ഒട്ടകപ്പുറത്തേറിയ അറബിയായി ഉണ്ണിമുകുന്ദൻ, ‘ഷെഫീക്കിന്റെ സന്തോഷം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
195 VIEWS

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഒട്ടകപ്പുറത്തേറിയ അറബിയായി ഉണ്ണിമുകുന്ദൻ സെക്കന്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയന്‍ , ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവർ മറ്റു പ്രധാനപ്പെട്ട വേഷങ്ങളിൽ വരുന്ന ചിത്രം അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ‘ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന, ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന  ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, കൃഷ്ണപ്രസാദ്‌, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിവരും അഭിനയിക്കുന്നു. മേപ്പടിയാൻ എന്ന വിജയചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു.പാറത്തോട് ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. സംഗീതം-ഷാന്‍ റഹ്‌മാൻ, എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്- അരുൺ ആയൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ