീരാത്ത നിഗൂഢതകൾ നിറഞ്ഞ ലോകം ആണിവിടം….
ഇനി നമുക്ക് ഈ പോസ്റ്റിന്റെ ടൈറ്റിൽ വിഷയത്തിലേക്കു വരാം…
മേലെ പറഞ്ഞപ്പോലെ ഒരു ശതമാനം മാത്രം കാണാൻ കഴിയുന്ന അന്റാർട്ടിക്കയിലെ നിലം മഞ്ഞ് രഹിത താഴ് വരകളാണ് അതിലെ ഒരു വാലിയാണ് മക്മുർഡോ ഡ്രൈ വാലികൾ.ഈ വരണ്ട താഴ്‌വരകളിൽ ഈർപ്പം വളരെ കുറവാണ്, ചുറ്റുമുള്ള പർവതങ്ങൾ അടുത്തുള്ള ഹിമാനികളിൽ നിന്നുള്ള ഐസ് ഒഴുകുന്നത് തടയുന്നു.. ഈ ഭാഗങ്ങൾ കരിങ്കല്ലുകളും അയഞ്ഞ ചരൽ കല്ലുകളും നിറഞ്ഞ പ്രാദേശം ആണ്.ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നായ ഇവിടെ ഏകദേശം 20 ദശലക്ഷം വർഷങ്ങളായി മഴ കണ്ടിട്ടില്ല. എന്നു പറയുന്നു.
ലോകത്തിലെ ഏറ്റവും തീവ്രമായ മരുഭൂമികളിൽ ഒന്നാണ് ഈ പ്രദേശം,ഇങ്ങിനെയൊക്കെ ആണെങ്കിലും പാറകളുടെ ഈർപ്പമുള്ള അന്തർഭാഗത്ത് പ്രത്യേക തരം ബാക്ടീരിയകളെ കണ്ടെത്തിയതാണ് ഈ ഡ്രൈ വാലിയിലെ ഏക ജീവന്റെ സ്പന്ദനം.ഈ വാലിയുടെ ചുറ്റുമുള്ള മലകൾ ആണ് ഇവിടെക്ക് മഞ്ഞും മഴയും വരുന്നത് തടസം സൃഷ്ടിക്കുന്നത് എങ്കിലും ഇവിടങ്ങളിൽ ഐസ് ഷീറ്റുകൾ ഉണ്ടാകുകയും അത്, 320 ഓളം കിലോമീറ്റർ വേഗതയിൽ വീശുന്ന തണുത്ത ഇടതൂർന്ന വായു, ഗുരുത്വകർഷണ ബലം മൂലം താഴേക്കു ശക്തമായി വലിക്കുകയും കാറ്റിന്റെ വേഗതയും കൂടി കലരുമ്പോൾ ഉണ്ടാകുന്ന ചൂട് കാരണം ഈ ഐസ് ഷീറ്റുകൾ ബാഷ്പീകരണം സംഭവിക്കുന്നു. തന്മൂലം ഈ വാലിയുടെ ഉപരിതലം എപ്പോഴും വരണ്ടതായി മറുന്നു. ഈ വാലിയിൽ ഉണ്ടാകുന്ന ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും ചൊവ്വ ഗ്രഹത്തിന് തുല്യമാണ് എന്നാണ് ഗവേഷകർ പറയുന്നത്…
ഇത് മാത്രം അല്ല ഇവിടെങ്ങളിൽ വന്നുപെടുന്ന സമുദ്ര ജീവികളുടെ വർഷങ്ങളോളം പഴക്കം ഉള്ള ജഡങ്ങൾ ബാക്റ്റീരിയകളുടെ അഭാവം മൂലം ഇന്നും അഴുകാതെ നിലകൊള്ളുന്നു എന്നതും ഈ വാലിയുടെ ഭീകരത എത്രത്തോളം എന്നത് സൂചിപ്പിക്കുന്നു.ഗവേഷകർക്കും വിനോദ സഞ്ചാരികൾക്കും മാത്രമേ ഈ ഭൂഖണ്ഡത്തിലേക്ക് പ്രേവശനമുള്ളു.. അതും മനുഷ്യൻ എത്തിച്ചേർന്നിട്ടുള്ള അന്റാർട്ടികയുടെ വളരെ കുറച്ചു ഭാഗത്തു മാത്രം…. ഇനിയും കണ്ടുപിടിക്കാനും പഠിക്കാനും ഒരുപാട് നിഗൂഢതകൾ കാത്തിരിക്കുന്നുണ്ട് ഈ അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം….നമുക്ക് കാത്തിരുന്നു കാണാം.