Connect with us

inspiring story

അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്

 401 total views,  7 views today

Published

on

Shibu Gopalakrishnan

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്.

വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല.
ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു. ഏഴാമത്തെ മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്സ് മാസം തികയാത്ത ഒരു പെൺകുഞ്ഞിന്റെ അമ്മയായി. കരിയർ അവസാനിച്ചുവെന്നു ലോകം കരുതി. എന്നാൽ ഫെലിക്സ് ഗ്യാപ്പുമായി കരാർ ഒപ്പിട്ടു, അവർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ കായികതാരമായി. ഒടുവിൽ നൈക്കിക്ക് അവരുടെ മറ്റേർണിറ്റി പോളിസി തിരുത്തി എഴുതേണ്ടിവന്നു, അപ്പോഴേക്കും വൈകിപ്പോയിരുന്നു.

May be an image of child, playing a sport and outdoorsടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ രണ്ടുവയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു യോഗ്യത ഉറപ്പിച്ച ഫെലിക്സിനായിരുന്നു കൈയടി മുഴുവൻ. ഗാലറിയിൽ ഇരുന്ന കാമറിന്റെ മുഖത്തായിരുന്നു ക്യാമറ മുഴുവൻ. ലോകത്തെ എത്രയോ അധികം അമ്മമാരുടെ കൈയടി ആയിരുന്നു അത്.

ടോക്യോയിൽ 400 മീറ്ററിൽ വെങ്കലം നേടുമ്പോൾ പത്താമത്തെ ഒളിമ്പിക്സ് മെഡൽ നേടി ഫെലിക്സ് സാക്ഷാൽ കാൾ ലൂയിസിനൊപ്പം ഓടിയെത്തി. 4*400 മീറ്റർ റിലേയിലെ സ്വർണം കൂടി ആയപ്പോൾ കാൾ ലൂയിസിനെയും പിന്നിലാക്കി ട്രാക്കിൽ നിന്നും ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന അമേരിക്കൻ കായികതാരത്തിനു നേർക്കു ഫെലിക്സ് സ്വന്തം പേരെഴുതിച്ചേർത്തു. എന്നിട്ടു അതേ ട്രാക്കിൽ കുത്തിയിരുന്നു കാമറിനു അമ്മയായി

 402 total views,  8 views today

Advertisement
cinema7 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement