സിംപ്റ്റംസ്‌ ഇല്ലാത്ത രോഗികൾക്ക് ലോകരാജ്യങ്ങളിൽ ഇല്ലാത്ത ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് വേണോ ?

45

Shemeersha Chz

നമ്മുടെ ഈ കൊച്ചു കേരളം ആരോഗ്യരംഗത് വളരെ അധികം നിലവാരം പുലർത്തുന്നു.കൊറോണ വന്നപ്പോളും മറ്റാർക്കും അവകാശപ്പെടാനാവാത്ത വിധം കേരളം ഫലപ്രദമായി ചെറുത്ത് നിന്നു. കേരളത്തിലെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അഭിമാനിക്കാവുന്ന പ്രതിരോധം കോവിഡിന് എതിരെ തീർത്തു. ടെസ്റ്റ് പോസിറ്റീവ് ആയാൽ റൂട്ട് മാപ്പും ട്രേസിങ്ങുമൊക്കെ ഫലപ്രദമായി നടന്നു.എന്നാൽ സമൂഹവ്യാപനം സ്ഥിരീകരിച്ച ഈ സമയത്ത്, ലോക്ക് ഡൗണും മറ്റ് ബുദ്ധിമുട്ടുകളുമായി 4 മാസം അതിജീവിച്ച ഒരു ജനതയുടെ മേൽ ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്ന സ്ട്രാറ്റജി ഫലപ്രദമാണോ??

ഞാൻ പോസിറ്റീവ് ആയി വാളകം ഫസ്റ് ലൈൻ ട്രീറ്റമെന്റ് സെന്ററിൽ വന്നപ്പോൾ മറ്റൊരു ആംബുലൻസിൽ ഒരു 45 വയസ് പ്രായമുള്ള സ്ത്രീയും വന്നിരുന്നു. അവർ ആകെ അസ്വസ്ഥയാണ്. മുഖം ഒക്കെ വിളറി ഇരിക്കുന്നു. ഞാൻ കാര്യങ്ങൾ അന്വഷിച്ചു. ഇത് വരെ കൂൾ ആയിരുന്ന സ്ത്രീ ആണ്. ഇപ്പോൾ ഭയങ്കര ടെൻഷൻ. ബിപി ചെക്ക് ചെയ്തപ്പോൾ വളരെ കൂടുതൽ. ഒറ്റക്ക് ഫസ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറുന്നതിന്റെ ടെൻഷൻ ആണ്. ഇപ്പോൾ ഇതൊരു ഹോസ്പിറ്റൽ അല്ലാത്തത് കൊണ്ട് ഇവിടെ അഡ്മിറ്റ് ചെയ്യുന്നില്ല. ജില്ലാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും എന്നാണ് തോന്നുന്നത്. വീട്ടിൽ ആയിരുന്നെങ്കിൽ സുഖമായി ഇരിക്കേണ്ട സ്ത്രീ ആണ്.
മറ്റൊരു കേസ് ഇന്ന് സ്ഥിരീകരിച്ച ചോഴിയക്കോട് തന്നെയുള്ള ഒരു കൊച്ചു പെണ്കുട്ടിയുടേത് ആണ്. മിക്കവാറും നാളെ ഫസ്റ്റ് ലൈൻ സെന്ററിലേക്ക് മാറ്റും. ആ കുട്ടിയുടെ ട്രോമാ ഒന്ന് ആലോചിച്ചു നോക്കൂ… യാതൊരു സിംപ്റ്റംസും ഇല്ല. വീട്ടിൽ കർശനമായി ക്വറന്റീനിൽ ഇരിക്കുന്നു. ഇവിടേക്ക് ഒറ്റക്ക് വരുമ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ എങ്ങനെ മാറുമെന്ന് കണ്ടറിയാം.

ഇനി സാമ്പത്തികം നോക്കാം, നമുക്കറിയാം ധാരാളം കുടുംബങ്ങൾ പട്ടിണിയിൽ ആണ്. ലോക്ക് ഡൌൺ അവരെ തകർത്തു കഴിഞ്ഞു. സർക്കാർ സഹായങ്ങൾ ഒന്നും മതിയാകുന്നില്ല. ആ അവസ്ഥയിലും എനിക്ക് പോസിറ്റീവ് ആയപ്പോൾ ആംബുലൻസ് എന്റെ വീട്ടിൽ നിന്ന് വാളകത്തേക്ക് എന്നെയും കൊണ്ട് ഓടി. മിനിമം ഒരു 3000 രൂപ എങ്കിലും റെന്റ് പ്രതീക്ഷിക്കാം. ഒരു ദിവസം ഒരു നേരത്തെ ഫുഡ് 25 രൂപ കണക്ക് കൂട്ടിയാൽ ഒരു ദിവസം 75 രൂപ. 10 ദിവസം 750 രൂപ. പോരാത്തേന് ആരോഗ്യപ്രവർത്തകരുടെ അമിത അധ്വാനവും. ഗവണ്മെന്റിനു ചിലവ് 3750 രൂപ.മറിച്ചു ഹോം ക്വാറന്റൈനിൽ ആയിരുന്നെങ്കിൽ സർക്കാരിന് ലാഭവും രോഗിക്ക് മാനസികാരോഗ്യവും കിട്ടിയേനെ… ഈ സ്ട്രാറ്റജി ശെരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അടച്ചു പൂട്ടൽ ഉണ്ടാക്കുന്ന സമ്പദ്വ്യവസ്ഥയുടെ തകർച്ച,അടിസ്ഥാനവർഗ്ഗത്തിന്റെ ദാരിദ്ര്യം എല്ലാം നമ്മൾ ഇപ്പോൾ സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ബെപ്രോഡക്ട് ആണ്. ലോക രാജ്യങ്ങളുടെ സമീപനം നമ്മളും സ്വീകരിക്കേണ്ടിയിരിക്കുന്നു.ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.