കേരളത്തിലിരുന്നു നാമനുഭവിക്കുന്ന പ്രിവിലേജുകൾ ഒന്നുമില്ലാതെ തെരുവിൽ മരിച്ചു വീഴുന്ന മനുഷ്യരാണ് ഇന്ത്യ മുഴുവൻ

125

Sherin Beeyes writes

ഞാൻ ഹൈദരാബാദിലാണ് ലോക് ടൗൺ തുടങ്ങിയപ്പോൾ മുതൽ. ഒരു പക്ഷെ നാട്ടിലേക്കു പോകാമാരുന്നു. 18 നു ഒരു ടിക്കറ്റും ഉണ്ടാരുന്നു. പക്ഷെ ഓൺലൈൻ ക്‌ളാസ്സുകൾ എടുക്കേണ്ടതും പിന്നെ നിവൃത്തി ഉണ്ടെങ്കിൽ യാത്ര ചെയ്യാതിരിക്കുന്നതാണ് പ്രോട്ടോകാൾ എന്നും തിരിച്ചറിഞ്ഞാണ് ടിക്കറ്റ് ക്യാൻസൽ ചെയ്തത്.

പറഞ്ഞു വന്നത് ലോക് ടൗൺ കാലത്തെ അനുഭവങ്ങളെ കുറിച്ചാണ്. നിങ്ങൾ കേരളത്തിലിരുന്നു അനുഭവിക്കുന്ന പ്രിവിലേജുകൾ ഒന്നും ഇല്ലാതെ തെരുവിൽ മരിച്ചു വീഴുന്ന മനുഷ്യരാണ് ഇന്ത്യ മുഴുവൻ. കഴിഞ്ഞ ദിവസം വഴിയിൽ വീണു മരിച്ചു കിടന്ന ഒരു മനുഷ്യന്റെ പോക്കറ്റിൽ covid ടെസ്റ്റ് സ്ലിപ് ഉണ്ടായിരുന്നു: ഇവിടെ അടുത്ത്, വളരെ അടുത്ത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സുഹൃത്തുക്കൾ പലരും ഭക്ഷണം ഉണ്ടാക്കി വഴിയിൽ ജീവിക്കുന്ന മനുഷ്യർക്ക് വിതരണം ചെയ്യുകയാണ്. ആളൊഴിഞ്ഞ നേരം ATM യിൽ പോയപ്പോ അതിന്റെ വരാന്തയിലും ഒരുപാട് പേര് കിടക്കുന്നു. migrant labourers ക്യാമ്പുകളിൽ ഭക്ഷണം എത്തുന്നത് NGO കൾ പ്രവർത്തിക്കുന്നത് കൊണ്ട് മാത്രം.

ഹൈദരാബാദിൽ NGO സാന്നിധ്യം ഉണ്ട്, നന്നായിത്തന്നെ. അതും സ്ത്രീകളുടെ നേതൃത്വത്തിൽ ഉള്ളവ ഒട്ടേറെ. പലരും അടുത്ത ചങാതികളായതു കൊണ്ട് പറയുന്നതല്ല, നിന്ന നില്പിൽ, ശൂന്യതയിൽ നിന്നും ഇത്രയും റിസോഴ്‌സസ് ഉണ്ടാക്കി ആയിരക്കണക്കിന് വരുന്ന ആളുകളെ പോറ്റാൻ ഓടി നടക്കുന്ന ആ മിടുക്കികളെ ഓർമിക്കുമ്പോൾ തന്നെ ഉൾപുളകം ഉണ്ടാകും. ഓൾഡ് സിറ്റിയിലെ നിങ്ങൾ ഫണ്ടമെന്റലിസ്റ്റുകളെന്നു വിളിക്കുന്ന മുസ്ലിം സ്ത്രീ സംഘടനകൾ പ്രത്യേകിച്ചും. പക്ഷെ അവർ മാത്രമല്ല, എത്ര എത്ര സ്ത്രീകളാണ് ദിവസവും അമ്പതു പേർക്കെങ്കിലും ഭക്ഷണം ഉണ്ടാക്കുന്നത്!

പറഞ്ഞു തുടങ്ങിയത് നിങ്ങളുടെ പ്രിവിലേജിനെ പറ്റിയാണ്. ഒരിക്കലും റീജിയണൽ ഐഡന്റിറ്റി ആഘോഷിച്ചിരുന്ന ആളല്ല ഞാൻ ഓണാഘോഷം എന്നൊക്കെ പറഞ്ഞു മലയാളികൾ ഒരുമിച്ചു കൂടുന്നതിനെ പുച്ഛിച്ചിട്ടും ഉണ്ട് പുറത്തെ ക്യാമ്പസുകളിൽ. മലയാളി കമ്മ്യൂണിറ്റി കളിൽ മാത്രം ഒതുങ്ങി ജീവിക്കുന്നവരോട് അകലം പാലിക്കാറുമുണ്ട്. പക്ഷെ ഈ നിമിഷം, നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല, നിങ്ങളുടെ സൗഭാഗ്യം.

ഈ ആശുപത്രി ഐസൊലേഷൻ വാർഡുകളിൽ ക്യാമ്പുകളിൽ തിരുവുകളിൽ ഒക്കെ ദുരിതമനുഭവിക്കുന്ന മനുഷ്യ ജീവന് ഒരു വിലയും നൽകാതെ സ്വന്തം സുരക്ഷിതത്വത്തിന്റെ ബങ്കറുകളിൽ ഒളിച്ചിരിക്കുന്ന അധികാരികൾ നൽകുന്ന വൃത്തികെട്ട ഏമ്പക്കം നിങ്ങൾ സഹിക്കുന്നില്ല. എന്നും വൈകിട്ട് നിങ്ങളെ കാണാനും കേന്ദ്രത്തിന്റെ ഒരു പിന്തുണയും ഇല്ലെങ്കിലും നിങ്ങളിൽ ഒരാൾക്ക് പോലും അപകടം ഉണ്ടാകരുതെന്ന് കരുതാനും കരുതലോടെ പ്രവർത്തിക്കുന്ന നിങ്ങളുടെ സർക്കാർ നിങ്ങളുടെ പ്രിവിലേജാണ്.

ഓരോ വീട്ടിലും ഭക്ഷണം എത്തുന്നുണ്ട്, ഓരോ വീട്ടിലും മനുഷ്യർക്ക് ഭയമില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ട്. നിങ്ങളുടെ നാളെയെക്കുറിച്ചു ചിന്തിക്കുന്ന സർക്കാറുണ്ട്…ഇവിടെ അതല്ല അവസ്ഥ. ബാക്കി, ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെ വരുന്ന നിത്യ വരുമാന മില്ലാത്തവരും ഒപ്പം രോഗ ബാധിതരും ജീവിക്കുന്ന നരകം നിങ്ങൾ കാണുന്നില്ല. അത് കൊണ്ട് ഈ അവസരത്തിൽ ചെറിയ അക്ഷരത്തെറ്റുകൾക്കും ഉച്ചാരണശുദ്ധിക്കുറവിനും സാങ്കേതിക ഏറ്റക്കുറച്ചിലുകൾക്കും മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നിങ്ങള്ക്ക് ട്രോളാൻ ആകുന്നതു ഈ പ്രിവിജിലിരുന്നു കൊണ്ടാണ്. സമത്വം എന്ന ആശയം എവിടെയോ എവിടെയോ കൈവിടാതെ കിടപ്പുണ്ട് നമ്മുടെ നാട്ടിൽ…അത് നമ്മൾ കാത്തു സൂക്ഷിക്കണം.