മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ കാണുമ്പൊൾ ഞാൻ കാശ്മീരിലെ ജനതയെ കുറിച്ച് ആലോചിക്കുകയായിരുന്നു

154
Shibu Gopalakrishnan
മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ, ഇനിയും തുറന്നു നോക്കാത്തവ, നോക്കിയെങ്കിലും തിരിച്ചു ആശംസിക്കാൻ കഴിയാത്തവ, എങ്കിലും എവിടെനിന്നൊക്കെയോ നമ്മളെ തേടിയെത്തുന്ന സ്നേഹത്തിന്റെ വിരൽസ്പർശങ്ങൾ.
അപ്പോഴൊക്കെയും ഞാൻ കാശ്മീരിലെ ജനതയെ കുറിച്ച് ആലോചിക്കുകയായിരുന്നു, നമ്മുടെ ജനാധിപത്യം അവരുടെ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടു 5 മാസം ആവുകയാണ്. നിങ്ങൾക്ക് ഇന്റർനെറ്റ് നിഷേധിക്കുക എന്നുപറഞ്ഞാൽ നിങ്ങളെ ജീവിതത്തിൽ നിന്നു പുറത്താക്കുക എന്നാണ്. സമൂഹവുമായുള്ള നിങ്ങളുടെ എല്ലാ ചരടുകളും പൊട്ടിച്ചുകളഞ്ഞു നിങ്ങളെ അദൃശ്യമായി ബന്ദിയാക്കുക എന്നാണ്. നിങ്ങൾ പോലുമറിയാതെ നിങ്ങളെ ഒറ്റപ്പെടുത്തുക എന്നാണ്.
Image result for internet ban kashmir"
ദക്ഷിണ കശ്മീരിലെ ഷാഹിദ് വാനിയെ വായിക്കുകയായിരുന്നു. ഒരു സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയിലെ ശ്രീനഗർ ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു അവർ. അവസാനമായി ഇന്റർനെറ്റ് ആക്സസ് ചെയ്തത് ആഗസ്ത് നാലാം തീയതി ആണ്. ഇന്റർനെറ്റ് ഇല്ലെങ്കിൽ എല്ലാം സോഫ്ട്വെയർ കമ്പനികളും നിന്നനില്പിൽ നിശ്ചലമാകും. ഓഗസ്ററ് മാസത്തെ ശമ്പളം തരാനുള്ള കരുണ കമ്പനി കാണിച്ചു. ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ശ്രീനഗറിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണെന്നു അവർ ഇമെയിൽ വഴി ജീവനക്കാരെ അറിയിച്ചു.
ആ ഇമെയിൽ ഞാനിതുവരെ കണ്ടിട്ടില്ല, വാനി പറയുന്നു. ദില്ലിയിലെ ബന്ധുവിനു പാസ്സ്‌വേർഡ് നൽകി ഇൻബോക്സ് തുറപ്പിച്ചാണ് എന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ ഞാൻ വായിച്ചു കേട്ടത്.
ഇതുവരെയുള്ള കണക്കുപ്രകാരം 18000 കോടിയുടെ നഷ്ടമാണ് കശ്‌മീരിനും അവിടുത്തെ ജനതയ്ക്കും നിരോധനങ്ങൾ സമ്മാനിച്ചത്, ആയിരക്കണക്കിനു ജനങ്ങൾക്കാണ് അന്നംതരുന്ന തൊഴിൽ നഷ്ടമായത്. 2019 നെ വരവേറ്റതുപോലെയൊരു പ്രഭാതത്തെയല്ല തീർച്ചയായും അവർ 2020 ൽ വരവേൽക്കുന്നത്. ജീവിതം പൊടുന്നനെ മാറിമറിഞ്ഞുപോയ ഒരു കൂട്ടം മനുഷ്യരാണ് അവർ.
Image result for internet ban kashmir"എസ്എംഎസ് സേവനങ്ങൾ കാശ്മീരിൽ പുനഃസ്ഥാപിച്ചെന്ന വാർത്തയാണ് ഈ പുതുവത്സരത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ ആദ്യത്തെ വാർത്ത. അവരും നമ്മളെ പോലെ പുതുവർഷം ആഘോഷിക്കേണ്ടുന്ന, ആശംസിക്കേണ്ടുന്ന, പങ്കുവയ്ക്കപ്പെടേണ്ടുന്ന ജനതയാണ്.
അവർ ഇപ്പോൾ എസ്എംഎസ് വഴി പുതുവത്സരങ്ങൾ ആശംസിക്കുകയാവും, പരസ്പരം കെട്ടിപ്പിടിക്കുകയാവും