fbpx
Connect with us

INFORMATION

ഡബ്ബാവാല എന്ന രസകരമായ ഒരു കൂട്ടായ്മയുടെ കഥ

മുബൈ യാത്രയിൽ ഡബ്ബാവാല എന്ന വാക്ക് കേൾക്കാത്ത യാത്രികർ ഉണ്ടാവില്ല. അല്ലെ.. എന്നാൽ എന്താണ് ഈ ഡബ്ബാവാല എന്ന് ചിന്തിച്ചിട്ടുണ്ടോ .. അവരുടെ കൂടെ ഒന്നു യാത്ര ചെയ്താലോ .. രസകരമായ ഒരു കൂട്ടായ്മയുടെ ..കഥ ..

 310 total views

Published

on

Shebeer Khayoom

..ഡബ്ബാവാല….

മുബൈ യാത്രയിൽ ഡബ്ബാവാല എന്ന വാക്ക് കേൾക്കാത്ത യാത്രികർ ഉണ്ടാവില്ല. അല്ലെ.. എന്നാൽ എന്താണ് ഈ ഡബ്ബാവാല എന്ന് ചിന്തിച്ചിട്ടുണ്ടോ .. അവരുടെ കൂടെ ഒന്നു യാത്ര ചെയ്താലോ .. രസകരമായ ഒരു കൂട്ടായ്മയുടെ ..കഥ .. അല്ല ,1890-ൽ തുടങ്ങി വെച്ച് ഇന്നും നിലനിന്നു പോവുന്ന ഒരു മഹാചരിത്രസത്യം
അതിരാവിലെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂൾ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളിൽ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങൾ ഇവർ ശേഖരിക്കുന്നു. 12.30 നു അവ എത്തിക്കേണ്ടിടത്ത് എത്തിക്കുന്നു. പിന്നെ ഒഴിഞ്ഞ ഡബ്ബകൾ തിരികെ വീട്ടിലെത്തിക്കുന്നു.

The tale of three citiesഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങൾ 5000 പേർ മുംബൈയിലെ 60 -70 കീലോമീറ്റർ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുകയും പാത്രങ്ങൾ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്നു. പേരോ മേൽ‌വിലാസമോ ആലേഖനം ചെയ്യാത്ത പാത്രങ്ങളിൽ ഡബ്ബാവാലകൾ അവരുടെ ചില കോഡുകൾ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകൾ പലസ്ഥലങ്ങളിലായി കൈമാറുന്നു. എത്ര കൈമാറിയാലും വഴിതെറ്റാതെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. 60,00,000 ഡബ്ബകൾ വിതരണം ചെയ്യുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് ഒരു പിഴവ് ഉണ്ടാകുന്നത്. 99.999999% വരുന്ന ഈ മികവാണ് ഡബ്ബാവാലകൾക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തത്. ഇന്ത്യയിൽ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകൾക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകൾക്ക് കിട്ടിയിട്ടുണ്ട്.

Advertisement

“ഡബ്ബാവാലയോടൊത്ത് ഒരു ദിവസം” എന്ന ഒരു സംവിധാനം അവർ ഒരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ ഒരു ചെറിയ കൂട്ടമായോ മറ്റുള്ളവർക്കും അവർക്കൊപ്പം ഒരുദിവസം കൂടാം. ചെറിയ ഒരു തുക സംഭാവനയായി നൽകേണ്ടിവരും. ആവശ്യമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവർ തന്നെ ഏർപ്പാടാക്കി തരും. പക്ഷേ ഡബ്ബാവാലമാരുടെ വെള്ളത്തൊപ്പിയും മറ്റും ധരിച്ച് അവർക്കൊപ്പം “പറന്നു” നീങ്ങേണ്ടിവരും. ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമായി ഒരുപാടുപേർ എത്താറുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡബ്ബാവാലകളെ അടുത്തറിയുവാൻ ശ്രമിച്ച പ്രമുഖരെക്കുറിച്ച് പലപ്പോഴും രസകരമായ വിവരണങ്ങൾ കാണാം.

**വിർജിൻ എയർവേയ്സിൽ എത്തിയ ഡബ്ബകൾ*

പല പ്രശസ്തവ്യക്തികളും ഇവർക്കൊപ്പം ഡബ്ബാവിതരണത്തിന്റെ രസവേഗം അറിയാൻ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് വിർജിൻ അറ്റ്ലാന്റിസ് കമ്പനിയുടെ തലവൻ സർ റിച്ചാർഡ് ബ്രാൻ‌സൺ. ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ വിവാഹവാർത്തയിൽ ഡബ്ബാവാലകളെക്കുറിച്ചുള്ള പരാമർശം വായിച്ച് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം ഇവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ എത്തിയത്. വെള്ളത്തൊപ്പി ധരിച്ച് ഇവർക്കൊപ്പം ജനറൻ കമ്പാർട്ടുമെന്റിൽ ഇരുന്ന് ദാദർ മുതൽ ചർച്ച് ഗേറ്റുവരെ അദ്ദേഹം യാത്ര ചെയ്തു. അവരിൽ നിന്ന് പലതും മനസ്സിലാക്കിയും രസകരമായി സംഭാഷണം നടത്തിയും അദ്ദേഹം സമയം ചെലവഴിച്ചു. ചർച്ച് ഗേറ്റിനടുത്തെ വിർജിൻ എയർവേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകൾക്കുള്ള അന്നത്തെ ഡബ്ബകൾ റിച്ചാർഡ് ബ്രാൻ‌സൺ തന്നെ വിതരണം ചെയ്യുകയുമുണ്ടായി.

ചാൾസ് രാജകുമാരനും ഡബ്ബാവാലകളും

Advertisement

ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാൾസ് രാജകുമാരൻ 2003ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അവരിൽ ചിലരെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു. യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തിൽ ഒരു വിതരണസം‌വിധാനം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹം അതിശയപ്പെട്ടു. 2005 ഏപ്രിലിൽ ചാൾസിന്റെ രണ്ടാം വിവാഹത്തിൽ അതിഥികളായി ഡബ്ബാവാലകളുടെ പ്രതിനിധികളായി അവരിൽ രണ്ടുപേരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. വധു, കാമില പാർക്കറിനു വേണ്ടി ഡബ്ബാവാലകൾ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ കൊടുത്തുവിട്ടിരുന്നു. പക്ഷേ നിശ്ചിതദിവസം ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ മരിച്ചതു മൂലം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

തളർന്നുപോയ ബി ബി സി.
ഒരിക്കൽ ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരണം തയ്യാറാക്കാൻ ബീ ബീ സി എത്തി. പക്ഷേ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടർന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂർണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവർക്കൊപ്പം അതേ വേഗത്തിൽ നീങ്ങാൻ ബീ ബീ സി സംഘത്തിനായില്ല.

1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പല ആധുനികമാനേജ്‌മെന്റ് വിദ്യാലയങ്ങളും ഇവരെ പഠനവിഷയമാക്കിയിരിക്കുന്നു.

 311 total views,  1 views today

Advertisement
Advertisement
Entertainment23 mins ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment35 mins ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment56 mins ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Science1 hour ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment1 hour ago

ഈസ് ലവ് ഇനഫ്, സർ (Is Love Enough Sir) വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല .

Entertainment2 hours ago

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

Entertainment2 hours ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured2 hours ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment2 hours ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment2 hours ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment3 hours ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story3 hours ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment56 mins ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment18 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Advertisement
Translate »