Connect with us

Women

ഭരണാധികാരികളായ വനിതകൾക്കൊപ്പം വോഗ് മാഗസിനിൽ ഒരു പാർലമെന്റംഗം എങ്ങനെ കടന്നുകൂടി ?

ലോകത്തിന്റെ ഫാഷൻ ബൈബിളായ വോഗ് മാഗസിൻ 2020നെ മാറ്റിമറിച്ച ലോകവനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ, കമല ഹാരിസ്, ജസീന്ത ആൻഡേൻ, ആഞ്ചല മെർക്കൽ, സന്ന മറിൻ എന്നിവർക്കൊപ്പം

 51 total views

Published

on

Shibu Gopalakrishnan

ലോകത്തിന്റെ ഫാഷൻ ബൈബിളായ വോഗ് മാഗസിൻ 2020നെ മാറ്റിമറിച്ച ലോകവനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ, കമല ഹാരിസ്, ജസീന്ത ആൻഡേൻ, ആഞ്ചല മെർക്കൽ, സന്ന മറിൻ എന്നിവർക്കൊപ്പം സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു പാർലമെന്റംഗം കൂടി ഉണ്ടായിരുന്നു. ഭരണാധികാരികളായ വനിതകൾക്കൊപ്പം ഒരു പാർലമെന്റംഗം എങ്ങനെ കടന്നുകൂടി എന്ന കൗതുകമാണ് മോണിക്ക ലെന്നൻ എന്ന സ്‌കോട്ടിഷ് വനിതയിലേക്കു കൂട്ടിക്കൊണ്ടുപോയത്.

Monica Lennon MSP – Member of Scottish Parliment – Labourകഴിഞ്ഞ നാലു വർഷമായി അവർ ശക്തമായ ഒരു ക്യാമ്പയിൻ നയിക്കുക ആയിരുന്നു. പീരിയഡ് പോവർട്ടി അഥവാ ആർത്തവകാല ദാരിദ്യം, അതിനെതിരെ ആയിരുന്നു അവരുടെ പോരാട്ടം. കൂടുതൽ അന്തസ്സോടെ ആർത്തവത്തെ അഭിമുഖീകരിക്കാൻ സ്ത്രീകളെ സന്നദ്ധയാക്കുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. രാജ്യത്തെ നാലുപേരിൽ ഒരാൾ ഗുണനിലവാരത്തോടെ ആർത്തവത്തെ കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നു എന്നായിരുന്നു സർവേ കണക്കുകൾ. പതിനാലിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള 71% സ്ത്രീകളും ഇപ്പോഴും ആർത്തവകാല ഉത്പന്നങ്ങൾ വാങ്ങാൻ അപമാനം കരുതുന്നു എന്നായിരുന്നു കണ്ടെത്തലുകൾ. തുറന്നു ചർച്ച ചെയ്യപ്പെടാതെ ഒളിപ്പിച്ചു വച്ച ആവശ്യങ്ങളായിരുന്നു അവ, അധികമാരും അറിയാതെയും അനുഭാവം പ്രകടിപ്പിക്കാതെയും കടന്നുപോകുന്ന പിങ്ക് ദിനങ്ങൾ.

ആർത്തവത്തിനു കൂടുതൽ സാമൂഹികാന്തസ്സ്‌ വേണമെങ്കിൽ അത്തരം ഉത്പന്നങ്ങൾ സാർവത്രികമായി ലഭ്യമാക്കണം എന്നും, ടോയിലറ്റ് പേപ്പർ പോലെ കൈയെത്തുന്ന എല്ലായിടത്തും അതുണ്ടായിരിക്കണമെന്നും, അതിനോടു നിലനിൽക്കുന്ന രഹസ്യാത്മകമായ അകലത്തെ പൊളിച്ചുകളയണമെന്നും ആയിരുന്നു മോണിക്കയുടെ ക്യാമ്പയിൻ. അങ്ങനെ 2018ൽ സ്കോട്ട്ലൻഡ് സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സൗജന്യമായി ആർത്തവകാല ഉത്പന്നങ്ങൾ നൽകുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി. അതിലും മോണിക്ക തൃപ്തയായില്ല. അതിനുപുറത്തുള്ള മനുഷ്യരുടെ ആവശ്യങ്ങൾക്കായി അവർ ക്യാമ്പയിൻ തുടർന്നു, ആർത്തവത്തെ കൂടുതൽ സാമൂഹികപരിഗണന ആവശ്യമുള്ള ഒരു മാനുഷിക സന്ദർഭമായി അംഗീകരിപ്പിക്കാനുള്ള പരിശ്രമം തുടർന്നു.

2020 നവംബറിൽ ആർത്തവകാല ഉത്പന്നങ്ങൾ രാജ്യത്തെ അതാവശ്യമുള്ള സകല മനുഷ്യർക്കും സൗജന്യമായി നൽകാനുള്ള ബില്ല് പാർലമെന്റിൽ മോണിക്ക അവതരിപ്പിച്ചു. സ്‌കോട്ടിഷ് പാർലമെന്റ് അത് നിയമമാക്കി. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാക്കി ആർത്തവകാല ആവശ്യങ്ങൾക്ക് കൂടുതൽ മനുഷ്യാന്തസ്സ്‌ നൽകി. അങ്ങനെ ചെയ്യുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി സ്കോട്ട്ലൻഡിനെ അവർ നയിച്ചു.

അടക്കം പറച്ചിലുകളിൽ നിന്നും, ആർത്തവവും ആർത്തവകാല ആവശ്യങ്ങളും പൊതുപ്രശ്നങ്ങളായി ഏറ്റെടുക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു, പരിഹരിക്കപ്പെടുന്നു. നാളിതുവരെ കൈവരിക്കാത്ത ആദരവിലേക്ക് അതിനെ ആനയിച്ച മോണിക്ക ലെന്നൻ.

 52 total views,  1 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement