ഫോക്കർ ഫ്രണ്ട്ഷിപ്പ് എന്ന ചെറുവിമാനം

306

ഫോക്കർ ഫ്രണ്ട്ഷിപ്പ് എന്ന ചെറുവിമാനം
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
—————
ഇതാണ് 1970കളിലും അതിനു മുമ്പും ഉണ്ടായിരുന്ന FF എന്ന ചുരുക്ക പേരില്‍ അറിഞ്ഞിരുന്ന Fokker Friendship എന്ന ചെറുവീമാനം. ഇന്ത്യയിലെ ആഭ്യന്തരയാത്രക്ക് ഇതാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ജെറ്റ് എയർവെയ്സും കുറച്ചു നാള്‍ ഇതുപയോഗിച്ചു.
അന്നൊക്കെ ബോംബെയില്‍ നിന്നും വെല്ലിംഗ്ട്ടന്‍ ഐലണ്ടിലുള്ള നേവല്‍ ബേസിലെ കൊച്ചി എയർപോർട്ടിലേക്ക് മൂന്ന്‍ മണിക്കൂറും വിസിബിലിറ്റി (കാഴ്ച്ച) കുറവുള്ളതോ മേഘങ്ങളിലൂടെ പോകുമ്പോഴോ കാലാവസ്ഥ മോശമായതോ ആയ സമയങ്ങളില്‍ മൂന്നര മണിക്കൂര്‍ വരെ സമയമെടുക്കുമായിരുന്നു. യാത്രയില്‍ പ്രത്യേകിച്ച് ലാൻഡിംഗില്‍ വളരെ ജർക്കിംഗ് (കുലുക്കം) ഉണ്ടായിരുന്നു. ചില എയര്‍ പോക്കറ്റുകളില്‍, പ്രത്യേകിച്ച് ഗോവയുടെയും കൊച്ചിയുടേയും പുറത്ത് അറബിക്കടലിന്റെ മുകളില്‍ റോഡിലെ വാഹനങ്ങള്‍ ഗട്ടറില്‍ വീഴുന്ന പോലെ സംഭവിക്കുമായിരുന്നു. അപ്പോള്‍ മിക്കവരും കരയുമായിരുന്നു.Image result for fokker friendship
ഇതിനിടയില്‍ ഒരു കാര്യം അറിയാത്തവർക്ക് ഞാന്‍ അറിയീക്കട്ടെ? ഈ കൊച്ചി എയർപോർട്ട് ഇപ്പോഴത്തെ അങ്കമാലിയിലെ നെടുമ്പാശ്ശേരി എയർപോർട്ട് അല്ല. മദ്രാസ് പ്രവശ്യയിലെ വെല്ലിംഗ്ട്ടന്‍ പ്രഭുവിന്റെ കാലത്ത് കൊച്ചിക്കായലില്‍ നിന്ന് മണ്ണ് മാന്തി കപ്പൽ കൊണ്ട് മണ്ണ് എടുത്തു കായലില്‍ ഉണ്ടാക്കിയ ഒരു തുരുത്ത് ആണ് വെല്ലിംഗ്ട്ടന്‍ ഐലൻണ്ട് . മട്ടാഞ്ചേരി വാർഫും അവിടെയാണ്. ഇപ്പോള്‍ ആ എയർപോർട്ട് നേവല്‍ ബെയ്സ് ആണ്. അന്നൊക്കെ കൽക്കരി ട്രെയിന്‍ പുറപ്പെടുക മട്ടാഞ്ചേരിയില്‍ നിന്നാണ്. മട്ടാഞ്ചേരി ഹാർബർ – ബോംബെ ദാദർ ടിക്കറ്റ്.
ഇത്തരം ഫ്ലൈറ്റുകളിലെ സീറ്റുകള്‍ വളരെ അടുത്തായിരുന്നതിനാല്‍ ഇരിക്കാന്‍ പ്രത്യേകിച്ച് എന്നെ പോലെയുള്ളവർക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന്റെ ചിറകിന്റെ ഭാഗം നോക്കുക. രണ്ടു ചിറകിന്റെയും മുൻവശത്ത് വളരെ വലിയ പങ്കകള്‍ ഉണ്ടാവും. പാർക്കിംഗ് ബേയില്‍ നിന്നും ടർമാക്കിലൂടെ റൺവേയില്‍ ചെന്ന് ടേക്ക് ഓഫിനു മുമ്പ് ആ പങ്കകള്‍ വളരെ വേഗതയില്‍ കറക്കും അതിനു ശേഷമാണ് ടേക്ക്ഓഫ്‌ ചെയ്യുക. ഭയങ്കര പ്രകമ്പനമാണ്‌ അപ്പോള്‍ ഉണ്ടാവുക.
പാസഞ്ചറിന് ഇറങ്ങാനും കയറാനുമുള്ള ഗോവണി അവിടെത്തെ ജോലിക്കാര്‍ തള്ളി എത്തിക്കുകയായിരുന്നു. പിന്നീടാണ് വാഹനത്തില്‍ ഫിറ്റ്‌ ചെയ്ത ഗോവണിയും ഇപ്പോള്‍ ഇടനാഴിയിലൂടെ ഫ്ലൈറ്റില്‍ കയറാവുന്ന സിസ്റ്റം ആയത്. എന്നാല്‍ വർഷങ്ങൾക്കു് മുമ്പ് തന്നെ ഫ്രാൻസില്‍ ബോർഡിംഗ് പാസ്‌ കഴിഞ്ഞു ഇരിക്കുന്ന റൂം നേരെ ഫ്ലൈറ്റിന്നടുത്തു ചെല്ലുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കാരണം ആ റൂമിന്റെ താഴെ വീലുകള്‍ ഉണ്ടാവുമായിരുന്നു. ലഗ്ഗേജ് ഇന്നത്തെ പോലെ കണ്ടയ്നര്‍ സിസ്റ്റം അല്ലായിരുന്നു. അവ ഫ്ലാറ്റില്‍ നിന്നും എയർപോർട്ടിലെക്ക് കൊണ്ട് വരുന്ന ചെറിയ വാഹനത്തില്‍ കയറ്റുന്നത് പോർട്ടർമാര്‍ ആയിരുന്നു.Related image
പിന്നീടാണ് എയർബസ്‌ A320 വന്നത്. അത് വന്നപ്പോള്‍ ഒരു രസമുണ്ടായി. മുകളില്‍ പോകുന്ന ഫ്‌ളൈറ്റ് എയര്‍ “ബസ്‌”. അന്ന് താഴെ ഓടുന്ന KSRTC ബസ്സുകളില്‍ തിരുവനന്തപുരം കണ്ണൂര്‍ റോഡില്‍ ഒരു ടെറാ”പ്ലൈന്‍” ഉണ്ടായിരുന്നു. അത് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നിറുത്തി.
അത് പോലെ ഇത് എഴുതുമ്പോള്‍ ഞാന്‍ ദു:ഖകരമായ മറ്റൊരു കാര്യം ആലോചിക്കുകയാണ്. ഇതിനു ശേഷം വന്ന ബോയിംഗ് 747ല്‍ പെട്ട എയര്‍ ഇന്ത്യയുടെ ‘എമ്പറര്‍ അശോക’ 1978 ജനുവരി 1ന്നു ബോംബെയില്‍ നിന്ന് ടേക്ക് ഓഫ്‌ ചെയ്ത് വെറും 3 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ബാന്ദ്ര കടലില്‍ പൊട്ടി തെറിച്ചു വീണു. പാസഞ്ചറും ക്രൂവും കൂടി 213 പേര്‍ മരിച്ചു. അതില്‍ എന്നെ കാട്ടൂര്‍ നെടുമ്പുര മദ്രസയില്‍ പഠിപ്പിച്ച തളിക്കുളത്തെ ഒരു തങ്ങളും എന്റെ കൂടെ തൃപ്രയാര്‍ പോളിടെക്ക്നിക് കോളേജിൽ പഠിച്ച ചിറക്കലെ ഒരു സുഹറാബിയും ഉണ്ടായിരുന്നു. എല്ലാവർക്കും എന്റെ പ്രാർത്ഥനകള്‍.
ഈ ഫോട്ടോവില്‍ കാണുന്ന മാതൃകയിലെ ഫ്ലൈറ്റില്‍ ഞാനും കുടുംബവും ഒരു പാട് പ്രാവശ്യം ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്.