COVID 19
എല്ലാവരും സഹകരിക്കും, സർക്കാർ ഒപ്പമുണ്ടായാൽ മതി
എന്നാൽ സർക്കാർ നൈസായി പ്രവാസികൾ വരുന്നതിനെ വൈകിപ്പിക്കുകയാണ്. കാരണം, ബാധ്യതയാണ് വരുന്നത്, എന്തിനു സർക്കാർ? കറവപ്പശുവായാണ് പ്രവാസി വരുന്നതെങ്കിൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന വീട്ടുകാർ പോലും ബാധ്യതയായി
130 total views

എല്ലാവരും സഹകരിക്കും, സർക്കാർ ഒപ്പമുണ്ടായാൽ മതി
(വേണമെങ്കിൽ ചക്ക വേരിലും എന്നാണല്ലോ)
എന്നാൽ സർക്കാർ നൈസായി പ്രവാസികൾ വരുന്നതിനെ വൈകിപ്പിക്കുകയാണ്. കാരണം, ബാധ്യതയാണ് വരുന്നത്, എന്തിനു സർക്കാർ? കറവപ്പശുവായാണ് പ്രവാസി വരുന്നതെങ്കിൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന വീട്ടുകാർ പോലും ബാധ്യതയായി വരുന്ന പ്രവാസിയെ എങ്ങനെ എങ്കിലും ഒഴിവാക്കാൻ ശ്രമിക്കും.അതല്ല എങ്കിൽ സർക്കാർ വിമാനത്താവളങ്ങൾ സജ്ജമാണെന്നും വരുന്ന പ്രവാസികളെ മൊത്തം കൊറണ്ടൈൻ ചെയ്യാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി വിമാന സർവീസിനുള്ള നുമതി വാങ്ങി തന്നാൽ മാത്രം മതി, പ്രവാസികൾ ടിക്കറ്റെടുത്തു വന്നു കൊള്ളും. ഇനി കൊറണ്ടൈൻ ആണ് പ്രശനം എങ്കിൽ ഇച്ഛാശക്തി ഉള്ള ഒരു സർക്കാരിന് ജനപങ്കാളിത്തത്തോടെ അത് നടപ്പിലാക്കാവുന്നതേ ഉള്ളൂ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചാൽ മതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊറണ്ടൈൻ ഏൽപ്പിക്കുമ്പോൾ സ്കൂളുകൾ കൊറണ്ടൈൻ കേന്ദ്രങ്ങളാക്കാം (രമ്യഹരിദാസിനെ ട്രോളിയതൊന്നും ഈ ഘട്ടത്തിൽ ഓർത്ത് പ്ലിങ്ങേണ്ടതില്ല) ചെലവ് വഹിക്കാൻ അതാത് പ്രദേശങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങളെ ഏൽപ്പിക്കാം , യൂത്തു കോൺഗ്രസ്സുകാരും ഡിവൈ എഫ് ഐക്കാരും ഒക്കെ ഈ ബാധ്യതകൾ ഏറ്റെടുക്കട്ടെ. നാം കമ്മ്യൂണിറ്റി കിച്ചൻ ഒക്കെ ചെയ്തതല്ലേ, അങ്ങനെ ജനപങ്കാളിത്തത്തോടെ പ്രവാസികളെ കൊണ്ടുവരാനും അവരെ പരിപാലിക്കാനും പറ്റും.
നാം അപ്ഡേറ്റഡ് അല്ലാതെ ചില വിദഗ്ദന്മാർ അടിച്ചു വിട്ട അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിതരാവേണ്ടതുണ്ട്. കോവിദഃ എന്നാൽ മൂർഖൻ പാമ്പിനെ പോലെ പേടിക്കേണ്ട ഒരു രോഗമല്ല, ഇനി അഥവാ ആണെങ്കിൽ തന്നെ നമുക് ഒരുപാടുകാലം ഇങ്ങനെ ഒളിച്ചിരിക്കാൻ ആവില്ല, മനുഷ്യരാശി നോക്കി നിൽക്കെ മരിച്ചു വീഴുന്ന രോഗങ്ങളെയും അതിജീവിച്ചിട്ടുണ്ട്. മനുഷ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ മനുഷ്യൻ കേവലം ഇരുന്നൂറു ആളുകളിലേക്ക് അവയുടെ ജന സംഖ്യ ചുരുങ്ങിപ്പോയിട്ടുണ്ട്. മറ്റൊരു ഘട്ടത്തിൽ ആയിരത്തിലേക്കും
വിദഗ്ദർ അടിച്ചു വിട്ട് അണ്ഡാഹവിശ്വാസങ്ങളിൽ ഒന്നാണ് ഒരു ബാത്രൂം ഉപയോഗിക്കാൻ പറ്റില്ല എന്നത്. ഒരു പഞ്ചായത്തിൽ എത്ര പേര് വരും ഒരുമിച്ചു, അവരെ ഒരുമിച്ചു താമസിപ്പിക്കേണ്ടതില്ല, ഇനി അഥവാ ഒരുമിച്ചു താമസിപ്പിച്ചാലും ഒരു ബാത്രൂം ഉപയോഗിച്ചാലും കുഴപ്പമില്ല, ഓരോ തവണ ബാത് റൂം ഉപയോഗിക്കുമ്പോഴും അത് ഡിസ് ഇൻഫെക്റ്റൻഡ് ചെയ്താൽ മതി, കുറച്ചു സാനിറ്റൈസർ വേണ്ടി വരും എന്നെ ഉള്ളൂ (ഇത് സാധ്യമാണെന്ന് സിംഗപ്പൂരിന്റെ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്) ഇനി അഥവാ സെപ്പറേറ്റു ബാത് റൂം വേണമെന്നാണെങ്കിൽ താത്കാലിക ബാത്റൂമുകൾ നിർമിക്കാൻ കഴിയും.ഇതൊക്കെ വിചാരിച്ചാൽ നടക്കാത്തതല്ല
രോഗലക്ഷണങ്ങൾ ഇല്ലാത്തവർ അവരവരുടെ വീട്ടിൽ കൊറണ്ടൈൻ ചെയ്താൽ മതിയാവും. ബാക്കിയുള്ളവരെ മതി പുറത്തു ചെയ്യുന്നത്.എയർപോർട്ടിൽ വരുന്ന പ്രവാസികളെ സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ചുള്ള വാഹനത്തിൽ അതാത് പഞ്ചായത്തുകൾ സജ്ജീകരിച്ച കൊറണ്ടൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുക ഒരു പഞ്ചായത്തിൽ എത്ര പേര് വരും. എല്ലാവരും ഒരുമിച്ചല്ലല്ലോ വരിക, പതിനാലു ദിവസം കഴിഞ്ഞും നെഗറ്റിവ് ആവുന്ന ആളെ പുറത്തു വിടാമല്ലോ
കേരളത്തിൽ അങ്ങോളം ഇങ്ങോളം അടഞ്ഞു കിടക്കുന്ന വീടുകൾ ഉണ്ട്. പ്രവാസികളുടേതായി, കളക്ടർ ഒരു ഉത്തരവിലൂടെ അത് താത്കാലികമായി എടുത്തു കൊറണ്ടൈൻ കേന്ദ്രങ്ങളാക്കാം, സ്കൂളുകൾ കൊറണ്ടൈൻ കേന്ദ്രങ്ങൾ ആക്കാം, ആരോഗ്യ കേന്ദ്രങ്ങളെ ചുമതല ഏൽപ്പിക്കാം, ഭക്ഷണകാര്യങ്ങളും ഇവർ പുറത്തു പോകുന്നുണ്ടോ എന്നകാര്യം ഓരോ കൊറണ്ടൈൻ കേന്ദ്രങ്ങളെ കേന്ദ്രമാക്കി ജനപങ്കാളിത്തത്തോടെ ഉള്ള സന്നദ്ധ സംഘങ്ങൾ രൂപീകരിച്ചു ഏൽപ്പിക്കാം.,
ചിലർക്ക് ഈ സൗകര്യങ്ങൾ മതിയാവുന്നില്ലെങ്കിൽ അവർ ഫൈവ്സ്റ്റാർ ഹോട്ടലുകളിലേക്ക് പോകട്ടെ. ഒരിക്കൽ കൂടി, പ്രവാസികൾ ബാധ്യതയാണ് അതിനാൽ അവരെ നൈസായി ഒഴിവാക്കാം അതിനെന്തെല്ലാം വിദ്യകളുണ്ട് എന്ന് കുരുട്ടു ബുദ്ധിയിൽ ആലോചിക്കേണ്ട സമയം അല്ല ഇത്, എങ്ങനെ അവരെ കൂടി ഉൾകൊള്ളാൻ കഴിയും എന്ന് ആലോചിക്കേണ്ട സമയം ആണ് പോകാൻ വേറെ ഇടമില്ല, ഉപേക്ഷിക്കരുത്.
131 total views, 1 views today