കൊളോണിയൽ കാലഘട്ടത്തിൽ പട്ടിണിയും പരിവട്ടവും കൊണ്ട് പൊലിഞ്ഞുപോയ ജീവനുകളുടെ ഒരു കണക്കെടുപ്പ്

0
201

Shelly Shawn

കൊളോണിയൽ കാലഘട്ടത്തിൽ പട്ടിണിയും പരിവട്ടവും കൊണ്ട് പൊലിഞ്ഞുപോയ ജീവനുകളുടെ ഒരു കണക്കെടുപ്പ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 1860 -61 ൽ ഉത്തർ പ്രദേശിൽ ഉണ്ടായ ക്ഷാമത്തിൽ രണ്ടുലക്ഷം ആളുകൾ പട്ടിണികിടന്നു മരിച്ചു. 1865 -66 ൽ ഒറീസ്സയിലും ബംഗാളിലും ബിഹാറിലും മദ്രാസിലും 20 ലക്ഷം. 1968 -70 ൽ ബോംബെയിലും പഞ്ചാബിലും രജപുത്താനയിലും പൊലിഞ്ഞത് ആകെ ജന സംഖ്യയുടെ നാലിൽ ഒന്ന്. 1876 -78 ൽ മദ്രാസ് മൈസൂർ മഹാരാഷ്ട്ര പഞ്ചാബ് എന്നിവിടങ്ങളിൽ 20 ലക്ഷം. 1896 -97 ൾ 45 ലക്ഷവും 1899 -1900 ൽ 25 ലക്ഷവും ഇംഗ്ലീഷ് എഴുത്തുകാരൻ ആയ വില്യം ദിഗ്‌ബി യുടെ അഭിപ്രായത്തിൽ 1854 മുതൽ 1901 വരെ രണ്ടു കോടി യിൽ പരം ആളുകൾ ഈയാം പാറ്റകളെ പോലെ പട്ടിണി കിടന്നു മരിച്ചു.

യൂറോപ്പിലും അമേരിക്കയിലും 1930 കാലഘട്ടങ്ങളിൽ ശരാശരിആയുസ്സ് 60 വയസ് ആണെന്നിരിക്കെ ഇന്ത്യയിലെ ജീവനുകൾക്ക് കല്പിക്കപ്പെട്ട ശരാശരി 30 ആയിരുന്നു എന്നോർക്കുമ്പോളാണ് കൊളോണിയൽ കാലഘട്ടത്തിന്റെ ഭീകരത മനസിലാവുന്നത്. ബംഗാൾ പിടിച്ചടക്കലോടെ ഇന്ത്യയിൽ ആധിപത്യം ആരംഭിച്ച അതെ സമയത്തതാണ് ബ്രിട്ടനിൽ ഇൻഡസ്ട്രിയൽ റിവൊല്യൂഷൻ ആരംഭിക്കുന്നത് ഇന്ത്യയിലെ ജനങളുടെ ചോര ഊറ്റി കുടിച്ച് വളർന്നുവന്ന ഒരു ഭീകര രാജ്യം എന്ന് തന്നെ ബ്രിട്ടനെ വിശേഷിപ്പിക്കേണ്ടി വരും.

Advertisements