യോഗിയുടെ നെറികെട്ട പോലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഒന്നര കിലോമീറ്റർ താണ്ടിയവൻ

159

Shemi Spencer

ഹാത്രസിൽ നിന്നും ഒരു വാർത്തകൂടെ കേട്ടു.ക്രൂര പീഡനത്തിനരയായി കൊല്ലപ്പെട്ട മനീഷ എന്ന പെൺകുട്ടിയുടെ കുടുംബത്തിലെ ഒരു കൊച്ചു പയ്യൻ മാധ്യമങ്ങളെ കാണാൻ വന്ന ഭീതിയേറിയ വാർത്ത. ദളിത്‌ പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ അറിയാവുന്ന തെളിവുകൾ കുടുംബത്തിന്റെ പ്രതിനിധി എന്നോണം കടന്നുവന്നത്‌ വെറും പതിനഞ്ച്‌ വയസ്സ്‌ മാത്രമുള്ള കൊച്ചുകുട്ടി.ബാക്കിയുള്ള കുടുംബാംഗങ്ങളെയെല്ലാം പോലീസ്‌ വീട്ടിൽ ബന്ധിയാക്കി വെച്ചിരിക്കുകയാണത്രേ.മാധ്യമങ്ങൾക്കോ രാഷ്ട്രീയക്കാർക്കോ അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്‌.

ഒന്നരകിലോമീറ്റർ ഇപ്പുറത്ത്‌ ബാരിക്കേഡ്‌ വെച്ച്‌ ഹാത്രസിലേക്കുള്ള വഴി അടച്ചിട്ടുമുണ്ട്‌.അതിനിപ്പുറത്താണ്‌ മാധ്യമങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്‌.യോഗിയുടെ നെറികെട്ട പോലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഒന്നര കിലോമീറ്റർ താണ്ടിയവൻ മാധ്യമങ്ങൾക്ക്‌ മുന്നിലേക്ക്‌ വന്നു.പോലീസുകാരൊന്നും കാണാത്ത തരത്തിൽ മാധ്യമ പ്രവർത്തകർ അവനെ വലയം ചെയ്ത്‌ കാര്യങ്ങൾ ചോദിച്ചു തുടങ്ങി.’മൊബെയിലുകളെല്ലാം പിടിച്ചുവെച്ചിരിക്കുന്നു. ആരെയും കാണാൻ അനുവദിക്കുന്നില്ല. കുടുംബങ്ങളെ വീട്ടിൽ ബന്ധിയാക്കിയിരിക്കുകയാണ്‌. ചിലർക്ക്‌ പോലീസിൽ നിന്നും മർദനമേറ്റിട്ടുണ്ട്‌.’അവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പോലീസ്‌ അവർക്കു നേരെവന്നു. മുഖത്ത്‌ വെച്ചിരിക്കുന്ന മാസ്കിനെ ഊരിയെടുത്ത്‌ അവനെ തള്ളിമാറ്റി. അവൻ അരികിലുള്ള പാടവരമ്പിലൂടെ ഓടിയൊളിച്ചു.

എവിടെ നിന്നാണ്‌ നാമീ വാർത്ത കേൾക്കുന്നതെന്നറിയോ..?ഞാനും നിങ്ങളും വസിക്കുന്ന ജനാധിപത്യ ഇന്ത്യയിൽ നിന്ന്.
എന്തിനാണ്‌ പോലീസുകാർക്ക്‌ അവരോടിത്ര അസഹിഷ്ണുത.ആരെയാണ്‌ ഇവർ സംരക്ഷിക്കാൻ ശ്രമിക്കുന്നത്‌. അതിക്രൂരമായ കുറ്റകൃത്യം ചെയ്ത ഈ തെമ്മാടിക്കൂട്ടങ്ങളേയോ..കഴിഞ്ഞ കാലങ്ങളിൽ യു പിയിൽ നിന്നും വായിച്ച വാർത്തകളിൽ ക്രൂര ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല.അവരൊക്കെ മരണമടഞ്ഞത്‌ അതിക്രൂരമായിട്ടായിരുന്നു.
കണ്ണുകൾ വരെ ചൂഴ്‌ന്നെടുത്ത നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പോലും അതിലുണ്ട്‌.ഇതേതോ പ്രത്യായശാസ്ത്രത്തിന്റെ തിയറികളിലൊന്നാണെന്ന് ഞാൻ സംശയിക്കുന്നുണ്ട്‌.അതല്ലാതെ കാമവെറിമൂലമായിരുന്നെന്ന് കരുതാൻ കഴിയില്ല.അല്ലെങ്കിൽ പോലീസിനെ ഇത്രയതികം ഇൻഫ്ലുവൻസ്‌ ചെയ്യാൻ ഈ കാമവെറിയന്മാർക്ക്‌ ആരാണുണ്ടാവുക.
പോലീസിന്‌ അതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന ലാഭമെന്താണ്‌. ശരി കൈക്കൂലിയാണെങ്കിൽ ഒരു മനീഷ മാത്രമല്ലല്ലോ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്‌.

എത്രയോ മനീഷമാർ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്‌ അവിടെ അരുംകൊലക്ക്‌ ഇരയായിട്ടുണ്ട്‌.എല്ലാ പ്രതികൾക്കും ഇതുപോലെ കൈക്കൂലി കൊടുത്ത്‌ നിർത്താൻ സാധിച്ചുവെന്നോ..?ആ പെൺകുട്ടിയെ പിച്ചി ചീന്തിയതിൽ എന്തേ അവരുടെ വിദ്വേശവെറി തീരാതെ പോയത്‌.കൊലചെയ്തിട്ടും വിദ്വേശവെറി തീർന്നില്ലല്ലോ. ഇപ്പോൾ ആ കുടുംബത്തെ മുഴുക്കെ ഹാത്രസ്‌ എന്ന ഒരു ഗ്രാമം മുഴുക്കെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം മുഴുക്കെ അവർ പിച്ചിച്ചീന്തുകയല്ലേ.അതൊരുപക്ഷെ പടർന്ന് പന്തലിച്ച്‌ നാളെ നമ്മുടെ ഗ്രാമങ്ങളിലേക്കും എത്താം.അന്നേരം നമ്മുടെ സർവ്വ സ്വാതന്ത്രങ്ങളും ബാരിക്കേഡ്‌ വെച്ച്‌ അവർ നിശേധിച്ചെന്നും വരാം.
അന്നേരം നാം കാത്തിരിക്കുന്ന ജനാധിപത്യമോ നീതിയോ ഇവിടെ വരാൻ പോകുന്നില്ല.കാരണം ഇന്ത്യയുടെ ജനാധിപത്യമിന്ന് പതിനഞ്ചുവയസ്സുകാരന്റെ രൂപത്തിൽ പാടവരമ്പിലൂടെ ഓടുകയാണ്‌.
Shame on 😏