ക്ഷമിക്കണം രാജേഷ്, ഞങ്ങളൊരു നന്ദികെട്ട ജനതയാണ്

4988

Shemeer Tp എഴുതുന്നു

ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു എം ബി രാജേഷ്.
തൊണ്ണൂറുകളുടെ അവസാനം വരെ
കെ എസ് യുവിന് മൃഗീയമായ
ആധിപത്യമുള്ള ക്യാമ്പസ്സിൽ
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട
സഖാവിന്റെ മുണ്ടൂരിയെടുത്ത് കെ എസ് യുക്കാർ
തല്ലിയോടിച്ച ഒരു കഥയുണ്ട്.

അടിവസ്ത്രം മാത്രം ധരിച്ചു ക്യാമ്പസിലൂടെ ഓടേണ്ടി വന്ന ആ സഖാവ് പിന്നീട് ആ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാനത്തെ
തന്നെ ഏറ്റവും അനിഷേധ്യനായ നേതാവായാണ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
പിന്നീട്,
ആ ക്യാമ്പസുൾപ്പെടുന്ന സ്ഥലത്തെ പ്രതിനിധീകരിച്ചു രണ്ടു തവണ എംപിയായി,നാട്ടുകാർക്കും വീട്ടുകാർക്കും,കൂട്ടുകാർക്കും ഉപകാരപ്പെട്ടവനായി.
ഇന്ത്യയിലെ ഓരോ ജനപ്രതിനിധിക്കും മാതൃകയായി.

എം ബി രാജേഷ് എന്ന വ്യക്തിയെ അടുത്തറിയുന്നവർക്കറിയാം,
ഈ പരാജയവും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമായി ഭവിക്കുന്ന ഇന്ധനമായേ പരിണമിക്കൂ എന്ന്..!

നഷ്ടം പാലക്കാടിന് മാത്രമല്ല,
കേരളീയ പൊതു സമൂഹത്തിനുമല്ല,
പ്രതികരണ ശേഷിയും ചിന്താ ശേഷിയും ഇനിയും കൈമോശം വരാത്ത ഇന്ത്യൻ യുവതയ്ക്ക് മുഴുക്കെയാണ്….!

ക്ഷമിക്കണം രാജേഷ്,
ഞങ്ങളൊരു നന്ദികെട്ട ജനതയാണ് !!

Previous articleഈ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം
Next articleഎങ്ങനെ നമ്മൾ തോൽക്കാതിരിക്കും ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.