INFORMATION
വാഹനം വാങ്ങാൻ പോയാൽ മൈലേജ് ചോദിക്കും കപ്പൽ മേടിക്കാൻ പോയാലോ ?
നമ്മൾ നേരിട്ടും അല്ലാതെയും കാണുന്ന ഈ കപ്പലുകൾക് എത്ര മൈലേജ് ഉണ്ടാകും?? ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങിനെയാണ്??കപ്പലുകൾക്ക് എങ്ങിനെയാ ഇന്ധനം നിറക്കുന്നത്??
218 total views

✍️ shebeer khayoom
കപ്പലും പനാമാകനാലും
ഒരു വാഹനം വാങ്ങാൻ പോയാൽ നമ്മളും… വാങ്ങിയാൽ നമ്മളോടും,.. ഉടനെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “” എത്ര കിട്ടും മൈലേജ്..?? “”.എന്താ ശെരിയല്ലേ.. ഈ ചോദ്യം ഒരു കപ്പൽ മുതലാളിയോട് ആണെങ്കിലോ…??
നമ്മൾ നേരിട്ടും അല്ലാതെയും കാണുന്ന ഈ കപ്പലുകൾക് എത്ര മൈലേജ് ഉണ്ടാകും?? ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങിനെയാണ്??കപ്പലുകൾക്ക് എങ്ങിനെയാ ഇന്ധനം നിറക്കുന്നത്?? കപ്പലുകളിലെ മാലിന്യം എന്തു ചെയ്യുന്നു?? തുടങ്ങിയ കുറച്ചു രസമുള്ള കാര്യങ്ങളെ കുറിച്ചാണ് എന്റെ ഇന്നത്തെ പോസ്റ്റ്
കടലിലാണെങ്കിലും പുഴയിലാണങ്കിലും കായലിലാണെങ്കിലും വെള്ളത്തിന്റെ മുകളിലൂടെ ഒഴുകി നടക്കുന്ന എന്ത് കണ്ടാലും നമ്മൾ ഒന്ന് നോക്കിപോവും അത് ഒരു രസമുള്ള കാഴ്ചയാണ്…ഈ രസകാഴ്ച്ച തുടങ്ങുന്നത് തന്നെ ചെറുപ്പത്തിൽ കടലാസ്തോണി ഉണ്ടാക്കി വെള്ളത്തിൽ വിടുന്ന കാലം മുതൽക്കാണ്. അപ്പോൾ ഭീമൻ കപ്പലുകൾ വെള്ളത്തിലൂടെ ഒഴുകിപോകുന്നത് കാണുമ്പോഴോ. ഇനി നമുക്ക് വിഷയത്തിലേക്കു പോകാം..
കപ്പലുകളുടെ മൈലേജു പറയുന്നത് നമ്മളെല്ലാം പറയുന്ന പോലെ km / litter എന്ന കണക്കിലല്ല ton / day എന്ന കണക്കിലാണ് അതായതു ഒരുദിവസം എത്ര ടൺ ഇന്ധനം ചിലവായി എന്നതിനെ വെച്ചാണ് കണക്കുന്നത്..ഉദാഹരണതിന് ഒരു കാറിനു 20 കിലോമീറ്ററിനു 1 ലിറ്റർ ചിലവായി എന്നു പറയുന്നതുപോലെ കപ്പൽ ഒരു ദിവസം( 24 മണിക്കൂറിൽ) 100 ടൺ ഇന്ധനം ചിലവായി എന്നു പറയും.. എന്നാലും നമ്മൾ മലയാളികൾക്ക് ലിറ്ററിൽ എത്ര കിട്ടും എന്നു കേട്ടാലേ ഒരു ഇത് ഉള്ളൂ. ശെരിയല്ലേ.. ഒരു സാധാരണ ആയി ഉള്ള ഒരു ഷിപ്പ് 40 km സ്പീഡിൽ പോവുകയാണെങ്കിൽ ഒരു ലിറ്ററിന് 8 മുതൽ 10 മീറ്റർ മൈലേജ് മാത്രമേ കിട്ടു..ഇന്ധനത്തിന്റെ ഇന്നത്തെ വിലക്ക് ആ കപ്പൽ മുതലാളിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു.. മുതലാളി… ചങ്ക ചക.. ചക എന്ന് തന്നെ പറയേണ്ടി വരും,. 😄😄 പഞ്ചാബി ഹൗസിൽ വെറുതെ അല്ല കൊച്ചിൻ ഹനീഫ മുങ്ങി നടന്നിരുന്നത്…
ഈ കാർഗോ കപ്പലുകളുടെ ശേഷി ട്വൻ്റി ഫൂട്ട് ഇക്വലൻ്റ് യൂണിറ്റുകളിലാണ് (Twenty-foot equivalent unit )(TEU) പറയുന്നത്. അതായത് ഇരുപത് അടി നീളമുള്ള ഒരു കണ്ടെയ്നറിനെ സൂചിപ്പിക്കുന്ന യൂണിറ്റ് ആണ് ഒരു TEU. കപ്പലുകളുടെ ശേഷിയെ ഈ TEU വെച്ചാണ് കണക്കാക്കുന്നത്..അതായത് 2 ടൺ ലോറി 10 ടൺ ലോറി എന്നു പറയുന്നത് പോലെ 5000 TEU കപ്പൽ അല്ലങ്കിൽ 18000 TEU കപ്പൽ എന്നിങ്ങനെയാണ് കണക്കാക്കുന്നത്,കപ്പലിന്റെ ശേഷിയെ സൂചിപ്പിക്കുന്നതിന് TEU എന്ന യൂണിറ്റ് ഉപയോഗിക്കുന്ന പോലെ തന്നെ കപ്പലിന്റെ നീളം, വീതി, വെള്ളത്തിനു താഴേക്കു എത്ര വെണം വെള്ളത്തിന്റെ മുകളിലേക്കു എന്നതിനും ഒരു ഇന്റർനാഷണൽ ആയി ചില അളവുകൾ ഉണ്ട് ഈ അളവുകളെ പനാമാക്സ് (PANAMAX ), ന്യൂ പനാമാക്സ് (NEW PANAMAX ) എന്നാണ് അറിയപ്പെടുന്നത്.
ഈ PANAMAX എന്താണന്നു പറയണം എങ്കിൽ ആദ്യം പനാമ കാനൽ എന്താണന്നു അറിയണം..കാരണം കപ്പലുകളും പനാമ കനാലും തമ്മിൽ അത്ര മാത്രം ആത്മബന്ധം ഉള്ളവരാണ്. പനാമ കനാൽ എന്നത് തന്നെ ഒരു പോസ്റ്റിനുള്ളത്രയും വലിയ വിഷയം ആണ്. ഇപ്പോൾ തൽകാലം ചുരുക്കി പറയാം..
അതായത്… USA യിലെ തന്നെ ഉള്ള പടിഞ്ഞാറു കിടക്കുന്ന സംസ്ഥാനമായ സാൻ ഫ്രാൻസിസ്ക്കോ യിൽ നിന്നും കിഴക്ക് കിടക്കുന്ന ന്യൂയോർക്കിലേക്ക് ഒരു കപ്പലിന് എത്തണം എങ്കിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡം മുഴുവൻ കറങ്ങി തിരിഞ്ഞു വരണം അതിന് വേണ്ടി ഏകദേശം 22500km കപ്പൽ സഞ്ചാരിക്കണം. ഭീമമായ സമയവും ധനവും നഷ്ടം ആകുന്നതിനുള്ള ഒരേ ഒരു മാർഗം ഈ ദൂരം കുറക്കുക എന്നതാണ്.
ഈ ദൂരം കുറക്കുന്നതിനു വേണ്ടി ഒരു ബൈപാസ് അല്ലങ്കിൽ ഷോർട് കട്ട് ഉണ്ടാക്കുക എന്നതാണ് പോംവഴി , അതിനു വേണ്ടി അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ കിഴക്ക് പടിഞ്ഞാറു വശത്തുള്ള സമുദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ ഒരു കാനൽ നിർമ്മിച്ചിട്ടുണ്ട്. ഇത് വഴി ആണ് 9600km മാത്രമേ മുൻപ് സൂചിപ്പിച്ച സ്ഥലങ്ങളിലേക്ക് പോകുന്നതിനു ആകുകയുള്ളു.. , പനാമ എന്ന രാജ്യത്തിലൂടെയാണ് ഈ കാനൽ പാസ്സ് ചെയ്യുന്നത്…അതുകൊണ്ടാണ് പനാമ കനാൽ എന്നുപറയുന്നത്.
ഈ പനാമ യിൽ ഉള്ള ഒരു ശുദ്ധ ജല തടകവുമായി രണ്ട് സാമുദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ കാനൽ നിർമ്മിച്ചിട്ടുള്ളത്.പക്ഷെ ഈ തടാകം സമദ്ര നിരപ്പിൽ നിന്നും 86 അടിയോളം ഉയരത്തിൽ ഉള്ളത് കൊണ്ട്.. സമുദ്ര നിരപ്പിൽ നിന്നും വരുന്ന കപ്പലുകളെ, ഈ 86 അടിയുള്ള തടകത്തിലേക്ക് ഉയർത്തി കൊണ്ട് പോകുന്നതിനും അതുപോലെ തടകത്തിന്റ മറുവശത്തു സമുദ്ര നിരപ്പിലേക്ക് ഇറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സിസ്റ്റം ഉണ്ട്. തടകത്തിന്റെ രണ്ട് വശങ്ങളിലും ആയി ഉള്ള ഒരു കപ്പൽ നിർത്തിയിടാൻ പാകത്തിലുള്ള മൂന്ന്, മൂന്ന് അറകൾ ആണ് ഈ സിസ്റ്റത്തിന് ഉള്ളത്…
ഞാൻ മറ്റുള്ള കാര്യങ്ങളിലേക്ക് കടക്കുന്നില്ല…. ഈ കപ്പൽ നിർത്തിയിട്ടുള്ള ഓരോ അറകൾക്കും ഓരോ പേരുകൾ ഉണ്ട് എങ്കിലും എല്ലാത്തിനെയും കൂടി ലോക്കുകൾ എന്നാണ് പറയുന്നത്. ഈ ലോക്കുകളിൽ ഉൾകൊള്ളുന്ന കപ്പലുകൾക്ക് പ്രേത്യേക അളവുകൾ നിശ്ചയിച്ചിട്ടുണ്ട്.. കാരണം ഈ ലോക്കുകളെക്കാൾ വലിപ്പം ഉള്ള കപ്പൽ വന്നാൽ ഈ കനാൽ വഴി അപ്പുറം കടക്കാൻ പറ്റില്ല അത്രതന്നെ…. അതുകൊണ്ട് ഈ പ്രേത്യക അളവുകളെ PANAMAX അളവുകൾ എന്നുപറയും, ഒരു panamax അളവുള്ള കപ്പലുകൾക്ക് -നീളം 289.56മീറ്ററും, വീതി 32.31മീറ്ററും
വെള്ളത്തിനു താഴേക്കു ഉള്ള കപ്പലിന്റെ ആഴം (ഈ ഭാഗത്തെ draft എന്നാണ് പറയുക) 12.04 മീറ്ററും വെള്ളത്തിനു മുകളിൽ ഉള്ള ഉയരം 57.91. മീറ്ററും,5000 TEU ശേഷിയും Dead weight tonnage 52,500 DWT – യും ആണ് മാക്സിമം ഉണ്ടാവേണ്ടത്.ഈ അളവുകളോ,അതിൽ കുറഞ്ഞ അളവുകൾ ഉള്ള കപ്പലുകൾക്ക് മാത്രമേ 2016 വരെയും ഈ കനാൽ വഴി സഞ്ചാരിക്കാൻ കഴിയുകയുള്ളു.panamax അളവുകൾക്കും മുകളിൽ ഉള്ള കപ്പലുകൾക്ക് വേണ്ടി ഒരു പുതിയ കാനാൽ 2016 നു തുറന്നു കൊടുക്കുകയും..ആ കനാൽ വഴി പോകുന്ന മാക്സിമം വലിപ്പം ഉള്ള കപ്പലുകൾക്ക് new panamax എന്ന അളവും നിശയിച്ചിട്ടുണ്ട്.NEW PANAMAX അളവുകൾ താഴെ കാണിച്ചിരിക്കുന്നപോലെ ആണ്
കപ്പലിന്റെ നീളം 366 മീറ്റർ
വീതി (BEEM ) 51.25 മീറ്റർ
ഉയരം 57.91 മീറ്റർ
DRAFT 15.20 മീറ്റർ
ശേഷി 14000 TEU
Dead weight tonnage 120,000 ട്വതി
ഈ കാണിച്ചിരിക്കുന്ന അളവുകൾ ആണ് NEW PANAMAX.
ഇതിലും വലിപ്പം ഉള്ള കപ്പലുകൾ ഉണ്ട് പക്ഷെ ഈ വഴി പോകാൻ പറ്റില്ല എന്നെ ഉള്ളൂ..ഈ രണ്ട് PANAMAX അളവുകളിലും ഉയരം മാത്രം ഒന്ന് തന്നെയാണ് അതിനും കാരണം ഉണ്ട്, ഈ കാനലിൽ തന്നെ ഉള്ള ഒരു പാലം ആണ് ഇതിനു കാരണം ഈ പാലത്തിനടിയിലൂടെ പോവുന്നതിനുള്ള കപ്പലുകൾക്കുള്ള പരമാവധി ഉയരം 57.91 മീറ്റർ ആണ്.
219 total views, 1 views today