ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ…. ????

ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ.. ചിത്രത്തിന്റെ മൂന്നാമത്തെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രം നിർമ്മിക്കുന്നതും ഉണ്ണിമുകുന്ദൻ ആണ്. ചിത്രത്തിന്റെ ടീസറുകൾക്കെല്ലാം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് “ഷെഫീക്കിന്‍റെ സന്തോഷം”. സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു

 

Leave a Reply
You May Also Like

മ്യൂസിക്കൽ നമ്പർ സൃഷ്ടിക്കുന്നതിൽ സംവിധായകൻ എത്രത്തോളം എഫർട് ഇടേണ്ടി വരുമെന്നതിനുള്ള നല്ലൊരുദാഹരണമാണ് “യാരോ യാരോടി”

Ashwin Dev ‘രാച്ചസമാമനേ’ യുടെ വീഡിയോ വന്നോയെന്ന് നോക്കുന്നതിനിടയിലാണ് ‘അലൈ പായുതേ’ യിലെ ‘യാരോ യാരോടി’…

ലെഹങ്കയിൽ അതിസുന്ദരിയായി പെരുന്നാൾ ആശംസകൾ അറിയിച് നൈല ഉഷ.

നടിയും ദുബായിൽ അർ ജെ യുമായി വർക്ക് ചെയ്യുന്ന നൈല ഉഷ ഓരോ മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ്.

റോഷാക്ക്: പ്രേക്ഷകനുള്ള റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ് !

റോഷാക്ക്: പ്രേക്ഷകനുള്ള റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ് ! അനസ് കബീർ ഒരു ക്ളീഷേ പ്രതികാര…

“പിക്കാസോ “സെക്കന്റ് ലുക്ക് പോസ്റ്റർ

“പിക്കാസോ “സെക്കന്റ് ലുക്ക് പോസ്റ്റർ. പകിട,ചാക്കോ രണ്ടാമൻ എന്നി ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം…