മരം കയറുന്ന ആടുകള്‍ !

    51

    മരം കയറുന്ന ആടുകള്‍ !

    വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാലാണ് നമുക്ക് ഈ വിചിത്ര കാഴ്ച കാണാന്‍ കഴിയുക. അണ്ണാറക്കണ്ണന്‍മാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ കയറി നിന്നു സുഖമായി പഴങ്ങള്‍ ഭക്ഷിക്കുന്ന ആടുകള്‍. ആടുകളുടെ ഈ മരംകയറ്റം കൂട്ടമായാണ്.ഇത്തരത്തില്‍ ആടുകള്‍ കൂട്ടമായി കയറുന്നത് അര്‍ഗന്‍ എന്നറിയപ്പെടുന്ന അര്‍ഗനിയാ സ്പിനോസ (Argania spinosa) എന്ന മരത്തിലാണ്. ഈ മരത്തിലെ പഴങ്ങള്‍ ആടുകള്‍ക്ക് ഏറെ ഇഷ്ടമാണ്. താഴെനിന്ന് എത്തിപ്പിടിച്ച് പഴങ്ങള്‍ കഴിച്ച് അതിന്റെ സ്വാദു പിടിച്ചാണ് പിന്നെ പഴങ്ങള്‍ തേടി അവ മരം കയറുന്നത്. എന്നാല്‍ ഈ പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കാറുമില്ല. 30 അടി പൊക്കമുള്ള അര്‍ഗന്‍ മരങ്ങളില്‍ വരെ മൊറോക്കോയിലെ ആടുകള്‍ കയറും. അവയെ മരം കയറാന്‍ സഹായിക്കുന്നത് പിളര്‍ന്ന രീതിയിലുള്ള കുളമ്പുകളാണ്.

    The Story Behind Bizarre Tree-Climbing Goats of Moroccoഈ മരം കയറ്റത്തിലൂടെ ആടുകള്‍ രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. അര്‍ഗന്‍ മരത്തിലെ പഴങ്ങളുടെ കുരുക്കളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന അര്‍ഗന്‍ ഓയിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണുള്ളത്. ഈ എണ്ണ പാചകത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. മിക്ക കര്‍ഷകരും അര്‍ഗന്‍ ഓയില്‍ ഉണ്ടാക്കുന്നത് അര്‍ഗന്‍ പഴങ്ങളുടെ കുരുക്കള്‍ ആടുകളുടെ വിസര്‍ജ്യത്തില്‍ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കിയെടുത്താണ്.ഈ അപൂര്‍വമായ കാഴ്ച കാണാനായി മാത്രം മൊറോക്കോയിലേക്കെത്തുന്ന സന്ദര്‍ശകരും കുറവല്ല. മൊറോക്കോയുടെ ടൂറിസം മേഖലയിലും ആടുകളുടെ മരംകയറ്റം സ്വാധീനം ചെലുത്തുന്നുണ്ട്.