ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറക്കി. ചിത്രം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. പുതുമുഖ സംവിധായകൻ ആയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയുന്നത്. ഒരു റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നറാണ് ഷെഫീക്കിന്റെ സന്തോഷമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. പാറത്തോട് ഗ്രാമത്തിൽ താമസിക്കുന്ന പരോപകാരിയായും പ്രവാസിയുമായ ഷെഫീക്കിന്റെ കഥയാണ് സിനിമ പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു .സംഗീത സംവിധാനം : ഷാൻ റഹ്മാന്, ഛായാഗ്രഹണം: എൽദോ ഐസക്, എഡിറ്റിങ്: നൗഫൽ അബ്ദുല്ല . ചിത്രത്തിന്റെ ബുക്കിങ് നാളെ മുതൽ ആരംഭിക്കും

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ