fbpx
Connect with us

Featured

ഒരു വിരൂപറാണിയുടെ അവിശ്വസനീയ ജീവിത യാഥാർഥ്യം

പാതിവഴിയില്‍ നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്‍ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്‍ജൂലിയ പാസ്ട്രാന

 138 total views

Published

on

Shebeer Khayoom എഴുതുന്നു
Shebeer Khayoom

Shebeer Khayoom

പാതിവഴിയില് നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്ജൂലിയ പാസ്ട്രാന. നിലക്കണ്ണാടിയില് സ്വന്തം രൂപം കണ്ടാല് പോലും ഭയന്നു പോകുമായിരുന്നു ജൂലിയ. ലോകത്തിനു മുന്നില് ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടിവന്ന ഈ വിരൂപറാണിക്ക് ഒടുവില്രക്ഷകനുണ്ടായി. ആടിയും പാടിയും തന്റെ വൈകൃതം മാര്ക്കറ്റ് ചെയ്ത് അവളും അവനും ലോക സഞ്ചാരം നടത്തി, പണം സമ്പാദിച്ചു. ഒടുവില്പാസ്ട്രാനയുടെ ഇരുപത്തിയാറാം വയസില് അതു സംഭവിച്ചു… ലോകത്തെ ഏറ്റവും വിരൂപിയായ ഈ വനിത മരിച്ചിട്ട് 157 വര്ഷം കഴിഞ്ഞു. പക്ഷേ, എണ്ണിയാലൊടുങ്ങാത്ത പ്രദര്ശന വിവാദങ്ങളുണ്ടാക്കിയ ജൂലിയയുടെ മൃതദേഹം സംസ്‌കരിച്ചത് അഞ്ച് വര്ഷം മുമ്പ് … അതായത് 2013 ഫെബ്രുവരി 13-ാം തീയതി. അവളുടെ ദുരന്ത ജീവിതത്തിന്റെ ‘റിയാലിറ്റി ഷോ’ അവിശ്വസനീയമാണ്…അസാധാരണമാണ്…

മെക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില് 1834 മാര്ച്ച് 25നായിരുന്നു ആ വിചിത്ര ശിശു പിറന്നത്. മുഖവും ശരീരമാസകലവും കറുത്ത് ഇടതൂര്ന്ന രോമങ്ങള്. ചെവികളും മൂക്കും അസാമാന്യ വലുപ്പമുള്ളതായിരുന്നു. ക്രമം തെറ്റിയ രണ്ടു വരി പല്ലുകള്. തടിച്ചു വീര്ത്ത ചുണ്ടും മോണയും. Image result for julia pastranaവൈദ്യശാസ്ത്രം ‘ഹൈപ്പര് ട്രിക്കോസിസ് ടെര്മിനാലിസ്’ എന്നും ‘ജിന്ജിവല്ഹൈപ്പര് പ്ലാസിയ’ എന്നും പേരിട്ടു വിളിച്ച അത്യപൂര്വ രോഗമായിരുന്നു ഈ വൈകൃതത്തിനു കാരണം. അവളാണ് ജൂലിയ പാസ്ട്രാന. പക്ഷേ സമൂഹം ജൂലിയയെ കളിയാക്കി വിളിച്ചത് ‘കുരങ്ങത്തി’യെന്നും ‘കരടിപ്പെണ്ണെ’ന്നുമൊക്കെയാണ്. അലക്‌സാണ്ടര് ബി മോട്ട് എന്ന ഡോക്ടര്, ‘മനുഷ്യനും ഒറാങ് ഉട്ടാനും (ചിംപൻസി വർഗ്ഗത്തിൽ പ്പെട്ട ഒരു കുരങ്ങ്) തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്…’ എന്ന ജനന സര്ട്ടിഫിക്കറ്റാണ് പാസ്ട്രാനയ്ക്ക് ചാര്ത്തിക്കൊടുത്തത്. ക്ലീവ്‌ലാന്ഡിലെ ഡോ. എസ്. ബ്രെയ്‌നിഡ് പറഞ്ഞത് ഇത് വേറിട്ടൊരു വര്ഗമാണെന്നാണ്. അങ്ങനെ വൈദ്യശാസ്ത്രം പല പല വിശേഷണങ്ങള് ജൂലിയയ്ക്ക് നിര്ദയം നല്കി.

വൈരൂപ്യത്തിന്റെ കണ്ണീരുമായി വളര്ന്ന ജൂലിയയുടെ ജീവിതത്തില്വഴിത്തിരിവുണ്ടായത് 1954ല് അവരുടെ ഇരുപതാമത്തെ വയസിലാണ്. സംഗീത പരിപാടികളും പ്രദര്ശനങ്ങളഉം നടത്തുന്ന തിയോഡര് ലെന്റ് അഥവാ ലൂയിസ് ബി ലെന്റ് എന്ന അമേരിക്കക്കാരന് ജൂലിയയെ കാണാനിടയായി. ലെന്റ് ജൂലിയയെ, അവളുടെ അമ്മയെന്ന് കരുതപ്പെട്ടിരുന്ന സ്ത്രീയില് നിന്ന് വാങ്ങി. ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. തുടര്ന്ന് ‘താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ’ എന്ന ട്രേഡ് നെയ്മില് ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. ഇതിനിടെ മൂന്നു ഭാഷകളില് എഴുതാനും വായിക്കാനും ജൂലിയ പഠിച്ചു. ഷോകളില്പാസ്ട്രാനയെ കാണാന് ആയിരങ്ങള് ആവേശത്തോടെ തടിച്ചു കൂടി.

താമസിയാതെ ലെന്റ് ജൂലിയയെ വിവാഹം കഴിച്ചു. അവള് ഗര്ഭിണിയായി. 1860ല് മോസ്‌കോയില് ഒരു Image result for julia pastranaപ്രദര്ശന പര്യടനത്തിനിടെ ജൂലിയ ഒരാണ്കുഞ്ഞിന് ജന്മം നല്കി. ആ കുഞ്ഞ് അമ്മയുടെ തല്സ്വരൂപമായിരുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള് കുഞ്ഞ് മരിച്ചു. വിധി ജൂലിയയെയും ജീവിക്കാനനുവദിച്ചില്ല. പ്രസവത്തിന്റെ അഞ്ചാം നാള് വിരൂപദേഹത്തു നിന്നും ജൂലിയയുടെ ജീവന് പറന്നകന്നു പോയി. പക്ഷേ, മകന്റെയും ഭാര്യയുടെയും മൃതദേഹം ലെന്റ് സംസ്‌കരിച്ചില്ല. അയാള് ഈ ജഡങ്ങളുടെ കച്ചവടമൂല്യം മനസിലാക്കി. ലെന്റ് മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്സൂകോലോവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്ദ്ദേശ പ്രകാരം മൃത ദേഹങ്ങള് എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്പ്രദര്ശനത്തിന് കൊണ്ടു പോയി.

ഈ യാത്രകള്ക്കിടെ ലെന്റ് മാരി ബാര്ടെല് എന്ന വനിതയെ കണ്ടുമുട്ടി. ജൂലിയയുടെ അതേ രൂപമായിരുന്നു മാരിക്കും. ഇവള് ജൂലിയയുടെ ഇളയ സഹോദരിയാണെന്ന് പറഞ്ഞാണ് ലെന്റ്, ഷോകള് നടത്തിയത്. സെനോര പാസ്ട്രാന എന്ന പേരും ഇട്ടു. പ്രദര്ശനങ്ങളില് നിന്ന് വളരെയധികം പണം അവര് നേടി. ഏറെ കഴിയും മുമ്പ് അതായത് 1884ല് ലെന്റ് ഒരു റഷ്യന്മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ വച്ച് മരണമടയുകയും ചെയ്തു. ലെന്റിന്റെ മരണ ശേഷം മാരി ബാര്ടെല് ഇരു ജഡങ്ങളും വിറ്റു. 1921ല്നോര്വെയിലെ ഏറ്റവും വലിയ ‘ഫണ് ഫെയറി’ന്റെ മാനേജരായ ഹാക്കണ്ലണ്ഡ് മൃതശരീരങ്ങള് സ്വന്തമാക്കി. 1970 വരെ പ്രദര്ശനം തുടര്ന്നു. 1973ല്നോര്വെയില് നിശ്ചയിച്ചിരുന്ന പ്രദര്ശനത്തിനു മുമ്പ് ഒരു അമേരിക്കന് ടൂര്ഉണ്ടായിരുന്നു. ഇതിനിടെ മൃതശരീരപ്രദര്ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള് ഉയര്ന്നു. തുടര്ന്ന് അമേരിക്കയിലെ പ്രദര്ശനം റദ്ദാക്കി. പിന്നെ സ്വീഡനിലെ മേളയ്ക്കായി ജഡങ്ങള് വാടകയ്ക്ക് നല്കി. എന്നാല്സ്വീഡനിലെ അധികാരികള് പ്രദര്ശനം നിരോധിച്ചു. 1976ല് പ്രതിഷേധക്കാര്കുട്ടിയുടെ മൃതദേഹത്തിന് അംഗഭംഗം വരുത്തി. നശിപ്പിക്കപ്പെട്ട മൃതശരീരം ഉപേക്ഷിച്ചു. 1979ല് മോഷ്ടിക്കപ്പെട്ട ജൂലിയയുടെ ജഡമാവട്ടെ പിന്നീട് വീണ്ടെടുത്ത് ഓസ്‌ലോ ഫൊറെന്സിക് ഇന്സ്റ്റിറ്റ്യൂട്ടില് സൂക്ഷിച്ചു. പക്ഷേ, 1990 വരെ ഇതാരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ജൂലിയയുടെ ജഡം ഓസ്‌ലോ സര്വകലാശാലയിലുണ്ടെന്ന വാര്ത്ത പരന്നതോടെ ഇത് പൊതുജനശ്രദ്ധയാകര്ഷിച്ചു. പക്ഷേ ഡി.എന്.എ. പരിശോധനയ്ക്ക് ശേഷം ജഡം മാന്യമായി സംസ്‌കരിക്കണമെന്നു അഭിപ്രായങ്ങള് ഉയര്ന്നു. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. മെക്‌സിക്കന്കലാകാരിയായ ലോറ ആന്ഡേഴ്‌സണ് ബാര്ബറ്റയാണ് 2005ല് മൃതദേഹം Image result for julia pastranaനാട്ടിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്ക്ക് തുടക്കമിട്ടത്. ഒടുവിലത് ഒരു നാടിന്റെ മുഴുവന് മുറവിളിയായി മാറി. മെക്‌സിക്കോയിലെ സിനലോവ ഗവര്ണര് മരിയോ ലോപ്പസ് വാര്ഡെസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഓസ്‌ലോ സര്വകലാശാലയില് നിന്ന് മൃതദേഹം വിട്ടു കിട്ടുകയായിരുന്നു. ജന്മഗ്രാമത്തില് നടന്ന സംസ്‌കാര ചടങ്ങില്, വൈരൂപ്യത്തിന്റെ പാരമ്യം ലോകം ദര്ശിച്ച ജൂലിയ പാസ്ട്രാന എന്ന നാടിന്റെ ദുരന്തനായികയ്ക്ക് ആയിരങ്ങള്2013 ഫെബ്രുവരി 13-ാം തീയതി യാത്രാമൊഴി നല്കി.

ജൂലിയയുടെ മൃതദേഹം മെക്‌സിക്കോയിലേയ്ക്ക് കൊണ്ടും പോകും മുമ്പ് 2013 ഫെബ്രുവരി ഏഴാം തീയതി മെക്‌സിക്കന് അംബാസിഡര് മാര്ത്ത ബാഴ്‌സീന കോക്വി പേടകം ഓസ്‌ലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്അധികൃതരില് നിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങുകയുണ്ടായി. പ്രസ്തുത ചടങ്ങില് അവര് പറഞ്ഞു. ”നിങ്ങള്ക്കറിയുമോ, ഞാന് സമ്മിശ്ര വികാരത്തിലാണിപ്പോള്. ഒരര്ഥത്തില് ജൂലിയയുടേത് രസകരമായ ഒരു ജീവിതമായിരുന്നു. യാത്ര ചെയ്യുന്നതിലും പുതിയ പുതിയ സ്ഥലങ്ങള്കാണുന്നതിലുമവള് സന്തോഷം കണ്ടെത്തിയിരുന്നു. അതേ സമയം ഒരു കച്ചവടച്ചരക്കായി…ഒരു പ്രദര്ശനവസ്തുവായി ഇങ്ങനെ സഞ്ചരിക്കുന്നത് സങ്കടകരവുമാണ്. ആ ദുഖമാകട്ടെ വിശദീകരിക്കാനാവാത്തതും…” ജീവിച്ചിരുന്നപ്പോഴും ജഡമായിട്ടു പോലും മനുഷ്യവര്ഗത്തിന്റെ കാഴ്ചാ വിഭ്രാന്തികള്ക്കും ക്രൂര വിനോദത്തിനും ലാഭക്കൊതിക്കും ഇരയായ ജൂലിയ ഒട്ടേറെ സാഹിത്യ സൃഷ്ടിയില് കഥാപാത്രമായി വേഷപ്പകര്ച്ച നേടിയിട്ടുണ്ട്. നാടോടിക്കഥകളിലും പാട്ടുകളിലുമെല്ലാം അവള് പുനര്ജനിക്കപ്പെട്ടു. ഒടുവില്പ്രിയ പുത്രന് ജന്മം നല്കി ജീവിന് വെടിഞ്ഞ ജൂലിയ ജനിച്ചമണ്ണില് തന്നെ അലിഞ്ഞു ചേര്ന്നിരിക്കുന്നു… മരണമില്ലാത്ത ഓര്മകള്അവശേഷിപ്പിച്ചുകൊണ്ട്….

 139 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment32 mins ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment1 hour ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment1 hour ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education2 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy3 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy3 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy3 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy3 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment3 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy3 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement