സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്.ബി.ഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) നിര്യാതയായി. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായനും നിർമാതാവുമായ വിഷ്‌ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ഭര്‍ത്താവിൻ്റെ പിതാവാണ്. സംസ്കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ. ആദരാഞ്ജലികൾ.

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ
അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ. Darsaraj R Surya സ്വർഗ്ഗത്തിലെ മാടമ്പള്ളി