INFORMATION
1969 ൽ ആറ് മാസക്കാലം അമേരിക്ക നയാഗ്രവെള്ളചാട്ടം തടഞ്ഞുവച്ചത് എന്തിനായിരുന്നു ?
ആദ്യം എന്താണ് നയാഗ്ര വെള്ളച്ചാട്ടം എന്നറിയാം. എറി തടാകത്തിൽ നിന്നും ഒന്റാറിയോ തടാകത്തിലേക്കു ഒഴുകുന്ന നയാഗ്ര നദിയിലാണ്
238 total views, 1 views today

✍️ Shebeer khayoom
നയാഗ്രവെള്ളച്ചാട്ടം 6 മാസം നിലച്ചിരുന്നു !!…..,
“” 1969 ലെ ഒരു വേനൽക്കാലം മുതൽ ശരത്കാലം വരെ ആറ് മാസക്കാലം, നയാഗ്രയിലെ അമേരിക്കൻ വെള്ളച്ചാട്ടം, അമേരിക്ക തടഞ്ഞു വച്ചു എന്തിനായിരുന്നു അത് .””
ആദ്യം എന്താണ് നയാഗ്ര വെള്ളച്ചാട്ടം എന്നറിയാം. എറി തടാകത്തിൽ നിന്നും ഒന്റാറിയോ തടാകത്തിലേക്കു ഒഴുകുന്ന നയാഗ്ര നദിയിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്, ഈ നയാഗ്ര നദിയിൽ രൂപപെട്ട മൂന്ന് വെള്ളച്ചാട്ടങ്ങളെ മൊത്തത്തിൽ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് പറയുന്നത്.
1. Horseshoe falls അല്ലങ്കിൽ Canadian falls , 2. American falls, 3. Bridal Veil Falls എന്നിങ്ങനെ ഉള്ള മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ നയാഗ്ര വെള്ളച്ചാട്ടം.ഇതിൽ Horseshoe falls അല്ലങ്കിൽ Canadian falls ഭൂരിഭാഗവും കാനഡയിലും ബാക്കി രണ്ടു വെള്ളച്ചാട്ടങ്ങളും ന്യൂയോർകിലും (USA) ആണ് സ്ഥിതി ചെയ്യുന്നത്.
ഇനി ചോദ്യത്തിലേക്കു തന്നെ തിരിച്ചു പോകാം… എന്തിനാണ് അമേരിക്ക.., നയഗ്രയിലെ അമേരിക്കൻ വെള്ളച്ചാട്ടം നിർത്തി വെച്ചത്. ശെരിക്കും പറഞ്ഞാൽ, ഒരു കാരണം അസൂയ ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്, അതായത് കാനഡ ഭാഗത്തുള്ള വെള്ളചാട്ടം ആണ് നയഗ്രയിലെ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടം അത് മാത്രം അല്ല ഉയരത്തിന്റെ കാര്യത്തിലും.. മറ്റു രണ്ടു വെള്ളച്ചാട്ടങ്ങളെ ക്കാളും മുൻപന്തിയിലാണ്..
ഹോർസ്ഷൂ വെള്ളച്ചാട്ടം 57 മീറ്റർ (187 അടി), ഉയരത്തിൽനിന്നു പതിക്കുമ്പോൾ, അമേരിക്കൻ ഫാൾസിന്റെ ഉയരം അതിന്റെ അടിയിൽ ഭീമൻ പാറക്കല്ലുകൾ (ചിത്രങ്ങളിൽ കാണാം) സ്ഥിതിചെയ്യുന്നതിനാൽ 21 മുതൽ 30 മീറ്റർ വരെ (69 മുതൽ 98 അടി വരെ) മാത്രം ആണുള്ളത് . വലിപ്പമേറിയ ഹോർസ്‌ഷൂ വെള്ളച്ചാട്ടത്തിന് 790 മീറ്റർ (2,590 അടി) വീതിയുള്ളപ്പോൾ അമേരിക്കൻ ഫാൾസിന് 320 മീറ്റർ (1,050 അടി) വീതിയാണുള്ളത്.
ഇതു കൊണ്ട് തന്നെ തൊട്ടടുത്തുള്ള ഹോർസ്ഷൂ വെള്ളച്ചാട്ടത്തിന്റെ അതെ ഉയരം ആകുന്നതിനു വേണ്ടി, അമേരിക്കൻ വെള്ളച്ചാട്ടത്തിന്റെ താഴേ ഉള്ള ഭീമൻ പാറക്കല്ലുകൾ നീക്കം ചെയ്യ്താൽ പാറക്കല്ലുകളിൽ പതിക്കാതെ നേരെ താഴെ നദിയിൽ പതിക്കുമ്പോൾ കാനഡ ഫാൾസിന്റെ അത്രയും ഉയരം വരുകയും ചെയ്യും… പണ്ടേ ആരുടെയും മുന്നിൽ തലകുനിക്കുന്ന ശീലം ലവലേശം ഇല്ലല്ലോ…. ഇതാണ് വെള്ളച്ചാട്ടം നിർത്തിവെക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്..
പിന്നെ ഉള്ളത്.. അമേരിക്കൻ ഫാൾസിന്റെ മേൽ പരപ്പിൽ പാറകൾ നിറഞ്ഞു സ്മൂത്ത് ആയി ഉള്ള ഒഴുക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ പാറകല്ലുകൾ എല്ലാം പൊളിച്ചു മാറ്റി വളരെ വൃത്തിയായി സ്മൂത്ത് ആയി ഒഴുകുന്ന വെള്ള ചാട്ടം ആക്കി മാറ്റണം എന്നുള്ളതും.അതുപോലെ മണ്ണൊലിപ്പ് മൂലം അമേരിക്കൻ വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപെടും എന്നുള്ള ആശങ്കയും ഈ മണ്ണൊലിപ് എങ്ങിനെ തടഞ്ഞു ഒരു സ്ഥിരതയുള്ള വെള്ളച്ചാട്ടം ആക്കാൻ കഴിയും എന്നും….ഉള്ള കാരണം ആണ് വെള്ളചാട്ടം നിർത്തി വെച്ചത്.
1969 ജൂണിൽ മൂന്ന് ദിവസങ്ങളിലായി, 1200 -ലധികം ട്രക്കുകൾ 28,000 ടൺ പാറക്കെട്ടുകൾ കൊണ്ട് നയാഗ്ര നദിയിലെ അമേരിക്കൻ ഫൾസിലേക്ക് തിരിയുന്ന ഭാഗം ഒരു അണക്കേട്ടുപോലെ നിർമിച്ചു വെള്ളത്തിനെ നിയന്ത്രിച്ചു , നയാഗ്ര നദിയുടെ ഒഴുക്ക് അമേരിക്കൻ വെള്ളച്ചാട്ടത്തിൽ നിന്നും ഹോർസ്ഷൂ വെള്ളച്ചാട്ടത്തിലേക്ക് വഴിതിരിച്ചുവിട്ടു.
അതിനു ശേഷം യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ നദീതടം സർവേ നടത്തുകയും മേൽ പരപ്പിലെ ആവിശ്യമില്ലാത്ത പാറകൾ പൊട്ടിച്ചെടുത്തു… പക്ഷെ താഴെ ഉള്ള ഭീമൻ പാറകൾ മാറ്റുന്നതിൽ അമേരിക്കി പരാജപെടുകയും ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്യുതു
പല സ്ഥലങ്ങളിലും പാറകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും , ലൂണ ദ്വീപിനും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടത്തിനും ചുറ്റുമുള്ള പാറകൾ ഉറപ്പിക്കാൻ സ്റ്റീൽ ബോൾട്ടുകളും കേബിളുകളും സ്ഥാപിക്കുകയും , പല സ്ഥലങ്ങളിലും ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം ഒഴിവാക്കാൻ ഡ്രെയിനേജ് ദ്വാരങ്ങൾ തുരന്നു പ്രവർത്തനക്ഷമാക്കുകയും ചെയ്യ്തു.
അങ്ങിനെ ആറു മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം 1969 നവംബറിൽ താത്കാലിക തടയണ പതുക്കെ നീക്കം ചെയുകയും നയഗ്രയിലെ അമേരിക്കൻ വെള്ളച്ചാട്ടം ഇന്ന് കാണുന്ന തരത്തിൽ പുനർജീവൻ വെക്കുകയും ചെയ്യ്തു.
239 total views, 2 views today