Connect with us

COVID 19

ഒരു ദൈവം കോവിഡിനുമുന്നിൽ പരാജയപ്പെട്ട് മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രമാണ്

ഒരു കഥ സൊല്ലട്ടുമാ. ഫെബ്രുവരി പതിനെട്ടിന് 61 വയസുള്ള ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ സൗത്ത് കൊറിയയിൽ ആകെ കേസുകൾ 31. പത്തുദിവസം കഴിഞ്ഞപ്പോൾ കേസുകളുടെ എണ്ണം 2,297. പിന്നെയും

 26 total views

Published

on

Shibu Gopalakrishnan

ഒരു കഥ സൊല്ലട്ടുമാ. ഫെബ്രുവരി പതിനെട്ടിന് 61 വയസുള്ള ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ സൗത്ത് കൊറിയയിൽ ആകെ കേസുകൾ 31. പത്തുദിവസം കഴിഞ്ഞപ്പോൾ കേസുകളുടെ എണ്ണം 2,297. പിന്നെയും പത്തുദിവസം കഴിഞ്ഞപ്പോൾ 7,097. ഇതെല്ലാം സംഭവിച്ചത് ഒരൊറ്റ പേഷ്യന്റിൽ നിന്നായിരുന്നു- “പേഷ്യന്റ് 31”. അവരിൽ നിന്നും ആയിരക്കണക്കിനു മനുഷ്യരിലേക്കു വൈറസ് പടർന്നുപിടിച്ചതിനു കാരണം അവർ പങ്കെടുത്ത രണ്ടു പള്ളി പ്രാർത്ഥനകളായിരുന്നു. രണ്ടായിരത്തിലധികം മനുഷ്യരുമായിട്ടാണ് അവർ കോൺടാക്റ്റിലായത്. ഫലത്തിൽ സൗത്ത് കൊറിയ മുഴുവൻ ഒരാളുടെ പ്രാർത്ഥനകാരണം കോവിഡിന്റെ പിടിയിലായി.
ക്രിസ്തുവിന്റെ പിൻഗാമിയായി സ്വയം കരുതുന്ന ലീ മാൻ-ഹീ സ്ഥാപിച്ചതായിരുന്നു പള്ളി. ഏകദേശം രണ്ടുലക്ഷം അനുയായികളാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്താകമാനം പന്ത്രണ്ടോളം ബ്രാഞ്ചുകൾ. രോഗം വരുന്നത് പാപമായി കരുതുന്നതാണ് അവരുടെ വിശ്വാസം, ഒരു പ്രത്യേകതരം വിശ്വാസമാണ്. പേഷ്യന്റ് 31 ആക്സിഡന്റിൽ പെട്ട് ആശുപത്രിയിലായപ്പോൾ ഉയർന്ന ടെമ്പറേച്ചർ ശ്രദ്ധിച്ച ഡോക്ടർ കൊറോണ ടെസ്റ്റിന് നിർദേശിച്ചെങ്കിലും അവർ പാപം ചെയ്യാൻ തയ്യാറായില്ല. അതിനുശേഷം പങ്കെടുത്ത രണ്ടുപ്രാർത്ഥനകൾ കോവിഡിന്റെ രാജ്യവ്യാപക വിസ്ഫോടനങ്ങളായി മാറി.

കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പള്ളിക്കും ലീ മാൻ-ഹീക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമുയർന്നു. കൊറോണ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട പള്ളിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട സ്വയംപ്രഖ്യാപിത ക്രിസ്തു രണ്ടുതവണ തല തറയിൽമുട്ടിച്ചു മനുഷ്യനെപ്പോലെ ജനങ്ങളോട് മാപ്പപേക്ഷിച്ചു. ഇത്തരത്തിൽ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നു ഏറ്റുപറഞ്ഞു.പറഞ്ഞു വന്നത്, കോവിഡിന് ദൈവമെന്നോ, പള്ളിയെന്നോ അമ്പലമെന്നോ ഒന്നുമില്ല, ആളുകൾ കൂടുന്നിടത്തെല്ലാം പുള്ളി പെരുന്നാളു നടത്തും. ഇപ്പോൾ തുറക്കണം എന്നൊക്കെ പറഞ്ഞു വാളെടുക്കുന്നവർ പറയുന്നതുകേട്ട് കൂട്ടംകൂടാൻ പോയാൽ, അവറാച്ചാ പണി വരും.
ന്യായവിധിയുടെ ദിവസം 1,44,000 മനുഷ്യരെ തന്റെയൊപ്പം സ്വർഗത്തിലേക്ക് കൂട്ടുമെന്ന് പറയുന്ന, ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് രഹസ്യ സൂചനകളാൽ ആണെന്നും അതിനെ വായിച്ചു മനസിലാക്കാൻ തനിക്കു മാത്രമാണ് കഴിയുന്നതെന്നും അവകാശപ്പെടുന്ന ഒരു ദൈവം, കോവിഡിനുമുന്നിൽ പരാജയപ്പെട്ട് മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രമാണ് ഈ കാണുന്നത്.

 

 27 total views,  1 views today

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement