വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
124 SHARES
1484 VIEWS

Sherin Sherin

കോണ്ടം നല്ലതിന്…പല തരം കോണ്ടങ്ങളെ കുറിച്ച് അറിയാം

സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന ഉറകൾ (ഉദാ:യൂണിസെക്സ്) ഇന്ന് ലഭ്യമാണ്. ശുക്ലവും മറ്റു സ്രവങ്ങളും പങ്കാളിയുടെയുള്ളിൽ പ്രവേശിക്കുന്നത് തടയാനായി പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു കവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകൾക്കുള്ള ഉറകളാകട്ടെ യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, ഉത്തേജനമുണ്ടാകുമ്പോൾ പുരുഷൻ സ്രവിക്കുന്ന ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്.

സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല.

 

പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനിവരൾച്ച ഉള്ളവർക്ക് സ്നേഹകങ്ങൾ അടങ്ങിയ ഉറകൾ അനുയോജ്യമാണ്. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള ഉറകൾ വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്.

ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ കുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. അതിനാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഇവ ഉപയോഗിക്കുന്നു. ഇവ പലതും ചേർന്നു വരുന്ന രീതിയിൽ ഉള്ള ഉറകളും ധാരാളം. ഇത് ഒരേസമയം പുരുഷന് സമയദൈര്ഖ്യം നൽകുകയും സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചൽ ക്ലൈമാക്സ്‌ തുടങ്ങിയ പേരിൽ ലഭിക്കുന്ന ഉറകൾ ഇതിന് ഉദാഹരണമാണ്. മൂഡ്‌സ്, മാൻഫോഴ്സ്, സ്കോർ, കോഹിനൂർ, കെഎസ് തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.

 

ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ HIV/എയ്ഡ്സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാനലക്ഷ്യം. ഫാർമസികൾ, കടകൾ, സൂപ്പർമാർക്കറ്റുകൾ മുതൽ ഓൺലൈനായി വരെ കോണ്ടം വാങ്ങാൻ സാധിക്കും. സർക്കാർ ആശുപത്രികൾ വഴി ഇവ സൗജന്യമായി ലഭ്യമാണ്. ഉറകൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ സൂക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമില്ല. എന്നാൽ പല ആളുകളും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോ ഒക്കെ ഇവ വാങ്ങാനോ ഉപയോഗിക്കാനോ മടിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല, കടുവ സക്സസ് സെലിബ്രെഷനിൽ ഷാജികൈലാസ്

നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ്

ജനപ്രിയ സിനിമകളുടെ വൻ വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കച്ചവട രീതിയാണ് ഫിലിം ഫ്രാഞ്ചൈസി

എന്താണ് ഫിലിം ഫ്രാഞ്ചൈസി ? ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന

“ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..” നമിത പ്രമോദിന്റെ ചിത്രങ്ങൾ വൈറലാകുന്നു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ്