റെയിൽവേക്ക് അടുത്ത് താമസിച്ചിരുന്ന, താമസിക്കുന്നവർക്ക് ഇടക്ക് വണ്ടിക്കടിയിൽ പെട്ടുപോവുന്ന, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന ചിലരെയെങ്കിലും കണ്ടിരിക്കും. അതി ദാരുണമാണ് ആ മരണം. 16 പാവം തൊഴിലാളികൾ, അവർ അങ്ങനെയാവും മരിച്ചിട്ടുണ്ടാവുക. വണ്ടികൾ ഓടില്ലെന്ന ബലത്തിലാവാം അവർ അവിടെ കിടന്നത്. ദിവസങ്ങളായി നടക്കുന്നവർ, കിട്ടുന്നിടം തല ചായ്ച്ചു തങ്ങളുടെ ചേരികളില്ലെങ്കിലും എത്തിപ്പെടാൻ ആഗ്രഹിച്ചിരുന്നവർ. യാത്ര ക്കൂലി കൊടുക്കാൻ ഇല്ലാതെയായാൽ, പൊതു ഗതാഗത സംവിധാനം നിലച്ചാൽ പിന്നെ നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കുകയല്ലാതെന്തു ചെയ്യും വിഷപുകയേറ്റ് മരിച്ചവർ, ബോധമറ്റ് വീണവർ, ഇവരും ലോക്ഡൗണിന്റെ തന്നെ ഇരകളാണ്.കോവിഡ് അതിജീവനത്തിനു വിലങ്ങു തടിയായിരിക്കുന്നു. മധ്യവർഗ്ഗത്തെ കൂടെ ക്രമേണ അത് ജോലിയും കൂലിയും ഇല്ലാതാക്കി പട്ടിണി പാവങ്ങളുടെ ഗണത്തിലേക്ക് മാറ്റികൊണ്ടിരിക്കുന്നു.
എന്നിട്ടും ചിലർ വർഗ്ഗീയതയുടെ തേരുകൾ തള്ളി മുന്നോട്ട് ഗമിക്കാൻ ശ്രമിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന്റെ അന്ധത കുടുസ്സായി ചിന്തിക്കുന്നവരാക്കുന്നു. ലോകം ഒരു വഴിത്തിരിവിലാണ് ഉള്ളത്. ഭൂമിയിൽ ജീവിക്കുന്നത് മനുഷ്യരാണെങ്കിൽ അവർക്ക് പരസ്പരം കൈകോർത്ത് പ്രശ്നങ്ങൾ മറികടക്കാം. മനുഷ്യരുടെ വില പുനർനിർണ്ണയിക്കാം. പുതിയ സ്റ്റാൻഡേർഡുകൾ സെറ്റ് ചെയ്യാം.
ചിന്തകളെ ഏകോപിപ്പിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. ബാലൻസ് നഷ്ടപെട്ട, നഷ്ടപെടുന്ന ഒരു സമൂഹം തകർന്നുപോവാനുള്ളതാണ്, നിങ്ങൾ കർവിന്റെ ഏതു ഭാഗത്താണെങ്കിലും ശരി. നമുക്ക് താളം വീണ്ടെടുക്കണം, താളപിഴകൾ പരിഹരിക്കണം, നമ്മുടെ കുട്ടികൾക്ക് വേണ്ടി, വരാനിരിക്കുന്ന കോടിക്കണക്കിനു മനുഷ്യർക്ക് വേണ്ടി.
റെയിവേ ട്രാക്കിൽ ഒഴികിയ ആ ചോരക്ക് ഉത്തരവാദികൾ ആരാണ്.?ഇന്ത്യൻ രാഷ്ട്രിയത്തിൽ വിലപേശാൻ കഴിയാതിരുന്ന പട്ടിണി പാവങ്ങളായ അസംഘടിതമായ തൊഴിലാളികളുടെതാണ് റെയിവേ ട്രാക്കിൽ പടർന്ന ആ ചോരയെന്ന് നമ്മുക്കുറപ്പാണ്.ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ ഒരു തൊഴിൽ നയത്തിൻ്റെ(Labour welfare concept policy) ഭാഗമായല്ല ഭരണാധികാരികൾ കാണുന്നത് മറിച്ച് ഒരു law and order പ്രശ്നമായി മാത്രം കണ്ടു കൊണ്ട് ലാത്തിയും വെടി കോപ്പുകളും മായാണ് തൊഴിലാളികളെ നേരിടുന്നത്, ഇതു മൂലം ലക്ഷക്കണക്കിന് തൊഴിലാളികൾ തെരുവിൽ പട്ടിണി കൊണ്ട് അലയുന്നത്.
ഒരു സുപ്രഭാതത്തിൽ തൊഴിലാളികളെ നിരാലംബരായി തെരുവിൽ എറിഞ്ഞ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഭരണകൂടത്തിൻ്റെ ദീർഘവീക്ഷണമില്ലാത്ത നയങ്ങളും അതോടൊപ്പം കോർപ്പറേറ്റ് പ്രീണനത്തിന് വേണ്ടിയും അവർക്ക് ലാഭമുണ്ടാക്കാൻ വേണ്ടി തൊഴിൽ നിയമങ്ങളുടെ നടപ്പിലാക്കലുകളിൽ വെള്ളം ചേർത്തതുമാണ് റെയിൽവേ ട്രാക്കിൽ ആ ചോര പടരുവാനുള്ള യഥാർത്ഥ കാരണങ്ങൾ.ഇന്ത്യയിൽ തൊഴിലാളികൾ അസംഘടിതരും കോർപ്പറേറ്റുകൾ സംഘടിതരും വോട്ട് ബാങ്ക് സ്പോൺസറൻ മാരുംമായി തുടരുന്ന കാലത്തോളം തെരുവിൽ നിരാലംബരായി തൊഴിലാളികൾ മരിച്ച് വീണ് കൊണ്ടിരിക്കും. റെയിവേ ട്രാക്കി പടർന്ന ആ ചോര ഇന്ത്യൻ തൊഴിൽ നയങ്ങളുടെ മനുഷ്യത്വരഹിതമായ തൊഴിലവകാശ നിഷേധങ്ങളുടെ യത്ഥാർത്ഥ മുഖം കൂടിയാണ്.