10 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് ആടുകൾ
മൃഗങ്ങളുടെ ചില പ്രവൃത്തികൾ കാണാൻ രസകരമാണ്. എന്നാൽ വടക്കൻ ചൈനയിലെ ഒരു കർഷകൻ താൻ വളർത്തുന്ന ആടുകളുടെ ചില രീതികൾ കണ്ട് ഭയക്കുകയും പരിഭ്രാന്തനാകുകയും ചെയ്തു. ഇന്നർ മംഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും തെല്ലൊന്നുമല്ല പരിഭ്രാന്തരാക്കിയത്. ഒന്നും രണ്ടും ദിവസമല്ല തുടർച്ചയായ 10 ദിവസമാണ് ആടുകൾ ഇതുപോലെ വട്ടത്തിൽ നടന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തുണ്ടായിരുന്ന സർവയലൻസ് ക്യാമറയിലാണ് ഈ വിചിത്രമായ രംഗം പതിഞ്ഞത്. അധികം വൈകാതെ അത് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു.
ആടുകളുടെ വിചിത്രമായ പ്രവൃത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു ഫാമിന് സമീപത്തായി ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതാണ് വീഡിയിൽ കാണുന്നത്. മിയാവോ എന്ന ആളാണ് ആടുകളുടെ ഉടമ. ആദ്യം കുറച്ച് ആടുകൾ മാത്രമാണ് നടന്നു തുടങ്ങിയതെന്ന് ഇയാൾ പറയുന്നു. പീന്നീട് എണ്ണം കൂടാൻ തുടങ്ങി. 34 ആട്ടിൻ തൊഴുത്തുകൾ ഫാമിലുണ്ട്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ദിവസങ്ങളായി വട്ടത്തിൽ നിർത്താതെ നടന്നത്.വിചിത്രമായ ദൃശ്യത്തിന്റെ വീഡിയോ ബുധനാഴ്ച പുറത്ത് വിട്ടത് ചൈനീസ് സർക്കാർ ഔട്ട്ലെറ്റായ പീപ്പിൾസ് ഡെയ്ലിയാണ്. ട്വിറ്ററിൽ അവർ പ്രസ്തുത വീഡിയോ പങ്ക് വച്ചു. ആടുകൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു.
നവംബർ നാല് വരെയാണ് ആടുകൾ ഇങ്ങനെ വട്ടത്തിൽ നടന്നത്. ആടുകളുടെ ഈ വിചിത്രമായ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്നാണ് ചിലർ കരുതുന്നത്. വിഷാദം പോലെയുള്ള ലക്ഷണങ്ങൾ ഈ വട്ടത്തിൽ നടന്ന ആടുകൾ പ്രകടിപ്പിച്ചിരുന്നു എന്നും പറയുന്നു. ഗുണനിലവാരം കുറഞ്ഞ തീറ്റ കൊടുത്തതിനെ തുടർന്ന് ആടുകൾക്കും ചെമ്മരിയാടുകൾക്കും ഈ രോഗമുണ്ടാകാമെന്നും രോഗം ഗുരുതരമാണ് എങ്കിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അവ മരണപ്പെടാൻ സാധ്യതയുണ്ട് എന്നും പറയുന്നു.
The great sheep mystery! Hundreds of sheep walk in a circle for over 10 days in N China’s Inner Mongolia. The sheep are healthy and the reason for the weird behavior is still a mystery. pic.twitter.com/8Jg7yOPmGK
— People’s Daily, China (@PDChina) November 16, 2022