“നിങ്ങൾക്കാരാണ് ഇത് വിൽക്കാൻ അവകാശം തന്നത് ? നിങ്ങൾ മറ്റെ പണിക്കല്ലേ ഇത് കൊണ്ട് നടക്കുന്നത് ?”

418

Sheethal Shyam എഴുതിയത്

99 കാലഘട്ടത്തിലാണ് സർക്കാർ HIV പ്രിവെൻഷൻ പ്രോജക്റ്റിൽ ( സുരക്ഷ) ഒരു മൈബെ ലൈസർ ആയി ജോലി നോക്കുന്നത്. ജോലി എന്ന് പറയാൻ സാധിക്കില്ല ഒരു വളണ്ടറി വർക്ക് മാസം 1000 രൂപ ,അന്ന് കാലത്ത് HIV എളുപ്പത്തിൽ പടർത്താൻ സാധ്യത ഉള്ളവരായി വണ്ണറബിൾ കമ്മ്യൂണിറ്റിയായി ഭരണകൂടം തെരെഞ്ഞെടുത്തിരുന്നത് MSM,( സ്വവർഗ്ഗനുരാഗികളെ NACO വിളിച്ചിരുന്ന പേരാണ്) FSW, (സ്ത്രീ ലൈംഗീക തൊഴിലാളികൾ) ഇതരസംസ്ഥാന തൊഴിലാളികൾ ,Auto ട്രക്ക് ഡ്രൈവർമാർ, IDU (ഇഞ്ചക്ഷൻ ഡ്രഗ്ഗ് യൂസർ) എന്നിവരെയാണ്.

കേരളത്തിൽ ആസമയത്ത് HIV യുടെ ബാധ വലിയ തോതിലായിരുന്നു. കോണ്ടം ആയിരുന്നു പ്രധാന പ്രതിരോധ മാർഗ്ഗം. ഈ അസുഖത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധാരണക്കാർ മടിച്ചിരുന്നത് Sex ,കോണ്ടം എന്നിവയോടുള്ള ടാബു തന്നെയായിരുന്നു. അത് കൊണ്ട് തന്നെ ഫീൽഡിൽ ഇറങ്ങി പണിയെടുക്കാൻ ഈ പറയുന്ന ലക്ഷ്യഗ്രൂപ്പുകളെ തന്നെ നിയോഗിച്ചു.
തൊഴിലായല്ല.. ഒരു ജന സേവനമായി കോണ്ടം ഉപയോഗിക്കാനും മറ്റുള്ളവരെ കൊണ്ട് ഉപയോഗിക്കാനും Demoച്ചെയാനും ഒക്കെ ഇത്തരം ഗ്രൂപ്പുകളെ പരിശീലിപ്പിച്ചു .

കേരളത്തില്ലെ ലൈംഗീക തൊഴിലാളികളും സ്വവർഗ്ഗ അനുരാഗികളും ഒരു ദൃശ്യത കൈവരിക്കാത്ത സമയത്തും ഈ പ്രവർത്തി ചെയ്യാൻ നിർബന്ധിതരായി എന്നതായിരിക്കും ശരി. കൂനുമേൽ കുരു എന്നത് പോലെ ഇവർ ശരീരം മാത്രമല്ല, കോണ്ടം വില്ക്കുന്നു ലൈംഗീകതക്കായി, മറ്റുള്ളവരെ കോണ്ടം കാണിച്ച് പ്രലോഭനം നടത്തുന്നു എന്ന രീതിയിൽ ബോധമില്ലാത്ത പോലീസ് അധികാരികൾ നിരന്തരം ഇത്തരം പ്രിയർ ഗ്രൂപ്പ് വർക്കിൽ ഉൾപ്പെട്ടവരെ വേട്ടയാടിയിരുന്നു.പലപ്പോഴും ഇത്തരം കേസുകളിൽ ലക്ഷ്യഗ്രൂപ്പിൽപ്പെട്ടവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുകയും ചെയ്തിട്ടുണ്ട്. ഈ കേസുമായി സ്റ്റേഷനിൽ ചെല്ലുമ്പോൾ നമ്മളോടും പോലീസ് സംവിധാനം വളരെ മോശമായി പെരുമാറിയിരുന്നു. നിങ്ങൾകാരാണ് കോണ്ടം വില്കാൻ അവകാശം തന്നത് ? നിങ്ങൾ മറ്റെ പണിക്കല്ലെ ഇത് കൊണ്ട് നടക്കുന്നത് ? … എന്നെല്ലാം ചോദിച്ച് അപമാനിക്കും

ചില സമയങ്ങളിൽ മറുപടി കൊടുക്കണമെന്നാഗ്രഹിക്കും പോലീസ് സ്വഭാവം കാണുമ്പോൾ വേണ്ട എന്ന് വയ്ക്കും പലപ്പോഴും. രാത്രികളിൽ സ്വന്തം ആവശ്യം കഴിഞ്ഞ് ഏതെങ്കിലും പോലീസ് ഏമാൻ ലോക്കപ്പിലാക്കിയ ഏതെങ്കിലും സ്ത്രീ ലൈംഗീക തൊഴിലാളിയായിരിക്കും അവരുടെ കയ്യിൽ നിന്ന് കോണ്ടം കണ്ടെത്തി എന്നതായിരിക്കും പ്രധാന കാരണം. പൊതു ജനങ്ങളുടെ ഇടയിൽ HIV അണുബാധ തടയുന്നതിനായി സർക്കാർ സംവിധാനമായ KSACS തന്നെയാണ് ലക്ഷ്യവിഭാഗങ്ങൾക്ക് ഇത്തരം പരിശീലനം നല്കിയിട്ടുള്ളത്.

അതേ സർക്കാർ പോലീസ് സംവിധാനം തന്നെ അത്തരം മനുഷ്യരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ച്ചെയുന്നു. 99-2010 കാലം വരെ Hl V അണുബാധയുടെ തീവ്രത വളരെ കൂടുതലായിരുന്നു NACO ,KSACS പോലുള്ള വാർഷിക കണക്കിൽ പലപ്പോഴും ലക്ഷ്യവിഭാഗങ്ങളെ മാത്രം ഉൾപെടുത്തിയായിരിക്കും മാധ്യമങ്ങൾ പുറത്ത് വിടുന്നതും ഈ കണക്കുകൾ തന്നെ പല ഉയർന്ന ഉദ്യോഗസ്ഥരടക്കം ഈ ചോദ്യം ചോദിച്ചിരുന്നു ,നിങ്ങളുടെ ഇടയിലെ മിക്കവരും അണുബാധ ഉള്ളവർ ആണല്ലോ എന്നത്.
വളരെ കാലങ്ങൾക്ക് ശേഷമാണ് പൊതു ജനങ്ങളെയsക്കം രോഗവിവരകണക്കുകൾ ഈ സംവിധാനങ്ങൾ പുറത്ത് പറയുന്നത്  2012ൽ കൗൺസിലർ ആയി ജോലി ച്ചെയുമ്പോൾ ത്യശ്ശൂർ മെഡിക്കൽ കോളോജിലെ ART സെന്ററിൽ 6000 ൽ അധികം പേർ ചികിത്സക്കായി വരുമായിരുന്നു.

കമ്മ്യുണിറ്റിയിൽപ്പെട്ട ട്രാൻസ്ജെന്റർ സ്വവർഗ്ഗാനുരാഗികളും ആ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ വീട്ടമ്മമാരായിരുന്നു അധികവും. വർഷങ്ങൾക്ക് മുൻപ് ഞാനുമായി ലൈംഗീബന്ധത്തിൽപ്പെട്ട ഒരു വ്യക്തിയെ ART കേന്ദ്രത്തിൽ കാണുവാനിടയായി. അത്ഭുതം കൊണ്ട് അയാൾ എന്നോട് ചോദിച്ചു നിനക്കും? ഞാൻ പറഞ്ഞു ഇല്ല എനിക്ക് അണുബാധ ഇല്ല, ഞാൻ എന്റെ കമ്മ്യൂണിറ്റിയിൽപ്പെട്ട ഒരാളെ ഡോക്ടറെ കാണിക്കാനായി വന്നതാണെന്ന് പറഞ്ഞു. അയാളെ കണ്ട് സത്യത്തിൽ ഞാൻ വിഷമിച്ചു. എത്ര സുന്ദരനായിരുന്നു, ആരോഗ്യവാനായിരുന്നു… കുറച്ച് സമയം അയാളോട് സംസാരിച്ചു നബർ കൈമാറി സംശയങ്ങൾ ചോദിക്കാനായി വല്ലപ്പോഴും അയാൾ വിളിക്കുമായിരുന്നു

HIV അണുബാധിതരുടെ പ്രത്യാശ എന്ന പ്രോജക്ടിൽ ഒരു ന്യത്ത പരിപാടിക്കാണ് ക്ഷണം മൂലം പോയത്.ഒരു ക്രിസ്തുമസ് ആഘോഷത്തിന് അവിടെ ജോലിച്ചെയുന്ന മിക്കവരും HIV + ആണ്.ന്യത്തം ചെയുബോൾ ഒരു പാട് കുട്ടികൾ എന്റെ മുൻപിൽ നിരന്നിരുന്നു. ന്യത്ത ശേഷം അവർ എന്റെ അടുത്ത് വന്ന്‌ സംസാരിക്കുകയും ചെയ്തു. അവിടെ ജോലിയെടുക്കുന്ന കൗൺസിലായ വ്യക്തിയോട് ചോദിച്ചു ഈ കുട്ടികൾ ആരാണ്? അവർ മറുപടി പറഞ്ഞു ഇവിടെ രജിസ്റ്റർ ചെയ്ത ദബതികളുടെ കുഞ്ഞുങ്ങളാണ് അവരും HIV + ആണ് എന്ന്. ഒരു കൗൺസിലർ എന്ന രീതിയിലാണ് എന്നോട് അകാര്യം അവർ പറഞ്ഞത്.

HIV എന്ന അണു എത്ര ഭീകരമായാണ് ഒരോ വ്യക്തികളുടെയും ജീവിതങ്ങളെ.. നഷ്ടപ്പെടുത്തിയത്.. ഇന്നുള്ള പല രോഗങ്ങൾക്കും പലതരത്തിലുള്ള വാക്സിനുകളും മരുന്നുകളും കണ്ടെത്തുന്നു പക്ഷേ ഒരു HIV അണുബാധിതൻ കാലം മുഴുവൻ ആചക്രത്തിൽ തിരിയേണ്ടി വരുന്നത്…. കോണ്ടം എന്നത് ഒരു മരുന്നായി കണ്ടിരുന്ന കാലം ഇവിടെയുള്ള മനുഷ്യരെ ഒരണുബാധയിൽ നിന്ന് നീക്കി നിർത്താൻ തങ്ങളുടെ ശരീരത്തെയും സ്വൈര്യ ജീവിതത്തെയു അഭിപ്രായത്തേയും ഐഡന്റിറ്റിയെയും പണയപ്പെടുത്തേണ്ടി വന്നതും കാലം രേഖപ്പെടുത്താത്ത ഒരേട് .

തോൾഭാഗിൽ നിന്ന് സർക്കാർ തരുന്ന നിരോധ് (കോണ്ടം) കണ്ടെത്തിയതിനെ തുടർന്ന് തെങ്ങിൻ പട്ട കൊണ്ട് പപ്പയുടെ കയ്യിൽ നിന്ന് അടി കൊണ്ട പാടിൽ തഴുകി ഇതെഴുതുമ്പോൾ മലയാളികളുടെ കോണ്ടത്തോടുള്ള വെറുപ്പിൽ നമ്മൾ എവിടെപ്പെടും. ശ്രീലക്ഷ്മി അറക്കലിന്റെ കോണ്ടം പോസ്റ്റ് കണ്ടപ്പം എഴുതാൻ തോന്നിയത്.

ശ്രീലക്ഷ്മി അറക്കലിന്റെ കോണ്ടം പോസ്റ്റ് > കോണ്ടം ഭയക്കുന്ന മലയാളികൾ