ഇനി ഒരു വംശീയ കലാപത്തിലൂടെ കുടിയേറ്റക്കാരെ ഉന്മൂലനം ചെയ്യുക നിസാരമായിരിക്കും

430

വലിയൊരു കലാപത്തിനു വഴി ഒരുങ്ങുന്നു

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള ബംഗാളി കുടിയേറ്റം ഉണ്ടായിരുന്നു. കോളനി മേധാവികളുടെ സമ്മതവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ കുറഞ്ഞ ജനസംഖ്യയും സ്വര്‍ണ്ണം വിളയുന്ന മണ്ണും കഠിനാധ്വാനികളായ ബംഗാളികളെ അസം അടങ്ങുന്ന ഭാഗങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു. ഇന്ത്യാ വിഭജനവും ബംഗ്ലാദേശിന്‍റെ ആവിര്‍ഭാവവും കുടിയേറ്റത്തിന്‍റെ ഒഴുക്കിന് കാരണമായി. ഇത് പക്ഷേ ജനസംഖ്യാതുലനാവസ്ഥ തകിടം മറിച്ചു. 1971 കരാര്‍ പ്രകാരം മുഴുവന്‍ കുടിയേറ്റക്കാരെയും ഇന്ത്യന്‍ പൌരന്‍മാരായി അംഗീകരിച്ചിരുന്നു. അവരോടാണ് ഇപ്പോള്‍ പൌരന്മാര്‍ ആണെന്ന് തെളിയിക്കാന്‍ ആവിശ്യപെടുന്നത്. 40 ലക്ഷം പേരോടാണ് ഇതാവിശ്യപെട്ടിരിക്കുന്നത്. നാളെ തന്നെ തെളിയിക്കണം എന്നല്ല. പക്ഷേ ഇനിയുള്ള ഓരോ ദിവസങ്ങളും അവര്‍ രാജ്യമില്ലാത്തവരാണ്. അഭയാര്‍ഥികള്‍ പോലുമല്ല. കുടിയേറ്റക്കാരെ ആക്രമിച്ചാല്‍ ആര്‍ക്കും പരിഭവം ഉണ്ടാകില്ല.

അതിര്‍ത്തി കടന്നുള്ള കുടിയേറ്റം തടയുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയമാണോ ? പ്രതിരോധത്തിനും രാജ്യരക്ഷക്കും ബജറ്റില്‍ ഇത്രയധികം തുക വകയിരുത്തുമ്പോള്‍ ഓരോ പൌരനോടും സര്‍ക്കാര്‍ ഉത്തരം പറയണം. ഇനി പതിറ്റാണ്ടുകള്‍ മുന്‍പുള്ള കുടിയേറ്റത്തിനു ഇന്ത്യന്‍ സര്‍ക്കാരും കാരണമായിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും കിഴക്കന്‍ പാകിസ്ഥാന്‍ എന്ന ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ ഇന്ത്യ സൈനികമായി തന്നെ രംഗത്ത് ഉണ്ടായിരുന്നു. മുക്തിവാഹിനി എന്ന പേരില്‍ ബംഗ്ലാ യുവാക്കളെ ആയുധവും പണവും നല്‍കി സജ്ജരാക്കി പാകിസ്ഥാനെതിരെ പോരാടാന്‍ ഊര്‍ജ്ജം നല്‍കിയത് ഇന്ത്യ തന്നെയാണ്. സ്വതന്ത്രാനന്തരം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇന്ത്യ പരിഹാരം കണ്ടെത്തും എന്ന ഉറപ്പാണ് ജനറല്‍ ജഗജിസിംഗ് അറോറ ബംഗ്ലാ ചെറുപ്പക്കാര്‍ക്ക് നല്‍കിയത്. ബംഗ്ലാദേശിന്‍റെ ഉത്ഭവം ഉണ്ടാക്കിയ പട്ടിണിയും തൊഴിലില്ലഴമയും ബംഗ്ലാദേശികളെ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിനു നിര്‍ബന്ധിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനു അതില്‍ നിന്നും കൈകഴുകാന്‍ സാധിക്കില്ല.

നിരവധി തവണ വംശീയ കലാപങ്ങള്‍ അരങ്ങേറിയ മേഖലയാണ് അസം. ബോഡോ ഗോത്രവും മുസ്ലിങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സാധാരണമാണ്. ബോഡോകള്‍ക്ക് പ്രതേകം സംസ്ഥാനം വേണമെന്ന് ആവിശ്യപെട്ട് ബോഡോ ലിബറേഷന്‍ ടിഗേര്‍സിന്‍റെ നേതൃതത്തില്‍ അഴിച്ചു വിടുന്ന ഭീകരാക്രമണങ്ങള്‍ വംശീയ കലാപത്തിനും കൂടിയാണ് സാഹജര്യം ഒരുക്കിയിരുന്നത്. ബംഗ്ലാദേശുകാരാണ് പ്രശ്നം ഉണ്ടാക്കുന്നത്‌ എന്നാണ് ഒരു ഭാഷ്യം. വര്‍ഷങ്ങളായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി അടഞ്ഞു കിടപ്പാണെന്നു ആരോപണം ഉന്നഴിക്കുന്നവര്‍ മറന്നു പോകുന്നു. ഉള്‍ഫയും മറ്റു ഗോത്ര സംഘടനകളിലും മുസ്ലിങ്ങള്‍ അല്ല അവരാണ് മേഘലയില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്‌. യുവാക്കളില്‍ വംശീയ വിഷം കുത്തിവെച്ചാണ് ഉള്‍ഫയും, blt, എജിപിയും, ആള്‍ അസം സ്റ്റുഡാന്റ്റ് യൂണിയനും തുടങ്ങിയവ അസമില്‍ പ്രവര്‍ത്തിക്കുന്നത്.

ഇനി ഒരു വംശീയ കലാപത്തിലൂടെ കുടിയേറ്റക്കാരെ ഉന്മൂലനം ചെയ്യുക നിസാരമായിരിക്കും.

ക പ : ഷെരീഫ് ചുങ്കത്തറ