സാജിദ് ഖാൻ ഹിന്ദി സിനിമാലോകത്തെ അറിയപ്പെടുന്ന നിർമ്മാതാവാണ്. അയാളിപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. സാജിദ് ഖാനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നടി ഷീല പ്രിയ സേത്തി. ഇന്ത്യയിലെ വളരെ പ്രശസ്തനായ നിർമാതാവാണ് ഇദ്ദേഹം. നേരത്തെയും ഇദ്ദേഹത്തിനെതിരെ നിരവധി പേര്‍ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ മീറ്റൂ ആരോപണത്തിന്റെ ഭാഗമായാണ് നടി ഇത്തരം ഒരു പരാതി ഉന്നയിച്ചിട്ടുള്ളത്. സാജിദ് ഖാന്‍ ബിഗ് ബോസ് സീസൺ 16 മത്സരാർത്ഥിയായിരുന്നു.

14 വർഷം മുമ്പാണ് തന്നോട് നിർമാതാവ് മോശമായി പെരുമാറിയതെന്ന് പ്രിയ പറയുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്ക് പങ്കെടുത്തപ്പോഴാണ് ഇയാളിൽ നിന്നും മോശം അനുഭവം ഉണ്ടായത്. അന്ന് ഇയാൾ തന്നോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതായി പ്രിയ പറയുന്നു.

ഒരു പ്രോജക്റ്റിൽ അഭിനയിക്കണം എന്ന് പറഞ്ഞാണ് തമ്മിൽ കണ്ടത്. അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തന്നെ പ്രോജക്ടില്‍ ഉൾപ്പെടുത്തണമെന്ന് നടി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. പക്ഷേ അപ്പോഴുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് നടി പറയുന്നു. അദ്ദേഹം തന്റെ സ്വകാര്യഭാഗങ്ങളിൽ മാത്രമായിരുന്നു നോക്കിക്കൊണ്ടിരുന്നത്. പിന്നീട് മാറിടത്തിന് വലിപ്പം കുറവാണെന്നും അത് വലുതാകുന്നതിന് വേണ്ടി ശസ്ത്രക്രിയ ചെയ്യണമെന്നും അയാള്‍ പറഞ്ഞു. സ്ഥാനം വലുതാക്കുന്നതിന് വേണ്ടി ചില എണ്ണകൾ ഉണ്ടെന്നും അത് ഉപയോഗിച്ച് ദിവസവും മാറിടം മസാജ് ചെയ്യണമെന്നും എങ്കിലേ ബോളിവുഡിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ എന്ന് ഇയാൾ പറഞ്ഞതായി നടി പറയുന്നു.

മുൻപും ഇയാൾക്കെതിരെ നിരവധി താരങ്ങൾ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. നടിമാരായ ഷെർലിൻ ചോപ്ര, റാണി ചാറ്റർജി, കനിഷ്ക സോണി എന്നിവരും ഇയാൾക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം വളരെ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നത് അനൗചിത്യം ആണെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.

Leave a Reply
You May Also Like

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി. ശനിയാഴ്ചയാണ്…

പൃഥ്വിരാജിന്റെ കരിയറിൽ സംഭവിച്ച കുതിച്ചുചാട്ടം, ‘പുതിയ മുഖം’ ക്ലിക്ക് ആവാനുള്ള കാരണങ്ങൾ

Akshay Js വർഷങ്ങൾക്കുശേഷം പുതിയ മുഖം സിനിമ ഒന്നുകൂടി കണ്ടു. 13 വർഷങ്ങൾക്ക് മുമ്പ് സിനിമ…

മിഥുനൊപ്പം പത്മിനി അഭിനയിച്ചതിന് ഋഷി കപൂർ ദേഷ്യപ്പെട്ടു , 3 സിനിമകളിൽ നിന്ന് അവളെ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നാൽ ആ ചിത്രം 75 ആഴ്ച ഓടിച്ചു.

1985-ൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ഒരു സിനിമയിൽ പദ്മിനി കോലാപുരി ജോഡിയായപ്പോൾ, പ്രേക്ഷകർ അവരുടെ ജോഡിയെ…

മലയാളസിനിമയുടെ കരുത്തുറ്റ അഭിനയ ശൈലിയുടെ ഓര്‍മ്മപ്പെടുത്തലായ മുരളി എന്ന നടന്‍റെ ഓര്‍മ്മ ദിവസമാണിന്ന്

താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ ദിവസമാണിന്ന്. മലയാളസിനിമയുടെ കരുത്തുറ്റ…