മലയാളത്തിൽ ഒരു നടനും കിട്ടാത്ത ഭാഗ്യം പപ്പു ചേട്ടന് കിട്ടി

130

Shemeer Ibrahim

ലോകം മുഴുവൻ ആരാധകർ ഉള്ള സംഗീത ചക്രവർത്തി മുഹമ്മദ്‌ റഫി സാബ് ഒരു മലയാളം സിനിമക്കായ് ആലപിച്ച ഹിന്ദി ഗാനം(ശബാബ് ലേക്കെ വോ ) പാടി അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചത് കുതിരവട്ടം പപ്പുവിനാണ്, കൂടെ ജോഡിയായി അഭിനയിച്ചത് അടൂർ ഭവാനിയും ..
1980 ൽ പുറത്തിറങ്ങിയ സുകുമാരൻ, മധുമാലിനി തുടങ്ങിയവർ അഭിനയിച്ച തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിന് സംഗീത സംവിധാനം നൽകിയത് ജിതിൻ ശ്യാം ആണ്.. റഫി സാബിന്റെ വല്ല്യ ആരാധകനായ ജിതിൻ ശ്യാം എന്ന മുഹമ്മദ്‌ ഇസ്മായിൽ റഫി സാബിനെ കൊണ്ട് വിവിധ ഹിന്ദി ചിത്രങ്ങളിൽ നിന്നായി 6 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്..

മലയാളത്തിൽ ഒരു ഗാനം തന്റെ ഇഷ്ട ഗായകനെ കൊണ്ട് പാടിക്കാൻ കുറേ ശ്രമിച്ചു, പക്ഷേ മലയാള വാക്കുകളുടെ ഉച്ചാരണം പഠിച്ചെടുക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് അവസാനം ഹിന്ദി ഗാനം അദ്ദേഹത്തെ കൊണ്ട് ആലപിച്ചു ആ സിനിമയിൽ ഉൾപ്പെടുത്തുക ആയിരുന്നു.. റഫി സാബിന്റെ മരണശേഷം ആണ് ആ ഗാനം പുറത്തിറങ്ങിയത്..മലയാളത്തിൽ പ്രേം നസീർ, മധു, സുകുമാരൻ, സോമൻ തുടങ്ങി അനവധി നായകന്മാർ തിളങ്ങി നിൽക്കുന്ന സമയത്ത് റഫി സാബിന്റെ ശബ്ദത്തിൽ ഉള്ള ഗാനം ആലപിക്കാൻ ഭാഗ്യം ലഭിച്ചത് അന്നത്തെ ഹാസ്യ നടൻ ആയ കുതിരവട്ടം പപ്പുവിനായിരുന്നു എന്നതാണ് രസകരം..